Indian Railway , luxury trains, tariff ,Palace on Wheels, 50% , Golden Chariot, Maharaja Express, Deccan Odyssey , Royal Orient, travel,slashed , 50 per cent,Centre ,decision , Railway Ministry, State Tourism Departments, partners,stakeholders, trains ,coordination
in , , ,

ഇന്ത്യന്‍ റെയില്‍വേ ആഡംബര തീവണ്ടികളുടെ നിരക്കുകൾ കുറയ്ക്കാനൊരുകുന്നു

ന്യൂഡൽഹി: പാളങ്ങളിലോടുന്ന കൊട്ടാരങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടോ? ആഡംബര തീവണ്ടികളിൽ ( luxury trains ) യാത്ര ചെയ്യാൻ മോഹിക്കുന്നവർക്കായി ഇതാ ഒരു ശുഭവാർത്ത. ഇന്ത്യന്‍ റെയില്‍വേ ( Indian Railway ) ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് കുറയ്ക്കാനൊരുങ്ങുന്നു.

പാലസ് ഓണ്‍ വീല്‍സ്, മഹാരാജ എക്സ്പ്രസ്, ഗോള്‍ഡന്‍ ചാരിയറ്റ്, ഡെക്കാൻ ഒഡീസി, റോയൽ ഓറിയന്റ് എന്നീ ആഡംബര തീവണ്ടികളുടെ നിരക്കാണ് കുറയ്ക്കുവാനായി ഉദ്ദേശിക്കുന്നത്. ഇവയുടെ നിരക്കിൽ 50% കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാധാരണക്കാര്‍ക്കു കൂടി ആഡംബര തീവണ്ടിയാത്രകൾ സാധ്യമാക്കുവാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. നിലവില്‍ ഏഴ് രാത്രികൾ ഉൾപ്പെടുന്ന ടൂർ പാക്കേജിന് 3,63,00 മുതല്‍ 7,56,000 രൂപ വരെയാണ് പാലസ് ഓൺ വീൽസ് ഈടാക്കുന്നത്.

Indian Railway, luxury trains, tariff ,Palace on Wheels, 50% , Golden Chariot, Maharaja Express, Deccan Odyssey , Royal Orient, travel,slashed , 50 per cent,Centre ,decision , Railway Ministry, State Tourism Departments, partners,stakeholders, trains ,coordination

നിരക്കിൽ ഇളവ് വരുത്തുവാനുള്ള നപടികളുമായി കേന്ദ്ര സർക്കാർ ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിനെതിരെ ഇതിനോടകം എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.

ആഡംബര തീവണ്ടികളുടെ നിരക്കുകള്‍ കുറയ്ക്കുവാനുള്ള തീരുമാനത്തിനെതിരെ രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തി. റെയില്‍വേയുടെ നടപടി വിനോദ സഞ്ചാര വകുപ്പിനും ഐആര്‍ടിസിക്കും തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഇന്ത്യന്‍ റെയില്‍വേയും രാജസ്ഥാന്‍ വിനോദസഞ്ചാര വകുപ്പും സംയുക്തമായി നടത്തുന്ന റോയല്‍ രാജസ്ഥാന്റെയും പാലസ് ഓണ്‍ വീല്‍സിന്റെയും വരുമാനത്തിൽ അടുത്തിടെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.

റോയല്‍ രാജസ്ഥാന്റെ വരുമാനം അടുത്തിടെ 63.18 ശതമാനമായി കുറഞ്ഞിരുന്നു. ഈ പ്രതികൂല സാഹചര്യത്തിലാണ് കേന്ദ്രം നിരക്ക് കുറയ്ക്കുവാനായി തീരുമാനിച്ചിരിക്കുന്നത്. നിരക്കിൽ ഗണ്യമായ കുറവ് വരുത്തി യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് വരുമാനനഷ്‌ടം നികത്തുവാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്.

Indian Railway, luxury trains, tariff ,Palace on Wheels, 50% , Golden Chariot, Maharaja Express, Deccan Odyssey , Royal Orient, travel,slashed , 50 per cent,Centre ,decision , Railway Ministry, State Tourism Departments, partners,stakeholders, trains ,coordination

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കടൽ മണം…കൊതിമണം

ബാർ കോഴ: മാണിക്കെതിരെ തെളിവുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍