Railway , Indian Railway , terminate, 13000 employees, long unauthorized leave, services, officials, train service, vacancy, press release, railway employees, metro service, job, campaign, awareness programme, efficiency,
in , ,

അനധികൃതമായി നീണ്ട അവധിയെടുത്ത ജീവനക്കാരെ റെയിൽവേ പിരിച്ചു വിടാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: അനധികൃതമായി നീണ്ട അവധിയിൽ ( unauthorized leave ) പ്രവേശിച്ചിരിക്കുന്ന ജീവനക്കാർക്കെതിരെ നടപടിയുമായി ഇന്ത്യൻ റെയിൽവേ ( Indian Railway ) രംഗത്തെത്തി. തൊഴിലിനോട് പ്രതിബദ്ധത പുലര്‍ത്താന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്ന ബോധവത്ക്കരണ കാമ്പയിനിനും റെയില്‍വേ തുടക്കമിട്ടു.

ആദ്യ ഘട്ട പരിശോധനയില്‍ അനധികൃതമായി ദീർഘകാല അവധിയിൽ പ്രവേശിച്ച് മുങ്ങി നടക്കുന്ന 13000 ഓളം ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റെയില്‍വേ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

നീണ്ട അവധിയെടുത്ത് മുങ്ങിയ ജീവനക്കാർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുവാനാണ് റെയില്‍വേയുടെ തീരുമാനം. ഇവരിൽ നിന്ന് വിശദീകരണം തേടുമെന്നും ഉത്തരം തൃപ്തികരമല്ലെങ്കിൽ ഇത്തരക്കാരെ പുറത്താക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും റെയില്‍വേ അറിയിച്ചു.

അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരെക്കുറിച്ച് മനസ്സിലാക്കുവാനായി രാജ്യമൊട്ടാകെ വിവരശേഖരണം നടത്തിയിരുന്നു. തുടര്‍ന്നാണ് 13,000ത്തിലേറെ ജീവനക്കാരുടെ കണക്ക് ലഭിച്ചത്. ഇവരെ പിരിച്ചുവിടുന്നതിന്‍റെ ഭാഗമായി ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

സ്ഥാപനത്തോടു പ്രതിബദ്ധതയുള്ള ജീവനക്കാരെയാണ് വേണ്ടതെന്നും അല്ലാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. നിലവിൽ പല തസ്തികകളും ആളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. ജീവനക്കാർ അവധിയിലായതിനാൽ തസ്തികകളിൽ നിയമനം നടത്താനും കഴിയില്ല.

ട്രെയിൻ സർവീസ് ഉൾപ്പെടെയുള്ള റെയിൽവേയുടെ പല ജോലികളും താളം തെറ്റിക്കുന്നതിൽ അവധിക്കാർക്കും മുഖ്യപങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജോലിയിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ റെയില്‍വേ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Prem Nazir, library, fire, anti social , Chirayinkeezhu, foundation stone, all time super star, Malayalam film industry, x-ray unit, hospital, building, books, toys, police, case, investigation,

പ്രേംനസീർ ജന്മനാട്ടിൽ നിർമ്മിച്ച വായനാശാല സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു

Sree sakthi paper mill, waste, pollution, Periyar, health hazards, nuisance, petition, factory, chemicals, report, collector, meeting, chalakudy puzha

ശ്രീശക്തി പേപ്പര്‍ മില്ലിലെ മാലിന്യ കൂമ്പാരം അധികൃതർ പരിശോധിച്ചു