Indian Science Congress,postponed, protests, Modi,  Hyderabad,Osmania University , 105th Indian Science Congress ,ISC,inaugurated, Prime Minister ,Narendra Modi , Chief minister, students, scheduled,January 3-7 , OU , Dr M Prithviraj, scientist ,Department of Science and Technology,DST,
in , ,

പ്രതിഷേധ സാധ്യത: ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവച്ചു

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെയും പ്രതിഷേധമുയരാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് (Indian Science Congress) മാറ്റിവച്ചു. 100 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റി വയ്ക്കുന്നത്.

ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം മുന്നില്‍ കണ്ടാണ് ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കേണ്ടിയിരുന്ന സയന്‍സ് കോണ്‍ഗ്രസിന്റെ 105-മത് എഡിഷന്‍ മാറ്റിവച്ചത്.

വിദ്യാര്‍ത്ഥി പ്രതിഷേധത്തെ നിയന്ത്രിക്കാനാവില്ലെന്നും സയന്‍സ് കോണ്‍ഗ്രസ് വേദി മാറ്റണമെന്നും സര്‍വ്വശാല അധികൃതര്‍ അറിയിച്ചതിനെ തുടർന്ന് സയന്‍സ് കോണ്‍ഗ്രസ് മാറ്റി വച്ചതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി.

ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങളെ തുടർന്ന് പ്രധാനമന്ത്രിക്കെതിരെയും തെലങ്കാനയിലെ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെയും വിദ്യാർത്ഥികൾ പ്രതിഷേധ സമരം നടത്തുമെന്ന് അധികൃതർക്ക് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു.

Indian Science Congress,postponed, protests, Modi,  Hyderabad,Osmania University , 105th Indian Science Congress ,ISC,inaugurated, Prime Minister ,Narendra Modi , Chief minister, students, scheduled,January 3-7 , OU , Dr M Prithviraj, scientist ,Department of Science and Technology,DST,സയന്‍സ് കോണ്‍ഗ്രസ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടത്താനാകില്ലെന്ന് വൈസ് ചാന്‍സലര്‍ ചൊവ്വാഴ്ച രാത്രി അറിയിച്ചതായി ഐ എസ് സി എ ജനറല്‍ സെക്രട്ടറി പ്രൊഫ. ഗംഗാധര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെലങ്കാനയിലെ തൊഴില്‍ പ്രശ്‌നത്തിലുള്ള പ്രതിഷേധത്തെ തുടർന്നാണ് 21-കാരനായ എംഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ത്ഥി എരമിന മുരളി ഡിസംബര്‍ മൂന്നിന് ആത്മഹത്യ ചെയ്തതെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അക്രമാസക്തമായ പ്രതിഷേധമുണ്ടാകാന്‍ ഇടയുണ്ടെന്നും പരിപാടി തടസപ്പെട്ടേക്കാമെന്നും സുരക്ഷാ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സയന്‍സ് കോണ്‍ഗ്രസിന് വേദിയാകാനായി ഒരുങ്ങുന്ന ക്യാമ്പസ് ഗ്രൗണ്ടുകള്‍ ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ വിവി ശ്രീനിവാസ റാവു കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. തുടർന്ന് ദളിത്, ഒബിസി, ന്യൂനപക്ഷ, ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ മോഡിക്കെതിരെയും ചന്ദ്രശേഖര്‍ റാവുവിനെതിരെയും പ്രതിഷേധമുയര്‍ത്താന്‍ ഒരുങ്ങുന്നു എന്ന വിവരം സര്‍ക്കാരിന് നല്‍കിയിരുന്നു.

എന്നാല്‍ പരിപാടി മാറ്റിവച്ച കാര്യം തനിക്കറിയില്ലെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.എസ് രാമചന്ദ്രന്‍ അറിയിച്ചു. സയന്‍സ് കോണ്‍ഗ്രസ് വേദി ഒരു വര്‍ഷം മുമ്പ് തീരുമാനിക്കുന്നതാണെന്നും അതിനാൽ ഉടനടി മറ്റൊരു വേദിയിൽ സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിക്കാനാവില്ലെന്നും ഐ എസ് സി എ ജനറല്‍ സെക്രട്ടറി പ്രൊഫ.ഗംഗാധര്‍ പറയുന്നു.

ഗ്ലോബല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് സമ്മിറ്റ് നടന്ന ഹൈദരാബാദ് ഇന്റര്‍നാഷണല്‍ ട്രേഡ് എക്‌സ്‌പൊസിഷന്‍സില്‍ പരിപാടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. രാജ്യത്തെ ശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ വാര്‍ഷിക സമ്മേളനമാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ICFOSS, Swatantra'17,CM,  free software,Kerala, inauguration, services, common people, conference, business meeting, organised, foreign delegates,  chief minister,

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സാധാരണക്കാരിലേക്കും വ്യാപിപ്പിക്കും: മുഖ്യമന്ത്രി

Perry, Ellyse Perry, won,Rachael Heyhoe Flint Award, ICC Women's Cricketer of the Year,Australia ,all rounder,women's cricket, Beth Moone, rewarded, bat,ICC Women, T20, Emerging Player awards, Perry ,Ashes Day-Night Test , North Sydney, performances ,ODI series,South Africa, New Zealand ,England ,Commonwealth Bank Women's Ashes ,

എല്‍സെ പെറി ഐസിസി വിമൻസ് ക്രിക്കറ്റര്‍ ഓഫ് ദ ഇയർ