Indigo, flight, departs, Goa, airport, 14 stranded passengers, alleged,departed ,earlier , scheduled time , announcement, flight's scheduled time ,arrival , Hyderabad, landed , Indigo spokesperson ,
in , ,

വിമാനം നേരത്തെ പുറപ്പെട്ടു; 14 പേരുടെ യാത്ര മുടങ്ങിയത് വിവാദമായി

ഹൈദരാബാദ്: യാത്രക്കാരെ കയറ്റാതെ ഗോവ വിമാനത്താവളത്തില്‍ നിന്ന് ഇൻഡിഗോ ( Indigo ) വിമാനം നേരത്തെ പുറപ്പെട്ടത് വിവാദമായതിനെ തുടർന്ന് വിശദീകരണവുമായി എയർലൈൻസ് അധികൃതർ രംഗത്തെത്തി.

തിങ്കളാഴ്ച്ചയാണ് ബോര്‍ഡിങ് പാസ്സെടുത്ത 14 യാത്രക്കാരെ കയറ്റാതെ പുറപ്പെടേണ്ട സമയത്തിന് 25 മിനുട്ട് മുൻപ് ഇൻഡിഗോ വിമാനം ടേക്ക് ഓഫ് ചെയ്തത്. വിമാനം മുൻനിശ്ചയിച്ച സമയത്തിന് മുൻപ് പുറപ്പെടുന്ന വിവരം യാത്രക്കാരെ അറിയിച്ചില്ലെന്നും പരാതികളുയർന്നിരുന്നു.

കൂടാതെ വിമാനത്തില്‍ ലഗ്ഗേജ് കയറ്റിയ ശേഷം യാത്രക്കാരെ കയറ്റാതെ പോവുന്നത് സുരക്ഷാ പാളിച്ചയാണെന്നും ആരോപണമുയർന്നു. എന്നാല്‍ എയര്‍ലൈന്‍സ് അധികൃതര്‍ യാത്രക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ചു.

അവസരം നഷ്ടപ്പെട്ട യാത്രക്കാർക്ക് സൗജന്യമായി തൊട്ടടുത്ത വിമാനത്തിൽ യാത്ര ചെയ്യാൻ അവസരം നൽകിയെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ 6E 259 ഇന്‍ഡിഗോ ഫ്‌ളൈറ്റ് 10.50-നാണ് പുറപ്പെടേണ്ടിയിരുന്നത്.

എന്നാല്‍ പുറപ്പെടേണ്ട സമയത്തിന് 25 മുനുട്ട് മുമ്പെ ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്തതിനാല്‍ ഹൈദരാബാദില്‍ 12.05-ന് എത്തേണ്ട വിമാനം 11.40-ന് എത്തിച്ചേർന്നു. വിമാനം പുറപ്പെടുന്നതിന് മുൻപ് നിരവധി തവണ അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു എന്നും എന്നാൽ ആരോപണം ഉന്നയിക്കുന്ന യാത്രക്കാർ റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് വിമാനം നേരത്തെ പുറപ്പെട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.

ബോര്‍ഡിങ് ഗേറ്റ് 10.25-ന് അടച്ചതായും എന്നാൽ യാത്രക്കാര്‍ 10.33-നാണ് എത്തിയതെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ട്രാവല്‍ ഏജന്റാണ് ഫോണ്‍ എടുത്തതെന്നും അധികൃതര്‍ വിശദമാക്കി.

തങ്ങളുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്നും എങ്കിലും അടുത്ത വിമാനത്തില്‍ 14 യാത്രക്കാർക്കും സൗജന്യമായി യാത്ര ചെയ്യാന്‍ അവസരം നല്‍കിയെന്നും അധികൃതര്‍ വിശദീകരിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഉഴവൂരിനെതിരായ ജോക്കർ പരാമര്‍ശം; മാണി സി കാപ്പന്‍ മാപ്പ് പറഞ്ഞു

Virat Kohli ,fined ,25% , match fee ,throwing ball , ground, complaining , damp outfield , India ,captain ,pleaded guilty , breaching, Level 1, code of conduct ,received ,one demerit point,third day, second Test ,South Africa , Centurion , International Cricket Council ,umpire,

മോശം പെരുമാറ്റം; ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിഴ ശിക്ഷ