Indore, baby, rape, murder, Madya pradesh,
in , ,

ഇൻഡോറിൽ ബാലഹത്യ; രാജ്യത്തെ ഞെട്ടിച്ച് കൂടുതൽ പീഡന വാർത്തകൾ

ന്യൂഡൽഹി: കത്വ-ഉന്നാവോ സംഭവങ്ങളിൽ രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ അലയടിക്കവെ വീണ്ടും പെൺകുഞ്ഞുങ്ങൾക്കെതിരെയുള്ള ക്രൂരകൃത്യങ്ങളെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന രീതിയിൽ മധ്യപ്രദേശിലെ ഇന്‍ഡോറിൽ ( Indore ) നാല് മാസം പ്രായമായ കുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ച  ശേഷം നിലത്തെറിഞ്ഞു കൊലപ്പെടുത്തി.

സംഭവത്തെ തുടർന്ന് പിഞ്ചുകുഞ്ഞിന്റെ ബന്ധുവായ 21-കാരന്‍ അറസ്റ്റിലായി. പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച ശേഷം കൊലയാളി കുഞ്ഞിനെ നിലത്തെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നുഎന്ന് അധികൃതർ അറിയിച്ചു. സി സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊലയാളിയെ പറ്റിയുള്ള സൂചന ലഭിച്ചത്.

ഇന്‍ഡോറില്‍ രാജ്‌വാഡ കോട്ടയ്ക്ക് സമീപം അമ്മയ്‌ക്കൊപ്പം റോഡരികിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞാണ്  വെള്ളിയാഴ്ച്ച പുലര്‍ച്ചെ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.

അതേസമയം, ഛത്തീസ്ഗഢില്‍ സ്കൂളില്‍ വച്ച്‌ എട്ടു വയസുകാരിയെ പീഡിപ്പിച്ച വാർത്തയും പുറത്തു വന്നു. ബീഹാറിലെ വെസ്റ്റ് ചമ്പാരനിൽ പിതാവ് പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് മാനസിക നില തകരാറിലായ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു.

ഡല്‍ഹിയിലെ അമന്‍ വിഹാറിൽ യുവതി തന്റെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ അതിക്രൂരമായി കൊലപ്പടുത്തി. ഇവർക്ക് മാനസിക പ്രശ്നമുള്ളതായി സൂചനയുണ്ട്.

കൊല്ലത്തെ പുത്തൂരിൽ നായ കടിച്ചു കീറിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. രണ്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.

12 വയസ്സു വരെയുള്ള കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് കൂടുതൽ അക്രമ വാർത്തകൾ പുറത്തു വരുന്നത്.

കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ശനിയാഴ്ച കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ട്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം (പോക്‌സോ) ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക.

വധശിക്ഷ വ്യവസ്ഥ ചെയ്ത് പോക്‌സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്രം വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

പീഡിപ്പിക്കപ്പെട്ടവരുടെയും പീഡിപ്പിക്കുന്നവരുടെയും ജാതിയും മതവും തിരഞ്ഞ ശേഷം വർഗീയത മുതലെടുപ്പിനായി പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്ന സംഭവങ്ങളും പരക്കെ അരങ്ങേറുന്നതിനിടെ ഐക്യരാഷ്ട്ര സഭ, ഐ എം എഫ് എന്നിവയുടെ മേധാവികൾ ഇന്ത്യയിൽ വർധിച്ചു വരുന്ന അനിഷ്‌ട സംഭവങ്ങൾക്കെതിരെ പ്രതികരിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വിഴിഞ്ഞം പദ്ധതി: നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസയച്ചു

Kuttanad agriculture loan scam case , Kuttanad loan scam, new complaint, police, FIR, Kuttanad agriculture loan scam , arrest, father Thomas,   crime branch ,CB,  allegations , probe, fraud, NGO, agriculture loan fraud, Vijayakumaran Nair, investigation officer, NGO Kuttanad Vikasana Samithy , KVS,

കുട്ടനാട് വായ്പാ കുംഭകോണം: മുഖ്യസൂത്രധാരനടക്കം 5 പേർ അറസ്റ്റിൽ; ഫാ. തോമസ് ഒളിവിൽ