ഇന്ദുലേഖ ഓൺലൈൻ ഉദ്‌ഘാടനം ചെയ്തു 

മലയാളത്തിന്റെ ആദ്യ നോവൽ ‘ഇന്ദുലേഖ’ ഇനി വെബ്സൈറ്റ് രൂപത്തിൽ. ഓസ്ട്രേലിയയയിലെ ബ്രിസ്ബേനിൽ നടന്ന ചടങ്ങിൽ കൂടിയാട്ടം കലാകാരി കപില വേണുവാണ് വെബ്സൈറ്റ്  ( Indulekha Online ) ഉദ്ഘാടനം ചെയ്തത്.  ചന്തുമേനോന്റെ പ്രപൌത്രിയും ചന്തുമേനോൻ ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്സണുമായ ഡോ. ചൈതന്യ ഉണ്ണി അധ്യക്ഷത വഹിച്ചു. 

ഒ. ചന്തുമേനോൻ ഇന്ദുലേഖ പ്രസിദ്ധീകരിച്ചിട്ട് 130 വർഷം തികഞ്ഞ വേളയിലാണ് നോവലിനെ കുറിച്ചുള്ള ആധികാരിക വിവരങ്ങൾ അടങ്ങുന്ന ഇന്ദുലേഖ ഓൺലൈൻ ഡോട്ട് കോം എന്ന വെബ്സൈറ്റ് ആരംഭിച്ചത്.  

മലയാളിസ്ത്രീത്വത്തിന് എക്കാലവും പ്രചോദനമാണ് ഇന്ദുലേഖ എന്ന കഥാപാത്രം എന്ന് കപില വേണു പറഞ്ഞു. ചടങ്ങിൽ ചന്തുമേനോൻ ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി കെ. ജയകുമാർ  ഐ എ എസ്, മാനേജ്മെന്റ് കമ്മിറ്റിയംഗം ഡോ. രാജശ്രീ വാര്യർ എന്നിവരുടെ വീഡിയോ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. 

ഇന്ദുലേഖയുടെ നൂറ്റിമുപ്പതാം വർഷം വിവിധ സാഹിത്യ, സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കാൻ ചന്തുമേനോൻ ഫൗണ്ടേഷൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി മെയ് 28ന് തൃശൂരിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. കെ.ജയകുമാർ, ഡോ. സുനിൽ പി ഇളയിടം, ആഷാ മേനോൻ എന്നിവർ പങ്കെടുക്കുന്ന പരിപാടി സാഹിത്യ അക്കാദമി ഹാളിലാണ് സംഘടിപ്പിക്കുക. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കൊക്കൂണ്‍ 12 എഡിഷൻ: രജിസ്ട്രേഷന്‍ കാമ്പയിന്‍ ആരംഭിച്ചു

ഇലക്ഷൻ കമ്മീഷൻ