in ,

ഒടുക്കമില്ലാത്ത അമ്മദിനങ്ങൾ

തലേ രാത്രിയിൽ അരി ഞ്ഞു വെയ്ക്കുന്ന കറിക്കൂട്ടുകൾ .
ഉള്ളളവുകൾ ഒട്ടും വ്യത്യാസപ്പെടാതെ 
ഇഷ്ടങ്ങളിൽ  ചേരുംപടി  ചേരുന്നു 
 
വാഷിംഗ് മെഷീൻ  അതിന്റെ സ്ഥിരം കറക്കത്തിൽ …
രണ്ടു നടപ്പ് അങ്ങോട്ട് 
എന്റെ വെള്ളേല്  കളറ് പിടിക്കല്ലേട്ടാ അമ്മേ 
നിറങ്ങൾ വെള്ളകളിലേയ്ക്ക് വിരോധം ചൊരിയുമല്ലോ !!!
 
രാവിലെത്തേക്കുള്ള   മാവ്
പുളിക്കാൻ പാകത്തിലേയ്ക്ക്  
മിക്സിയിൽ ധൃതിപ്പെടുന്നു .
 
ചോറ് ഇത്തിരി കേടായോ ?   .
ഇൻഡക്ഷൻ സ്ററൗ   വീണ്ടും  അതേ  തിളനിലയിൽ 
 
Rathy Columnഎനിക്ക് ചോറ് വേണ്ട ..  
ചപ്പാത്തി മതി  
“ഉം” എന്ന  മൂളലിൽ അമ്മവായ്പ്പ് 
 
നാളെന്താ ചായക്കടി ? 
തലേന്നേ കൊതിക്കുന്ന 
ജിജ്ഞാസകൾ  
 
ഉള്ളി ചമ്മന്തി , 
വെള്ള ചമ്മന്തി ,
സാമ്പാർ 
എന്റെ  ദോശ നെയ്യിട്ട്‌
മൊരിക്കണേ ? 
എന്തൂട്ടിനാ എന്നും ദോശ ?
പുട്ടിനെ മുറുകെപ്പിടിക്കുന്നു   മറുപക്ഷം 
 
എന്റെ യൂണിഫോം 
തേച്ചോ ?
ബെൽറ്റ് എ വിടെയമ്മേ ?
ചോദ്യങ്ങൾ പരസ്പരം കലമ്പുന്നുണ്ട് 
 
അമ്മേ   ദേ പത്രക്കാരൻ ..
വിളികൾ ഉമ്മറത്തുനിൽപ്പാണ് 
 
ഈ വീട്ടിൽ കിടന്നോടുന്ന ഓട്ടം  
നേരെ നടന്നാൽ അങ്ങ് ദുബായിലോട്ട്  
എത്തുമെന്ന 
‘അമ്മ  ഗതം’ 
 
stressed-out-womenസിങ്കിലേയ്ക്ക് വാരി എറിഞ്ഞ് 
ബാക്കിയൊക്കെ വൈകിട്ട് 
എന്ന സ്ഥിരനിലയ  പ്രക്ഷേപണം 
 
ശ്രദ്ധിക്കണേ സൂക്ഷിക്കണേ 
 എന്ന് വിളിച്ചോടുന്ന 
 കൈവീശലുകൾ 
 
ജനാല അടച്ചോ ?
ഗ്യാസ് ശരിക്ക് പൂട്ടിയോ ?
മീൻ കൂട്ടാൻ ൻ മൂടിയോ ? 
പൂച്ച കയറുമോ ?
ചെറിയ കാര്യങ്ങളിൽ  പിന്നെയും മനസ്സിനെ ഇട്ട് വേവിക്കുന്നു 
 
നേരം വൈകി എത്തുമ്പോൾ ഓഫീസിലെ ക്യാബിനിലേയ്ക്ക്  കണ്ണുകൾ 
ദയതേടുന്നു  
പിന്നെ വീടെന്ന  
ഫയൽ   മടങ്ങുന്നു 
ഡ്രാഫ്റ്റ് ചെയ്ത് ചെയ്ത്  മിനുക്കുന്ന അവിടത്തെ  പതിവുകൾ  
 
വൈകിട്ട്‌ 
വഴിയോരങ്ങളിൽ   
നാളത്തേയ്ക്കുള്ളവ 
സ്ഥിരം വില പേശലിൽ 
 
ഫോണിൽ   എനിക്കിതെനിക്കിതെന്ന 
സന്ദേശങ്ങൾ
ഒക്കെയും കവറിലാക്കി 
ബസ് പിടിക്കാനുള്ള പാച്ചിൽ 
 
എല്ലാ മേലാവലാ തികളും  
ചൂടുവെള്ളത്തിൽ ഒഴുക്കിക്കളയുന്നു 
കുന്നു കൂടി കാത്തിരിക്കുന്ന 
തുണികൾ 
തരം  തിരിച്ച്‌ ഷെൽഫിലേയ്ക്ക് കയറ്റുമ്പോൾ  
പിഞ്ഞിപ്പോയ മനസ്സിനെ ഒന്ന് ചുമ്മാ തുന്നിനോക്കുന്നു  
 
ചെന്ന് കിടക്കുന്നതേ ഓർമ്മയുള്ളൂ 
കണ്ണട ച്ചു തുറക്കുമ്പോഴേക്കും 
വെളുക്കുന്ന നേരങ്ങൾ  
വീണ്ടും അതെ പതിവുകൾ 
 
മാറ്റമില്ലാത്ത ‘അമ്മ ശേഷിപ്പുകൾ 
ഞങ്ങൾ  വലുതാവുമ്പോൾ 
അടുക്കളയിൽ കയറുകയേ ഇല്ല എന്ന 
കുഞ്ഞു വായിലെ വലിയ 
വർത്തമാനങ്ങൾ 
മൊബൈലിലെ  ആപ്പുകളിൽ 
 
ഇതൊക്കെ നമ്മളും 
എത്ര പറഞ്ഞു പോയിരിക്കുന്നു 
എന്ന്  
ഓർത്തോർത്തൊരമ്മച്ചിരി 
 
woman2മാൻ മിഴി 
തേൻമൊഴി 
എന്നുള്ള 
മൊഴികളെക്കുറിച്ച് 
ആധിയോടെ  
 ഓരോ മാത്രയും 
 ട്യൂഷൻ  എടുക്കുന്നു  
  
അമ്മയെന്തിനാ ഇങ്ങനെ പേടിക്കണേ
എന്നതിന്  
അമ്മയായോണ്ട് എന്ന് മുറുക്കെ …
 
Alarm  clock  Sounds ..
 
എനിക്കാവതില്ലേ 
ഉണരാതിരിയ്ക്കാൻ  
 
എനിക്കാവതില്ലേ 
ഉറങ്ങിപ്പോവാൻ  …
 
നിങ്ങൾ നോക്ക്യേ 
അമ്മമാർക്കൊക്കെ 
ഒരേഛായ….
ആവലാതികളിലെ  
നീളവും വണ്ണവും  മാത്രം 
വ്യത്യാസപ്പെടുന്ന ……
അല്ലെ ????

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

students , concession , bus owners,AISF , buses, June,  strike, meeting, govt, Kerala private bus coordination committee, 

വിദ്യാർത്ഥികൾക്ക് യാത്രായിളവ് നൽകില്ലെന്ന് ബസുടമകൾ; ബസുകൾ തടയുമെന്ന് എഐഎസ്എഫ്

Sami Direct ,new Centre , Thrissur, Health Science Company, award-winning ingredients,innovator , multinational, distributors , customers  Kerala ,Expansion,Opens ,Sami-Sabinsa Founder ,Dr. Muhammed Majeed

കേരളത്തിലെ വിപുലീകരണത്തിനായി സാമി ഡയറക്ട് തൃശ്ശൂരില്‍ പുതിയ കേന്ദ്രം തുറന്നു