ക്രാഫ്റ്റിന്റെ അനന്ത സാധ്യതകൾ 

നാഗരാജിലേക്കെത്താനുള്ള നൂറിന്റെ അന്വേഷണമാണ് കഥയുടെ പ്രമേയമെന്ന് ഒരര്ഥത്തിൽ പറയാം. എന്നാൽ പിരിമുറുക്കത്തെ ഒരിക്കലും കെടുത്താതെ മറ്റുപലരുടെ ജീവിതത്തിലൂടെ, കഥകളിലൂടെ, ഒാർമ്മകളിലൂടെ,  അനുഭവങ്ങളിലൂടെ

കഥ മുന്നോട്ട് പോകുന്നു.  

കെ പി പ്രശാന്തിന്റെ ചുടല എന്ന കഥ പി രഞ്ജിത്ത് വായിക്കുന്നു.

ഒറ്റനോട്ടത്തിൽ സാധാരണ ഇതിവൃത്തമെന്ന് തോനിക്കുമെങ്കിലും ക്രാഫ്റ്റിന്റെ അനന്തസാധ്യതകളിൽ നിന്ന് പ്രമേയത്തെ അതിൻറെ എല്ലാ കൈയ്യടക്കത്തോടെയും അവതരിപ്പിക്കുകയാണ് പ്രശാന്ത് ചുടലയിലൂടെ.

ചുടലപ്പറമ്പുൾപ്പെടുന്ന ചുടല എന്ന സ്ഥലത്ത കാണാതാവുന്ന ലോറി ഡ്രൈവർ നാഗരാജ്. പുലർച്ചെ ഉണർന്നപ്പോൾ ലോറിയിൽ ഒറ്റയ്ക്കായി പോകുന്ന ക്ലീനർ നൂറുൽ അമീൻ.

നാഗരാജിലേക്കെത്താനുള്ള നൂറിന്റെ അന്വേഷണമാണ് കഥയുടെ പ്രമേയമെന്ന് ഒരര്ഥത്തിൽ പറയാം. എന്നാൽ പിരിമുറുക്കത്തെ ഒരിക്കലും കെടുത്താതെ മറ്റുപലരുടെ ജീവിതത്തിലൂടെ, കഥകളിലൂടെ, ഒാർമ്മകളിലൂടെ, അനുഭവങ്ങളിലൂടെ  കഥ മുന്നോട്ട് പോകുന്നു. കാലഗണനപോലും കഥയുടെ പരിണാമഗുപ്തിയിലേക്കുള്ള വാതിലുകൾ തുറന്ന് വിടുന്നു.

കെ പി പ്രശാന്ത്

2018 ഏപ്രിലിൽ നിന്ന് 1982 ലേക്കും 84 ലേക്കുമൊക്കെ വായനക്ക് തടസ്സമില്ലാതെ കഥ   പോവുന്നു.

ആദ്യമായിട്ടാണ് നാഗരാജിൽ നിന്ന് ഇങ്ങനെ ഒരു അനുഭവം. എല്ലായ്പ്പോഴും താൻ ഉണരുമ്പോൾ അയാൾ വണ്ടി ഒാടിക്കുകയായിരിക്കും. അല്ലെങ്കിൽ എന്തോ ഒാർത്ത് ദൂരെ എവിടെയെങ്കിലും നോക്കിയിരിപ്പുണ്ടാവും. അയാൾ ഉറങ്ങുന്നത് കണ്ടിട്ടേയില്ല. ചെല്ലുന്ന ഇടങ്ങളിലും അയാൾ മറ്റൊന്നിലും പെടാറില്ല  എന്ന് അമീൻ നാഗരാജിനെ കുറിച്ച് ഓർക്കുന്നുണ്ട്.

കുടിച്ചിട്ടാണ് വരുന്നതെങ്കിൽ അയാൾ അവനെ ഉമ്മവച്ച് ഉണർത്താൻ സാധ്യതയുണ്ട്. അയാളെകുറിച്ച് ഒാർത്തപ്പോൾ അവൾക്ക് കണ്ണ് നിറഞ്ഞു. ആ മുഖം കണ്ടാൽ തന്നെ മനസ്സലിയും അതാണ് അയാളുടെ ഉത്തരവാദിത്വമില്ലായ്മക്ക് വളം( അവൾ)

നാഗരാജിനെ കാണാനില്ലെന്ന പറഞ്ഞപ്പോൾ ഷീനപ്പനായ്ക്ക് ഒന്ന് ഞെട്ടി. അയാൾ അപ്രത്യക്ഷനായ സ്ഥലത്തിൻറെ ഒാരോ വിശദാംശത്തിലും ചുളിവുകൾ വീണ മുഖം വലിഞ്ഞു മുറുകി. ഹൈവേയിലെ സ്ഥലം അയാൾക്ക് വ്യക്തമായി അറിയാം. ഷീനപ്പ വർഷങ്ങൾക്ക് മുമ്പ് നാഗരാജിനോടൊപ്പം ആസ്ഥലത്തെത്തിയ രാത്രിയെകുറിച്ചും പറഞ്ഞു.

ഇങ്ങനെ ആ കാണാതാവൽ പലരിലുടെയും സഞ്ചരിക്കുന്നു.

മുറിയുടെ പൊളിഞ്ഞു തുടങ്ങിയ നിലത്ത് കൊഴുത്ത ചോര കട്ടപിടിച്ച് നിൽക്കുന്നു അതിന് ഭീതിയുടെ നിറമാണെന്ന് അവർ കണ്ടു.തങ്ങൾ കണ്ടത് ശരീരമല്ലെങ്കിൽ എന്താണ്. അത് എവിടെപ്പോയി ? കരിഞ്ചോരയിൽ നിന്നും ഒരു ചാല് പുറത്തേക്ക് ഒഴുകി നീലിച്ചിരിക്കുന്നു. അവർ പതിയെ അതിന് പിറകെ പോയി.  അത് ശോഷിച്ച് അടഞ്ഞുകിടക്കുന്ന പിൻവാതിലിന് മുന്നിൽ ഒരു വരയായ് നേർത്ത് നേർത്ത് ഇല്ലാതായി…

ആവശ്യമായ രൂപകങ്ങളെ വിന്യസിച്ച് കഥയിലൂടെയുള്ള യാത്ര വായനക്കാരന് തുടരാനും അതുവഴി അവസാനം വരെ കുറ്റമറ്റ രീതിയിൽ എത്തിക്കാനും കഴിയുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഫാക്ടറി നിയമ ഭേദഗതി സര്‍ക്കാര്‍ പരിഗണനയില്‍: മന്ത്രി 

നോട്ട് നിരോധനത്തിന് രണ്ടു വർഷം: വിടരുതവരെ !!