Movie prime

കൊറോണ പടർത്താൻ ആഹ്വാനം ചെയ്ത ജീവനക്കാരനെ ഇൻഫോസിസ് പുറത്താക്കി

കൊറോണ വൈറസ് സമൂഹത്തിൽ പടർത്താൻ ആഹ്വാനം ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ ഇൻഫോസിസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ മുജീബ് മുഹമ്മദാണ് കൊറോണ വൈറസ് ബാധിതരോട് പുറത്തിറങ്ങി തുമ്മിയും ചുമച്ചും ആളുകൾക്ക് വൈറസ് പകർന്നു നല്കാൻ ആഹ്വാനം ചെയ്തുള്ള പോസ്റ്റിട്ടത്. സംഭവം വലിയ വിവാദമായതിനെ തുടർന്ന് ഇൻഫോസിസ് ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കി. കമ്പനിയുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമായ കാര്യമാണ് ഇയാൾ ചെയ്തതെന്നും ഇത്തരം കാര്യങ്ങളോട് ” സീറോ ടോളറൻസ് ” നയമാണ് തങ്ങൾ More
 
കൊറോണ പടർത്താൻ ആഹ്വാനം ചെയ്ത ജീവനക്കാരനെ ഇൻഫോസിസ് പുറത്താക്കി

കൊറോണ വൈറസ് സമൂഹത്തിൽ പടർത്താൻ ആഹ്വാനം ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ ഇൻഫോസിസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ മുജീബ് മുഹമ്മദാണ് കൊറോണ വൈറസ് ബാധിതരോട് പുറത്തിറങ്ങി തുമ്മിയും ചുമച്ചും ആളുകൾക്ക് വൈറസ് പകർന്നു നല്കാൻ ആഹ്വാനം ചെയ്തുള്ള പോസ്റ്റിട്ടത്.

സംഭവം വലിയ വിവാദമായതിനെ തുടർന്ന് ഇൻഫോസിസ് ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കി. കമ്പനിയുടെ പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമായ കാര്യമാണ് ഇയാൾ ചെയ്തതെന്നും ഇത്തരം കാര്യങ്ങളോട് ” സീറോ ടോളറൻസ് ” നയമാണ് തങ്ങൾ പിന്തുടരുന്നതെന്നും വിശദീകരിച്ചു കൊണ്ടാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതായി കമ്പനി അറിയിച്ചത്.

“നമുക്കൊന്നിച്ച് കൈകോർക്കാം. പുറത്തു പോയി വായ്‌ തുറന്നു വെച്ച് തുമ്മാം. വൈറസിനെ പടർത്താം ” എന്നായിരുന്നു വിവാദമായ പോസ്റ്റിൽ ഇയാൾ എഴുതിയത്.സമൂഹത്തിൽ ഭയവും ഭീതിയും പടർത്തുന്ന സന്ദേശം പ്രചരിപ്പിച്ചതിൻ്റെ പേരിൽ ബെംഗളൂരു പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.