ഡിജിറ്റല്‍ റേഡിയോ സോഫ്റ്റ് വെയർ : ഇന്‍ടോട്ടിന്  കൊറിയന്‍ കമ്പനിയുടെ കരാര്‍ 

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെയും  യൂണിക്കോണ്‍ ഇന്ത്യ വെഞ്ച്വേര്‍സിന്‍റെയും സഹായത്തോടെ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ടോട്ട് ടെക്നോളജീസ്   ഇന്ത്യയിലെ കാറുകളില്‍ ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്ന ഡിജിറ്റല്‍ റേഡിയോ മോണ്ടിയാലി (ഡിആര്‍എം) റിസീവര്‍ സൊല്യൂഷനുകള്‍ നിര്‍മിച്ചു നല്‍കാന്‍ ദക്ഷിണകൊറിയ ആസ്ഥാനമായ ടെലിചിപ്സ് ഇന്‍കോര്‍പറേറ്റഡ് എന്ന കമ്പനിയുമായി കരാറിലേര്‍പ്പെട്ടു. 

അനലോഗ് റേഡിയോയില്‍നിന്ന് ഡിജിറ്റലിലേയ്ക്കുള്ള മാറ്റത്തിലെ സാധ്യതകള്‍ മുന്നില്‍ കണ്ട് അഞ്ചു വര്‍ഷം മുമ്പ് രാജിത് നായര്‍, പ്രശാന്ത് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട ഇന്‍ടോട്ട്,  മികച്ച സ്റ്റാര്‍ട്ടപ്പിന് സിഐഐ ഏര്‍പ്പെടുത്തിയ ഇന്‍ഡസ്ട്രിയല്‍ ഇന്നവേഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ചെലവുകുറഞ്ഞ സൊല്യൂഷനുകളാണ് ഇന്‍ടോട്ട് ഡിജിറ്റല്‍ റേഡിയോയ്ക്കുവേണ്ടി വികസിപ്പിച്ചിട്ടുള്ളത്. 

സോഫ്റ്റ്വെയര്‍ അധിഷ്ഠിത റേഡിയോ (എസ്ഡിആര്‍) അടിസ്ഥാനപ്പെടുത്തിയ ഈ സൊല്യൂഷനുകള്‍ക്കു രൂപം നല്‍കിയതിനുപുറമെ അമേരിക്കന്‍ പേറ്റന്‍റ് ഓഫീസില്‍ രണ്ടു പേറ്റന്‍റ് അപേക്ഷകളും ഇന്‍ടോട്ട് നല്‍കിയിട്ടുണ്ട്. ഇന്‍ടോട്ടിന്‍റെ ഡിജിറ്റല്‍ റേഡിയോ റിസീവര്‍ സോഫ്റ്റ്വെയര്‍ എല്ലാതരം സ്ഥിര റിസീവറുകള്‍, വാഹനങ്ങളിലെ റേഡിയോകള്‍, സ്മാര്‍ട്ട് ഫോണുകള്‍, യുഎസ്ബി ഡോംഗിളുകള്‍ എന്നിവയിലെല്ലാം ഇത് സ്വീകാര്യമാണ്. 

സ്മാര്‍ട്ട് ഫോണുകളും വാഹന റിസീവറുകളും അതിവേഗ വളര്‍ച്ച പ്രാപിക്കുന്ന ഇന്ത്യന്‍ വിപണി വമ്പിച്ച സാധ്യതകളാണ് ഇന്‍ടോട്ടിനു നല്‍കുന്നത്. ദക്ഷിണകൊറിയ, ജപ്പാന്‍, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഏറെ ഉപയോക്താക്കളുള്ള ഇന്‍ടോട്ടിന്‍റെ അടുത്ത ലക്ഷ്യം ഡിജിറ്റല്‍ റേഡിയോയിലേയ്ക്കു മാറുന്ന റഷ്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍. നൈജീരിയ എന്നീ രാജ്യങ്ങളാണ്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഖദർ സാരി ചുറ്റി ‘രംഗീല ഗേൾ’ തെരഞ്ഞെടുപ്പ് ഗോദയിൽ 

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സമ്മര്‍ ക്യാമ്പ് ഞായറാഴ്ച ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും