INS Kalvari,scorpene-class submarine, PM, commissioned, Narendra Modi ,dedicates , nation,India, Navy, Mumbai ,partnership ,France,PM Modi ,submarine ,
in , ,

ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു

മുംബൈ: സ്കോര്‍പീന്‍ ക്ലാസ്സ് വിഭാഗത്തിലെ ആദ്യ അന്തര്‍വാഹിനിയായ (scorpene-class submarine) ഐഎന്‍എസ് കല്‍വരി (INS Kalvari) രാജ്യത്തിന് സമര്‍പ്പിച്ചു. മുംബൈ മസ്ഗാവ് ഡോക്കിൽ കമ്മീഷണിംഗ് ചടങ്ങ് നടന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ഐഎന്‍എസ്. കല്‍വരിയെ രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. മസ്ഗാവ് ഡോക്കില്‍ നിര്‍മ്മിക്കുന്ന ഈ ഇനത്തിലെ ആറെണ്ണത്തില്‍ ആദ്യത്തേതാണ് ഐഎന്‍എസ് കല്‍വരി.

ഫ്രഞ്ച് സാങ്കേതിക സഹകരണത്തോടെയാണ് ഈ മുങ്ങിക്കപ്പൽ നിർമ്മിച്ചത്. നാവികസേനയുടെ ഈ അന്തര്‍വാഹിനിയ്ക്ക് കടലിനടിയില്‍ മറഞ്ഞിരിക്കുവാനും ഒളി ആക്രമണം സംഘടിപ്പിക്കാനും ശേഷിയുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഇത്തരമൊരു മുങ്ങിക്കപ്പൽ കൂടി സ്വന്തമാക്കാൻ തീരുമാനിച്ചത്. നിലവിൽ ഇന്ത്യയ്ക്ക് 15 അന്തര്‍വാഹിനികൾ സ്വന്തമായുണ്ട്.

എന്നാൽ ഇന്ത്യയുടെ ആദ്യ സ്കോര്‍പീന്‍ ക്ളാസ്സ് ഇനമാണ് കല്‍വരി. ഡിസിഎന്‍എസ് എന്ന ഫ്രഞ്ച് കമ്പനിയാണ് സ്കോര്‍പീന്‍ ക്ലാസ്സ് അന്തര്‍വാഹിനി നിർമ്മിക്കാൻ ഇന്ത്യയെ സഹായിച്ചത്.

ഡീസല്‍ ഇലക്‌ട്രിക് എഞ്ചിന്‍ കരുത്തു പകരുന്ന ഇവ നിര്‍മ്മിക്കാനുള്ള 23,600 കോടി രൂപയുടെ കരാറില്‍ ഇന്ത്യ 2005-ൽ ഫ്രഞ്ചു കമ്പനിയുമായി ഒപ്പുവച്ചിരുന്നു. 61.7 മീറ്റര്‍ നീളമുള്ള മുങ്ങിക്കപ്പലിന് കടലിനടിയില്‍ 20 നോട്ടിക്കല്‍ മൈല്‍ (മണിക്കൂറില്‍ 22 കിലോമീറ്റര്‍) വേഗത്തിൽ സഞ്ചരിക്കാനാകും.

ഉപരിതലത്തില്‍ 12 നോട്ടിക്കല്‍ മൈലാണ് ഇതിന്റെ വേഗം. 18 ടോര്‍പിഡോകള്‍, 30 മൈനുകള്‍, 39 കപ്പല്‍വേധ മിസൈലുകള്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനിക്ക് 40 ദിവസങ്ങള്‍ കടലിനടിയില്‍ കിടക്കാനുള്ള ശേഷിയുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

iffk-meet-the-directors-rayhana-dileesh-pothan

സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമെന്ന് റെയ്ഹാന

Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing

അമീറുളിന്റെ ശിക്ഷ; കീഴ്‌ക്കോടതിക്കെതിരെ വിമർശനവുമായി ആളൂർ