Insomnia , study, suffer, sleeplessness, stress, food items, foodd, honey, white rice, chicken, turkey, nuts, help , sleep , night
in ,

ഉറക്കമില്ലായ്മ അലട്ടുന്നുവോ? ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

പകലന്തിയോളം കഠിനമായ ജോലികളിൽ മുഴുകിയ ശേഷം സ്വസ്ഥവും ശാന്തവുമായ ഉറക്കം പ്രതീക്ഷിച്ച് കിടക്കയിൽ ശരണം പ്രാപിക്കവെ ഉറക്കമില്ലായ്മ ( Insomnia ) വില്ലനായി അവതരിച്ചാലോ? ശരീരത്തിന് വിശ്രമമേകുവാൻ അവശ്യം വേണ്ട നിദ്ര ഒരു വിദൂര സ്വപ്നമായി അവശേഷിച്ചാലോ? എന്താകും പ്രതികരണം.

മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടുന്നുണ്ടെന്നും പത്തിൽ ഒരാൾക്ക് ദീർഘകാലമായി ഇത് നിലനിൽക്കുന്നുവെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. മനുഷ്യർ ജീവിതത്തിലുടനീളം അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഇതിനൊരു പ്രധാന കാരണമാണ്.

എന്നാൽ തീർത്തും പ്രകൃതിദത്തമായ മാർഗ്ഗത്തിലൂടെ ഉറക്കമില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്താനാകുമെന്നും വിദഗ്ദ്ധർ അഭിപ്രയപ്പെടുന്നു. ഒരു വ്യക്തിയുടെ ആഹാരരീതിയിൽ വരുത്തുന്ന മാറ്റങ്ങളാണ് ഇവയിൽ ഏറ്റവും മികച്ച മാർഗ്ഗമായി വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.

ആരോഗ്യകരമായ ആഹാരരീതി പിന്തുടരുന്നതിലൂടെ നിദ്രയിൽ കൂടുതൽ സംതൃപ്തി കൈവരിക്കാനാകുമെന്ന് പഠനങ്ങൾ ഉറപ്പ് നൽകുന്നു. ആരോഗ്യകരമായ ഭക്ഷണം ഏതൊക്കെയാണെന്നും അവയുടെ കൃത്യമായ അളവുകളും ശാസ്ത്ര ഗവേഷണങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

അവയിൽ പ്രധാനമായും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഭക്ഷണങ്ങളിൽ ചിലത് ഇതാ.

insomnia-study-stress-food-blivenews.com

കോഴിയിറച്ചി

കോഴിയിറച്ചി, ടർക്കിയിറച്ചി തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ ഗുണകരമാണെന്ന നിർദേശമാണ് ഇവയെ ഉറക്കമില്ലായ്മയ്ക്കുള്ള പരിഹാരമായി പരിഗണിക്കുവാനുള്ള മുഖ്യ കാരണം. ഭക്ഷണത്തിലൂടെ മാത്രം ലഭ്യമാകുന്ന അമിനോ ആസിഡാണ് ട്രിപ്റ്റോഫാൻ. മനുഷ്യശരീരത്തെ ശാന്തമാക്കുവാൻ കാരണമാകുന്ന സെറോടോണിൻ തയ്യാറാക്കുകയും അത് വഴി നിദ്രയെ നിയന്ത്രിക്കുന്ന മെലാടോണിൻ നിർമ്മിക്കപ്പെടുകയും ചെയ്യുന്നുവെന്ന സവിശേഷത ഇതിനുണ്ട്.

മത്സ്യം

മറ്റൊരു സുപ്രധാന ഭക്ഷണമായി കണക്കാക്കപ്പെടുന്നത് മത്സ്യമാണ്. സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ വൈറ്റമിൻ ബി6 കൂടുതലായും അടങ്ങിയിട്ടുണ്ടെന്നും അവ മെലാടോണിൻ ഉത്പാദനത്തിന് സഹായകമാകുകയും ചെയ്യുന്നു.

തൈര്
ഭക്ഷണ പദാർത്ഥങ്ങളിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു വിഭവമാണ് തൈര്. പാലുത്പന്നത്തിലെല്ലാം പൊതുവെ കാണപ്പെടുന്ന ഒരു ഘടകമാണ് കാൽസ്യം. ട്രിപ്റ്റോഫാൻ, മെലാടോണിൻ എന്നീ ഹോർമോണുകളുടെ നിർമ്മാണത്തിന് ഏറ്റവുമധികം സഹായകരമാക്കുന്നതാണ് കാൽസ്യം എന്നത് ശാസ്ത്രത്തിനാൽ തെളിയിക്കപ്പെട്ട വസ്തുതയാണ്.

ക്യാബേജ്
പച്ചക്കറിയുടെ കാര്യം പരിഗണിക്കുമ്പോൾ ക്യാബേജിനെയാണ് മുഖ്യമായും പരിഗണിക്കേണ്ടത്. കാൽസ്യത്തിന്റെ സാന്നിധ്യം തന്നെയാണ് ഇവയെയും ആഹാരരീതികളിൽ ഉൾപ്പെടുത്തുന്നതിന് പ്രേരണയാകുന്നത്.

വാഴപ്പഴം
തടസ്സമില്ലാതെയുള്ള നിദ്രയ്ക്ക് മനുഷ്യന് സഹായകമാകുന്ന മറ്റൊരു പദാർത്ഥമാണ് പൊട്ടാസിയം. സ്വാഭാവികമായ നിദ്ര ലഭ്യമാക്കുന്നതിന് അവശ്യമായ ട്രിപ്റ്റോഫാൻ, മഗ്നീഷ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന വാഴപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നിദ്ര സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകരമാകും.

ധാന്യങ്ങൾ
തലച്ചോറിലെ പ്രവർത്തനത്തിന് അനിവാര്യമായ ഘടകമാണ് ട്രിപ്റ്റോഫാൻ അടങ്ങിയ ധാന്യങ്ങൾ. കൂടാതെ മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഇത്  ശാന്തമായ നിദ്രയ്ക്ക് കൂടുതൽ സഹായകമാകുന്നു. മഗ്നീഷ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുന്ന സാഹചര്യങ്ങളിൽ രാത്രി ഉറക്കം നഷ്ടപ്പെടുവാൻ കാരണമാകും.

തേൻ
തലച്ചോറിനെ കൂടുതൽ ജാഗരൂകമാക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് ഒറെക്സിൻ. ഇതിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുവാൻ ഉപയോഗപ്പെടുത്താവുന്ന ഒന്നാണ് തേൻ. തേനിൽ അടങ്ങിയിരിക്കുന്ന ഗ്ളൂക്കോസ് ഒറെക്സിന്റെ പ്രവർത്തനത്തെ പ്രതിരോധിക്കുവാൻ സഹായിക്കുന്നു.

മുട്ട
പ്രഭാത ഭക്ഷണങ്ങളിൽ നാം സ്ഥിരം ഉൾപ്പെടുത്താറുള്ള മുട്ട നിദ്രയെ സ്വന്തമാക്കാൻ സഹായിക്കുമെന്നത് കൗതുകകരമായ കാര്യമാണ്. മുട്ടയിൽ ട്രിപ്റ്റോഫാൻ അടങ്ങിയിരിക്കുന്നതിനാൽ അത് സുഖകരമായ നിദ്ര പ്രദാനം ചെയ്യുമെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.

വെള്ളയരി
എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി നിൽക്കുന്നത് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി നാം ഉൾപ്പെടുത്തിയിരിക്കുന്ന അന്നമാണ്. ചോറിൽ ഗ്ലൈസിമിക് സൂചിക കൂടുതലായതിനാൽ രക്തത്തിൽ പഞ്ചസാരയുടെ അളവും ഇൻസുലിൻ നിലയും വർധിപ്പിക്കുകയും അത് വഴി തലച്ചോറിലുള്ള ട്രിപ്റ്റോഫാനിന്റെ പ്രവർത്തനം ദ്രുതഗതിയിലാക്കുകയും ചെയ്യും.

അപ്പോഴിനി മറക്കേണ്ട, നല്ല സുഖകരമായ നിദ്രയ്ക്കായി ഉടനടി ഭക്ഷണക്രമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം.

Insomnia , study, suffer, sleeplessness, stress, food items, foodd, honey, white rice, chicken, turkey, nuts, help , sleep , night

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

barrel, skeleton, woman, Kochi, Kumbala, secret, police, Sujith, Sakunthala

വീപ്പയ്ക്കുള്ളിൽ വീട്ടമ്മയുടെ മൃതദേഹം; ഒടുവിൽ ദുരൂഹത നീങ്ങി