Movie prime

പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയ ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടോ ?

ഗൂഗ്ൾ പ്ലേയിൽ കേറി ആവശ്യമുള്ളതും ഇല്ലാത്തതുമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന ശീലം നിങ്ങൾക്കുണ്ടോ ? സൂക്ഷിക്കണം. പണികിട്ടാൻ ഇടയുണ്ട്. ഉൾപ്പെടുത്തുന്ന സമയത്ത് സുരക്ഷിതമെന്ന് വിലയിരുത്തപ്പെട്ട പല ആപ്പുകളും പിന്നീട് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യാറുണ്ട്. മാൽവെയറുകൾ കണ്ടെത്തിയ നിരവധി ആപ്പുകൾ ഇങ്ങിനെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ അടുത്തിടെ നീക്കം ചെയ്യപ്പെട്ട ഒരു പ്രശസ്ത ഫോട്ടോ എഡിറ്റിംഗ് ആപ്പാണ് കാംസ്റ്റാർ. ആകർഷകമായ സെൽഫി ചിത്രങ്ങൾ എടുക്കാനും എഡിറ്റ് ചെയ്ത് മനോഹരമാക്കാനും കഴിയുന്നതിനാൽ ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം യൂസേഴ്സിനിടയിൽ കാംസ്റ്റാറിന് More
 
പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയ ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടോ ?

ഗൂഗ്‌ൾ പ്ലേയിൽ കേറി ആവശ്യമുള്ളതും ഇല്ലാത്തതുമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന ശീലം നിങ്ങൾക്കുണ്ടോ ? സൂക്ഷിക്കണം. പണികിട്ടാൻ ഇടയുണ്ട്. ഉൾപ്പെടുത്തുന്ന സമയത്ത് സുരക്ഷിതമെന്ന് വിലയിരുത്തപ്പെട്ട പല ആപ്പുകളും പിന്നീട് പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യാറുണ്ട്. മാൽവെയറുകൾ കണ്ടെത്തിയ നിരവധി ആപ്പുകൾ ഇങ്ങിനെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിൽ അടുത്തിടെ നീക്കം ചെയ്യപ്പെട്ട ഒരു പ്രശസ്ത ഫോട്ടോ എഡിറ്റിംഗ് ആപ്പാണ് കാംസ്റ്റാർ. ആകർഷകമായ സെൽഫി ചിത്രങ്ങൾ എടുക്കാനും എഡിറ്റ് ചെയ്ത് മനോഹരമാക്കാനും കഴിയുന്നതിനാൽ ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം യൂസേഴ്സിനിടയിൽ കാംസ്റ്റാറിന് നല്ല പ്രചാരമുണ്ടായിരുന്നു. എന്നാൽ പുതിയ വേർഷനിൽ ചില മാൽവെയറുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്ലേ സ്റ്റോറിൽ നിന്ന് ഇത് നീക്കം ചെയ്തു. പിന്നീട് കാംസ്റ്റാർ ഡെവലപ്പർമാർ മാൽവെയർ കണ്ടെത്തി അവ നീക്കം ചെയ്തതിനെ തുടർന്നാണ് വീണ്ടും പ്ലേ സ്റ്റോറിൽ ഇടം പിടിക്കുന്നത്. ആപ്പുകൾ ഇത്തരത്തിൽ നീക്കം ചെയ്യുന്ന കാര്യങ്ങൾ മിക്കവാറും ഉപയോക്താക്കളും അറിയാറില്ല. മാൽവെയർ കണ്ടന്റ് ഉള്ള ആപ്പുകൾ ഡിവൈസുകൾക്ക് വരുത്തിയേക്കാവുന്ന കോട്ടങ്ങളെപ്പറ്റിയും അധികമാരും അറിയാറില്ല.

പ്ലേ സ്റ്റോറിൽ നിന്ന് അടുത്തിടെ ആറ് ആപ്പുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ നാലെണ്ണവും വി പി എൻ അപ്പുകളാണ്- ഹോട്ട്സ്പോട്ട് വി പി എൻ, ഫ്രീ വി പി എൻ മാസ്റ്റർ, സെക്യൂർ വി പി എൻ, സി എം സെക്യൂരിറ്റി ആപ്പ്‌ലോക്ക് ആന്റിവൈറസ് എന്നിവയാണ് അവ. രണ്ടെണ്ണം കാമറ ആപ്പുകളാണ്- സൺ പ്രൊ ബ്യൂട്ടി കാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി സെൽഫി കാമറ എന്നിവ. ഡിവൈസുകൾക്ക് ദോഷം ചെയ്യാവുന്ന വൈറസുകൾ ഉൾപ്പെടെയുള്ള മാൽവെയറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അവ പ്ലേ സ്റ്റോറിൽ നിന്ന് ഉടനടി നീക്കം ചെയ്യപ്പെട്ടത്. 500 ദശലക്ഷത്തിലേറെ ഉപയോക്താക്കൾക്കിടയിൽ പ്രചാരത്തിലുള്ള ആപ്പുകളാണ് ഇവ രണ്ടും.

സുരക്ഷിതമല്ലെന്ന കാരണത്താൽ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യപ്പെടുന്ന ആപ്പുകളെപ്പറ്റി വേണ്ടത്ര അറിവില്ലാത്തവർ അവ തുടർന്നും ഉപയോഗിക്കാനും തങ്ങളുടെ ഡിവൈസുകൾക്ക് കേടുപാടുകൾ വരുത്തിവെയ്ക്കാനും ഇടയുണ്ട്.