Movie prime

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തെ പകര്ച്ചവ്യാധികളില്ലാതെ കരകയറ്റുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര് കൂട്ടായി പ്രവര്ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്. മഴവെള്ളമിറങ്ങുന്ന സമയമായതിനാല് പകര്ച്ചവ്യാധികള് ഉണ്ടാകാന് സാധ്യതയേറെയാണ്. ഇത് മുന്നില് കണ്ടുള്ള പ്രവര്ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. ആരോഗ്യവകുപ്പിലെ ലീവിലുള്ള ജീവനക്കാരെ തിരികെ വിളിക്കും. വളരെവളരെ അത്യാവശ്യമുള്ള ലീവുകള് മാത്രമേ അനുവദിക്കുകയുള്ളു. അതനുസരിച്ച് ഡി.എം.ഒ.മാര്ക്ക് നിര്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കളക്ടറേറ്റില് ചേര്ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എലിപ്പനി നിയന്ത്രണത്തിന് കാര്യമായ More
 
  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തെ പകര്‍ച്ചവ്യാധികളില്ലാതെ കരകയറ്റുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മഴവെള്ളമിറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. ആരോഗ്യവകുപ്പിലെ ലീവിലുള്ള ജീവനക്കാരെ തിരികെ വിളിക്കും. വളരെവളരെ അത്യാവശ്യമുള്ള ലീവുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. അതനുസരിച്ച് ഡി.എം.ഒ.മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എലിപ്പനി നിയന്ത്രണത്തിന് കാര്യമായ പ്രവര്‍ത്തനം നടത്തണം. പ്രളയജലവുമായി ബന്ധപ്പെട്ടവര്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിച്ചെന്ന് ഉറപ്പു വരുത്തണം. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ കുടുബശ്രി, ഐ.സി.ഡി.എസ്. പ്രവര്‍ത്തകര്‍ തുടങ്ങിയവരിലൂടെ എല്ലാ പ്രദേശവും സന്ദര്‍ശിച്ച് ഡോക്‌സിസൈക്ലിന്‍ വിതരണം ചെയ്യും. ഈ ശനിയാഴ്ച മുതല്‍ 6 ശനിയാഴ്ചകളില്‍ ഡോക്‌സി ഡേയായി ആചരിക്കുന്നതാണ്. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഡെങ്കിപ്പനി ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കൊതുക് നശീകരണത്തിന് പ്രാധാന്യം നല്‍കണം. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണം.

സ്‌കൂളുകളില്‍ ശുചീകരണം ഉറപ്പ് വരുത്തണം. വെള്ളം കയറിയ സ്‌റ്റോര്‍ റൂമിലെ ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിക്കരുത്. ആശുപത്രികളില്‍ മതിയായ സൗകര്യമൊരുക്കണം. ആദിവാസി മേഖലകളില്‍ പ്രത്യകശ്രദ്ധ ഉണ്ടാണണമെന്നും മന്ത്രി വ്യക്തമാക്കി.

ക്യാമ്പുകളിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ പോകുമ്പോള്‍ ആശുപത്രി പ്രവര്‍ത്തനം തടസപ്പെടരുത്. വീടുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് വിലയിരുത്തും. മാനസികാരോഗ്യത്തിനും വളരെ പ്രധാന്യം നല്‍കുന്നുണ്ട്. ശുദ്ധമായ ജലം മാത്രമേ കുടിക്കാനുപയോഗിക്കാവൂ. ഇതിനായി സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തണം. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും സഹായ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് പുതിയ ഉപകരണങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.