Movie prime

അന്തര്‍-സംസ്ഥാന പ്രതിനിധി സംഘം മേക്കര്‍വില്ലേജ് സന്ദര്‍ശിച്ചു

കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പാർട്മെന്റ് ഫോര് പ്രൊമോഷന് ഓഫ് ഇന്ഡസ്ട്രി ആന്ഡ് ഇന്റേണല് ട്രേഡ് ഡയറക്ടര് ശ്രുതി സിംഗിന്റെ നേതൃത്വത്തിലുള്ള അന്തര് സംസ്ഥാന പ്രതിനിധി സംഘം കൊച്ചി കളമശ്ശേരിയിലെ മേക്കര് വില്ലേജ് സന്ദര്ശിച്ചു. പന്ത്രണ്ട് സംസ്ഥാനങ്ങളിലെ സ്റ്റാര്ട്ടപ്പ് മേഖലയിലെ പ്രതിനിധികളാണ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്ഡ് വെയര് ഇന്കുബേറ്ററായ മേക്കര്വില്ലേജ് സന്ദര്ശിച്ചത്. മേക്കര് വില്ലേജിലെ ഉത്പന്നങ്ങളുടെ പ്രദര്ശനവും സന്ദര്ശനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കേരള സ്റ്റാര്ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ്, മേക്കര് വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന് More
 
അന്തര്‍-സംസ്ഥാന പ്രതിനിധി സംഘം മേക്കര്‍വില്ലേജ് സന്ദര്‍ശിച്ചു

കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള ഡിപ്പാർട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് ഡയറക്ടര്‍ ശ്രുതി സിംഗിന്‍റെ നേതൃത്വത്തിലുള്ള അന്തര്‍ സംസ്ഥാന പ്രതിനിധി സംഘം കൊച്ചി കളമശ്ശേരിയിലെ മേക്കര്‍ വില്ലേജ് സന്ദര്‍ശിച്ചു. പന്ത്രണ്ട് സംസ്ഥാനങ്ങളിലെ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ പ്രതിനിധികളാണ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍വില്ലേജ് സന്ദര്‍ശിച്ചത്.

മേക്കര്‍ വില്ലേജിലെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രതിനിധി സംഘത്തിന് വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ഇലക്ട്രോണിക്സ് സാങ്കേതിക രംഗത്ത് രാജ്യത്തിന് മാതൃകയാക്കാവുന്നതാണ് മേക്കര്‍വില്ലേജെന്ന് ശ്രുതി സിംഗ് അഭിപ്രായപ്പെട്ടു. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളതെന്നും അവര്‍ പറഞ്ഞു.