കേരളം പൊന്നണിഞ്ഞു; മീറ്റ് റെക്കോഡ് നേടിയ ജിന്‍സണ് ഏഷ്യന്‍ ഗെയിംസ് യോഗ്യത

National Inter-State Senior Athletics Championships, 2018, Kerala, Gold medals, NADA, Jinson Johnson,created history , Indira Gandhi Stadium ,Guwahati

ഗുവാഹട്ടി: അൻപത്തിയെട്ടാമത്‌ ദേശീയ അന്തർ-സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ( National Inter-State Senior Athletics Championships, 2018 ) രണ്ടാം ദിവസം കേരളം മൂന്ന് സ്വര്‍ണ്ണം സ്വന്തമാക്കി.

പുരുഷന്‍മാരുടെ 200 മീറ്ററില്‍ മുഹമ്മദ് അനസ്, 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍, ഹൈജമ്പില്‍ എം. ശ്രീശങ്കര്‍ എന്നിവരാണ് കേരളത്തിന് വേണ്ടി സ്വര്‍ണ്ണ മെഡലുകൾ നേടിയത്.

1976-ല്‍ മോണ്‍ട്രിയോളില്‍ ശ്രീറാം സിംഗ് സ്ഥാപിച്ച റെക്കോഡ് (1മി. 45.77 സെ.) ജിന്‍സൺ ജോണ്‍സണ്‍ (1മി. 45.65 സെ.) തിരുത്തി.

42 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോഡ് തിരുത്തിയ ജിന്‍സണ്‍ ജോണ്‍സണ്‍ (1മി. 45.65 സെ.) ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് യോഗ്യതയും നേടി.

എന്നാൽ ഇന്ന് നടന്ന മത്സരങ്ങളിൽ മുഹമ്മദ് അനസും ശ്രീശങ്കറും ഏഷ്യന്‍ ഗെയിംസിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയില്ല. 200 മീറ്ററില്‍ 20.98 സെക്കന്‍ഡിലാണ് മുഹമ്മദ് അനസ് ഓടിയെത്തിയത്.

20.87 സെക്കന്‍ഡാണ് ഏഷ്യന്‍ ഗെയിംസ് യോഗ്യതയ്ക്ക് വേണ്ടിയിരുന്നത്. സ്റ്റാര്‍ട്ടിങ്ങിലെ നേരിയ പിഴവാണ് മുഹമ്മദ് അനസിന് വിനയായത്. മുഹമ്മദ് അനസിന്റെ മുഖ്യ ഇനമായ 400 മീറ്റര്‍ വെള്ളിയാഴ്ച നടക്കും.

ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നു മാസം തികയും മുൻപാണ് 7.76 മീറ്റര്‍ ചാടി പാലക്കാട്ടുകാരന്‍ ശ്രീശങ്കര്‍ സ്വര്‍ണ്ണം നേടിയത്. ഫെഡറേഷന്‍ കപ്പില്‍ ശ്രീശങ്കര്‍ 7.99 മീറ്റര്‍ ചാടിയിരുന്നു.

അടുത്ത മാസം ഫിന്‍ലന്‍ഡില്‍ നടക്കുന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിൽ ശ്രീശങ്കര്‍ പങ്കെടുക്കുമെന്ന് ശ്രീശങ്കറിന്റെ കോച്ചും പിതാവുമായ മുരളി അറിയിച്ചു. മുന്‍ ട്രിപ്പിള്‍ ജംമ്പ് താരമാണ് മുരളി. ശ്രീശങ്കറിന്റെ അമ്മ ബിജിമോള്‍ 800 മീറ്ററിലെ മുന്‍ താരമാണ്.

ലോങ് ജമ്പില്‍ കേരളത്തിന്റെ നയന ജയിംസ് (6.33മീ.) ഒരു ചാട്ടത്തിന് ശേഷം പിന്മാറി. എന്നാൽ ഈയിനത്തില്‍ മണിപ്പൂരിന് വേണ്ടി മത്സരിച്ച മലയാളി താരമായ റിന്റു മാത്യു സ്വര്‍ണ്ണം (6.33 മീ.) കരസ്ഥമാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Dileep, FEFKA , AMMA, Mukesh , Aashiq Abu ,

ദി​ലീ​പ് വിഷയത്തിൽ നിലപാടുമായി ഫെ​ഫ്ക; വിവാദ പ്രസ്താവനയുമായി മുകേഷ്

Dileep-AMMA Row , Mukesh, Deepesh, WCC, letter, Sudheeran, 

അമ്മയ്ക്ക് ഡബ്യുസിസിയുടെ കത്ത്;  മുകേഷിനെതിരെ കത്തുമായി സംവിധായകൻ