World Solar Challenge, Australia,
in ,

ലോക സോളാർ കാറോട്ട മത്സരം ആസ്‌ത്രേലിയയിൽ പുനഃരാരംഭിച്ചു

സിഡ്‌നി: 3000 കിലോമീറ്റർ ദൈർഘ്യമുള്ള ആഗോള സോളാർ കാർ റേസിംഗ് മത്സരത്തിന് (International solar car race) ആസ്‌ത്രേലിയയിലെ സിഡ്‌നിയിൽ (Sidney) തുടക്കമായി. ‘വേൾഡ് സോളാർ ചലഞ്ച്’ (World Solar Challenge) എന്ന പേരിൽ 30 കൊല്ലം മുൻപാണ് സോളാർ കാർ റേസിംഗ് മത്സരത്തിന്റെ തുടക്കം കുറിച്ചത്. 2015-ൽ നടന്ന എഡിഷന് ശേഷം ഈ വർഷം സോളാർ കാർ റേസിംഗ് മത്സരം പുനഃരാരംഭിച്ചു.

ഭാവി കാലത്തിന്റെ സോളാർ സാങ്കേതിക വിദ്യയ്ക്ക് കൂടുതൽ പ്രചാരണം നൽകുക എന്നതാണ് ഈ മത്സരത്തിന്റെ ലക്ഷ്യം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഡച്ച് ടീം നുവോൺ, ബെൽജിയത്തിൽ നിന്നുള്ള പഞ്ച് പവർട്രെയിൻ തുടങ്ങി വമ്പന്മാർ തമ്മിലുള്ള മത്സരത്തിനാണ് ഇത്തവണയും കളമൊരുങ്ങിയിട്ടുള്ളത്.

ഗൂഗിളിന്റെ സ്ഥാപകരിൽ ഒരാളായ ലാറി പേജും ടെസ്‌ലയുടെ ജോബി സ്ട്രോബെലും ലോക സോളാർ കാറോട്ടത്തിലെ പഴയകാല മത്സരാർത്ഥികളാണ്‌. തങ്ങളുടെ കരിയറിന് വലിയ സംഭാവനകൾ ചെയ്ത മത്സരത്തെ മതിപ്പോടെയാണ് ഇരുവരും നോക്കിക്കാണുന്നത്.

ചലഞ്ചർ ക്ലാസ് വിഭാഗത്തിലാണ് പ്രധാന മത്സരം നടക്കുക. 33.03 മണിക്കൂർ സമയം കൊണ്ട് ഫിനിഷിങ് പോയിന്റ് മറികടന്ന കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ നുവോൺ തന്നെയാണ് ഇത്തവണത്തെയും പ്രധാന ആകർഷണ കേന്ദ്രം. ജപ്പാനിലെ റ്റൊകായി സർവ്വകലാശാലയെ അവർ കഴിഞ്ഞ തവണ പരാജയപ്പെടുത്തിയിരുന്നു.

അമേരിക്ക, ആസ്‌ത്രേലിയ, മലേഷ്യ, ഇന്ത്യ,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള കാറുകളും ഇക്കുറി മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ക്രൂയിസർ ക്ലാസ്സുകളുടെ വരവാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ഹോങ്കോങ്, സിങ്കപ്പൂർ, ഇറാൻ എന്നീ രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ക്രൂയിസർ ക്ലാസ്സുകൾ ദൈനംദിന ഉപയോഗത്തിൽ സോളാർ സാങ്കേതികവിദ്യയുടെ പ്രയോഗക്ഷമതയെ പ്രദർശിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്.

World Solar Challenge, Australia,രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരം വൈകുന്നേരം 5-ന് നിർത്തി വയ്ക്കും. പിറ്റേന്നു രാവിലെ കൃത്യസമയത്ത് പുനഃരാരംഭിക്കും. വിശ്രമത്തിനും രാത്രിയിൽ തങ്ങുന്നതിനുമായി മത്സരാർത്ഥികൾ സ്വന്തം നിലയ്ക്ക് ക്യാമ്പുകൾ ഒരുക്കേണ്ടതുണ്ട്.

റൂട്ടിൽ ഇടവിട്ട് ഒരുക്കിയിട്ടുള്ള ഏഴു ചെക് പോയിന്റുകളിൽ നിന്ന് കാലാവസ്ഥാ വിവരങ്ങൾ അറിയാനും അത്യാവശ്യ സേവനങ്ങൾക്കും സൗകര്യമുണ്ട്. അഡിലെയ്ഡിലെ ഫിനിഷിങ് ലൈനിൽ ആദ്യമെത്തുന്നവരെ വിജയികളായി പ്രഖ്യാപിക്കും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

എം​എ​ല്‍​എ​യു​ടെ വിവാദ പാ​ര്‍​ക്കി​ന് കോടതിയുടെ പ്രവർത്താനാനുമതി

ലോകത്തെ വണ്ടറിടിപ്പിച്ച നായിക