ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; 50,000 ആളുകളോടൊപ്പം ദിനം ആചരിച്ച് പ്രധാനമന്ത്രി

International Yoga Day 2018 , Modi, Pinarayi, PM, CM, UN, June 21, 
Woman working out doing yoga at the beach

ഡെറാഡൂണ്‍: അന്താരാഷ്ട്ര യോഗാ ദിനമായ ഇന്ന് ( International Yoga Day 2018 ) തന്നോടൊപ്പം യോഗയിൽ പങ്കാളികളായ 50,000 ആളുകളോട് യോഗയുടെ വക്താവായി അറിയപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചു.

ലോകത്തെ ഏകീകരിക്കുന്ന ശക്തിയായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. നാലാമത് രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഡെറാഡൂണിലെ വനഗവേഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വച്ചാണ് പ്രധാനമന്ത്രി യോഗയുടെ ഗുണവശങ്ങളെ പറ്റി സംസാരിച്ചത്.

മാറുന്ന ലോകത്തില്‍ ഒരു മനുഷ്യന്റെ ശരീരവും തലച്ചോറും ആത്മാവും തമ്മിലുള്ള ബന്ധമുണ്ടാകുന്നത് യോഗ ചെയ്യുന്നതിലൂടെയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇതിലൂടെ സമാധാനത്തിന്റെ അനുഭൂതിയാണ് ഉണ്ടാകുകയെന്നും മോഡി വ്യക്തമാക്കി.

യോഗ ദിനം എന്നത് നല്ല ആരോഗ്യത്തിനായുള്ള വലിയ ചുവടുവയ്പ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരാഘണ്ഡ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

International Yoga Day 2018 , Modi, Pinarayi, PM, CM, UN, June 21, 

അതേസമയം, യോഗ മതാതീതം ആണെന്നും ആരും അത് ഹൈജാക്ക് ചെയ്യാന്‍ പാടില്ലെന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇത് തങ്ങള്‍ക്ക് മാത്രം അര്‍ഹിക്കുന്നതാണെന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് അത് ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹറയുടെ നേതൃത്വത്തിലും യോഗ ദിനം ആചരിച്ചു. കൊച്ചിയില്‍ ഐ.എന്‍.എസ് ജമുനയില്‍ നാവിക ഉദ്യോഗസ്ഥരും യോഗ അഭ്യസിച്ചു.

2015 ജൂണ്‍ 21-നാണ് ആദ്യ യോഗാ ദിനാചരണം ആചരിച്ചത്. അന്ന് ഡല്‍ഹിയിലെ രാജ് പഥിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം 30,000 ആളുകൾ യോഗ ചെയ്തിരുന്നു.

2014 സെപ്റ്റംബര്‍ 27-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിൽ യോഗയുടെ മഹത്വത്തെ പറ്റി പ്രസംഗിച്ച മോഡി രാജ്യാന്തര യോഗാ ദിനം കൊണ്ടാടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നതായി മോഡി വ്യക്തമാക്കിയിരുന്നു.

ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും നീണ്ട ദിനമായതിനാൽ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി കൊണ്ടാടണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

തുടർന്ന് യോഗയുടെ ഗുണഗണങ്ങൾ ബോധ്യമായ ഐക്യരാഷ്ട്രസഭ ഉത്തരായനാന്ത ദിവസമായ ജൂൺ 21 നെ അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആളുകളാണ് യോഗാദിനം കൊണ്ടാടുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

medical-engineering-rank-list-published

മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്, ഫാ​ർ​മ​സി: റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു

KR-Mohanan_

കെ ആർ മോഹനൻ വിട പറഞ്ഞിട്ട് ഒരു വർഷം; ജൂൺ 25-ന് ചലച്ചിത്ര സംവാദം