Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 
in , ,

നിപ: ബാലുശ്ശേരി ആശുപത്രിയും മെഡിക്കൽ കോളേജും​ സന്ദർശിച്ചവർ വിവരമറിയിക്കാൻ നിർദ്ദേശം

കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അവധി നല്കി. ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേര്‍ നിപ ബാധിച്ച്‌ ( Nipah patients ) മരിച്ച സാഹചര്യത്തിലാണ് സർക്കാർ ഈ ആശുപതിയിലെ ഡോക്ടര്‍മാര്‍ ഉൾപ്പെടെയുള്ള ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചത്.

ഈ ആശുപത്രിയിലെ എല്ലാ ജീവനക്കാരും ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് സർക്കാർ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിപ ബാധിച്ച്‌ മരിച്ച ഇസ്മയില്‍, റസില്‍ എന്നിവരാണ് ബാലുശ്ശേരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്.

ഈ രോഗികൾ മരണമടഞ്ഞതിനെ തുടർന്ന് ഇവിടെ സേവനം അനുഷ്‌ഠിച്ചിരുന്ന ഡോക്ടര്‍മാരും ജീവനക്കാരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.

ബാലുശ്ശേരി ആശുപത്രി ജീവനക്കാർക്ക് അവധി നല്കിയിട്ടുണ്ടെങ്കിലും ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ മരണമുണ്ടായ സാഹചര്യത്തിൽ മരണമടഞ്ഞവരുമായി സമ്പർക്കമുണ്ടായിരുന്ന എല്ലാ ആളുകളെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചു.

മെയ് അഞ്ചിന് രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ മെഡിക്കൽ കോളേജ് ആശുപത്രി കാഷ്യാലിറ്റി, സി.ടി സ്കാൻ റൂം, വിശ്രമമുറി എന്നിവിടങ്ങളിലും മെയ് 14-ന് രാത്രി ഏഴു മണി മുതൽ ഒമ്പതു മണി വരെയും 18, 19 തീയതികളിൽ ഉച്ച രണ്ടു മണി വരെയും
ബാലുശ്ശേരി ഗവ. ആശുപത്രിയിലും സന്ദർശനം നടത്തിയവർ സ്റ്റേറ്റ് നിപ സെല്ലിൽ വിളിച്ചറിയിക്കണമെന്നാണ് നിർദ്ദേശം.

ഇൗ ദിവസങ്ങളിൽ മരിച്ച നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയിൽ അഖിൽ, കോട്ടൂർ പൂനത്ത് നെല്ലിയുള്ളതിൽ റസിൻ എന്നിവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരും നിപ സെല്ലുമായി ഫോണിൽ വിളിക്കണമെന്ന് നിർദ്ദേശമുണ്ട്.

0495 -2381000 എന്ന ഫോൺ നമ്പറിലാണ് വിളിക്കേണ്ടത്. ഈ നമ്പറിൽ വിളിക്കുന്നവരുടെ പേരു വിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. വി. ജയശ്രീ ഉറപ്പ് നൽകി.

നിപ വൈറസ് ബാധ കൂടുതൽ പടരാതിരിക്കുവാനായി സ്വീകരിക്കുന്ന അടിയന്തര പ്രതിരോധ നടപടികളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

കൂടാതെ നിപയെ സംബന്ധിച്ചു പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളാൽ വഞ്ചിതരാകരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ 17 പേരാണ് നിപ ബാധിച്ച്‌ മരണമടഞ്ഞത്. 1407 ആളുകൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

അനന്തവിസ്മയക്കാഴ്ചകള്‍

schools , open day, Kerala, festival , inaugurated, Pinarayi, education minister, Chief Minister, Thiruvananthapuram,

അക്ഷരത്തിരുമുറ്റത്ത് കുരുന്നുകൾ പ്രവേശനോത്സവം കൊണ്ടാടി; ഉദ്‌ഘാടകനായി മുഖ്യമന്ത്രി