iphone-8
in , ,

ഐഫോണ്‍ 8: പ്രശ്നത്തിന് പരിഹാരം തേടി ആപ്പിൾ

ആപ്പിൾ കമ്പനിയുടെ (Apple company) ഏറ്റവും പുതുപുത്തൻ മോഡലായ ഐഫോണ്‍ 8 (iPhone 8) പ്രതിസന്ധിയില്‍. ഐഫോണ്‍ 8-ന്റെ ബാറ്ററിയെ സംബന്ധിച്ച് പല രാജ്യങ്ങളില്‍ നിന്നും നിരവധി പരാതികൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് വിൽപ്പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് കമ്പനി.

ഐഫോണ്‍ 8-ന്റെ ബാറ്ററി ചൂടായി വീര്‍ത്ത് ഫോണ്‍ പിളരുന്നുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 22 മുതല്‍ വില്‍പ്പന ആരംഭിച്ച ഐഫോണുകളിലെ ബാറ്ററിയുടെ പ്രശ്‌നത്തിന്റെ കാരണം ആപ്പിൾ വിശകലനം ചെയ്തു വരികയാണ്.

തായ് വാനില്‍ നിന്നാണ് ആദ്യ പരാതി പുറത്തു വന്നത്. ബാറ്ററി ചൂടായി വീര്‍ത്ത് ഫോണ്‍ രണ്ടായി പിളര്‍ന്നുവെന്ന് ഒരു വനിത പരാതിപ്പെട്ടു. കൂടാതെ പിളര്‍ന്ന ഫോണുകളുടെ ദൃശ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

ദിവസങ്ങള്‍ക്ക് ശേഷം കാനഡ, ചൈന, ഗ്രീസ് തുടങ്ങിയ ആറോളം രാജ്യങ്ങളിൽ സമാനമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് ആപ്പിള്‍ തങ്ങളുടെ ഫോണുകള്‍ക്ക് വയര്‍ലെസ് ചാർജിങ് ഔദ്യോഗികമായി ഉൾപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമന്‍ സാംസങ്ങിന്റെ ഗ്യാലക്‌സി നോട്ട് 7-നെ സംബന്ധിച്ചും നിരവധി പരാതികൾ ഉയർന്നിരുന്നു. ഗ്യാലക്‌സി നോട്ട് 7 ഫോണ്‍ പൊട്ടിത്തെറിച്ചതടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ കമ്പനി ആ മോഡലിന്റെ വില്‍പ്പന തന്നെ നിർത്തി വച്ചിരുന്നു.

ഗ്യാലക്‌സി നോട്ട് 7 ഫോണിനായി റ്റ് കമ്പനികളില്‍ നിന്നും വാങ്ങിയ ബാറ്ററികളായിരുന്നു ആ പ്രശ്നത്തിന് കാരണമെന്നായിരുന്നു സാംസങ്ങിന്റെ വിശദീകരണം. ആപ്പിളും തങ്ങളുടെ ഉപകരണങ്ങളില്‍ ഉപയോഗിക്കാനായി മറ്റ് കമ്പനികളില്‍ നിന്നും ഉപകരണ ഭാഗങ്ങള്‍ വാങ്ങാറുണ്ട്.

സാംസങ്ങിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ ഏതെങ്കിലും പ്രത്യേക ബാറ്ററി നിര്‍മ്മാതാവില്‍ നിന്നു സ്വീകരിച്ച ബാറ്ററിക്കാണോ പ്രശ്‌നം എന്നാണ് ആപ്പിൾ മുഖ്യമായും പരിശോധിക്കുന്നത്. കൂടാതെ ഹാര്‍ഡ്‌വെയര്‍ പ്രശ്‌നമാണോ എന്നും പരിശോധിക്കുന്നുണ്ടെന്ന് കമ്പനി വക്താക്കൾ അറിയിച്ചു.

iphone-8-appleഅതേസമയം, ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാവാമെന്നും അഭിപ്രായമുണ്ട്. എന്തായാലും സംഭവത്തെ കുറിച്ച്‌ ആപ്പിള്‍ ഊർജ്ജിതമായ അന്വേഷണം നടത്തുകയാണ്. വില്‍പ്പന തുടങ്ങി ആദ്യ ആഴ്ച്ചകളില്‍ തന്നെ ഇത്തരം ഗുരുതര പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പുതിയ ഐഫോണ്‍ മോഡലുകളുടെ വില്‍പ്പനയെ സാരമായി ബാധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇതുവരെയായി ആപ്പിൾ ലക്ഷക്കണക്കിന് ഐ ഫോണുകൾ വിറ്റഴിച്ചിട്ടുണ്ട്. ഓരോ നാലു മാസവും ലോകമെമ്പാടുമായി ഏകദേശം 40 മുതല്‍ 80 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകളാണ് ആപ്പിള്‍ വില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Iranian chess player,Hijab,US team

ഹിജാബ് ധരിക്കാത്ത ഡോര്‍സ ഇനി അമേരിക്കയെ പ്രതിനിധീകരിക്കും

Kundan Shah, passed away, Hindi film director

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കുന്ദന്‍ ഷാ വിടവാങ്ങി