Iranian women, stadiums, FIFA president,Gianni Infantino, permission,  FIFA chief ,FIFA chief, football, soccer matches, president, Hassan Rouhani, Tehran, Esteghlal ,Persepolis, Saudi Arabia, 
in , ,

ഇറാനിയൻ വനിതകൾക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശനമൊരുങ്ങുമെന്ന് ഫിഫ പ്രസിഡന്റ്

ടെഹ്‌റാൻ: യാഥാസ്ഥിതിക രാജ്യമായ ഇറാനിൽ ( Iran ) നിന്ന് വനിതാ അനുകൂല വാർത്ത. ഇറാനിലെ സ്റ്റേഡിയങ്ങളിൽ ഇറാനിയൻ വനിതകൾക്ക് ( Iranian women ) പ്രവേശനമൊരുങ്ങുമെന്ന് ഫിഫ പ്രസിഡന്റ് ( FIFA president ) ജിയാന്നി ഇൻഫാന്റിനോ വെള്ളിയാഴ്ച അറിയിച്ചു.

ഇറാനിയൻ പ്രസിഡന്റ് ഹസ്സൻ റുഹാനിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഫിഫ പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫുട്ബോൾ മത്സരങ്ങൾ കാണുവാനായി സ്റ്റേഡിയങ്ങളിൽ സ്ത്രീകൾക്കും അവസരമൊരുങ്ങുമെന്ന വിവരം ഇറാനിയൻ പ്രസിഡന്റിൽ നിന്ന് തനിക്ക് നേരിട്ട് അറിയാൻ കഴിഞ്ഞതായി ജിയാന്നി ഇൻഫാന്റിനോ വെളിപ്പെടുത്തി.

ഫിഫയുടെ ആസ്ഥാനമായ സൂറിച്ചിൽ വച്ചാണ് ഫിഫ പ്രസിഡന്റ് ഈ സുപ്രധാന വാർത്ത ലോകത്തോട് പറഞ്ഞത്. എന്നാൽ ഇറാൻ പോലൊരു രാജ്യത്ത് ഇത്തരമൊരു തീരുമാനം ഉടൻ തന്നെ നടപ്പിലാകില്ലെന്നും അതിനായി സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച്ചയാണ് ഇൻഫാന്റിനോ റുഹാനിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇറാനിയൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പുറമെ ഇറാനിൽ നടന്ന ഫുട്ബോൾ മത്സരം അദ്ദേഹം വീക്ഷിച്ചിരുന്നു.

കായിക മത്സരങ്ങൾ കാണുവാനായി സ്ത്രീകൾക്ക് അനുമതി നൽകണമെന്ന ആവശ്യവുമായി ‘ഓപ്പൺ സ്റ്റേഡിയംസ്’ എന്ന ഇറാനിയൻ ഗ്രൂപ്പ് സജീവമായി രംഗത്തുണ്ട്. വ്യാഴാഴ്ച്ച മത്സരം നടന്നപ്പോൾ ആസാദി സ്റ്റേഡിയത്തിനരികിൽ നിന്ന് കുറച്ചു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തതായി ഈ ഗ്രൂപ്പ് അറിയിച്ചു.

പുരുഷന്മാർക്ക് മാത്രം പ്രവേശനമുള്ള സ്റ്റേഡിയത്തിൽ ഇന്ഫന്റിയോ ഉൾപ്പെടെയുള്ള പ്രമുഖർ മത്സരം ആസ്വദിച്ചപ്പോൾ ഇറാനിയൻ  ഫുട്‍ബോൾ ആരാധികമാർ പോലീസിനാൽ അറസ്റ്റ് ചെയ്യപ്പെട്ടതിനെ ഗ്രൂപ്പ് ട്വിറ്ററിലൂടെ നിശിതമായി വിമർശിച്ചു.

എന്നാൽ ഇക്കാര്യം ഇന്റീരിയർ മിനിസ്ട്രി വക്താവ് സൽമാൻ സമനി നിഷേധിച്ചു. ഫുട്‍ബോൾ ആരാധികമാരെ അറസ്റ്റ് ചെയ്തില്ലെന്നും അവരെ ശരിയായ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്ളാമിക് റിപ്പബ്ലിക്കായ ഇറാനിൽ വനിതാ ഫുട്‍ബോൾ മാച്ചുകൾ കാണുന്നതിന് വനിതകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷം മുതൽ സൗദി വനിതകൾക്കും സ്‌റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിക്കുമെന്ന ചരിത്രപരമായ പ്രഖ്യാപനവുമായി കഴിഞ്ഞ വർഷം ഒക്ടോബറിൽ സൗദി അറേബ്യയിലെ ഭരണകൂടം രംഗത്തെത്തിയിരുന്നു.

Iranian women, stadiums, FIFA president,Gianni Infantino, permission,  FIFA chief ,FIFA chief, football, soccer matches, president, Hassan Rouhani, Tehran, Esteghlal ,Persepolis, Saudi Arabia, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Vanita Ratna Awards , Kerala, women, announced, Chief Minister ,Pinarayi Vijayan, K K Shylaja , minister,  Thiruvananthapuram ,  present ,occasion,Women’s Day,VJT Hall,

വനിതാരത്‌ന പുരസ്‌കാരങ്ങള്‍ സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ചു

തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിങ്കളാഴ്ച തിരശീല ഉയരും