Iraq, Indians, hostages, dead, Sushama Swaraj, militants, dead bodies, DNA, missing, Mosul, attack, Raj Sabha,
in ,

ഇറാഖിൽ 39 ഇന്ത്യക്കാരുടെ മൃതശരീരങ്ങൾ കൂട്ടശവക്കുഴിയിൽ കണ്ടെത്തി

ന്യൂഡൽഹി: ഇറാഖിൽ കാണാതായ 39 ഇന്ത്യക്കാർ ( Indians ) കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു. 2014-ൽ മൊസൂളിൽ നിന്ന് ഭീകരർ ബന്ദികളാക്കി തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്.

കൂട്ട ശവക്കുഴിയിലാണ് ഐഎസ്ഐഎസ് ആക്രമണത്തില്‍ കാണാതായ ഇന്ത്യക്കാരുടെ മൃതാവശിഷ്‌ടങ്ങൾ കണ്ടെത്തിയതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. ഇന്ന് രാജ്യസഭയിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പഞ്ചാബ്, ഹിമാചൽ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് ഭീകരർ വധിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

പെനിട്രേഷന്‍ റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തിയത്.

ഡി എൻ എ പരിശോധനയിലൂടെയാണ് കാണാതായ ഇന്ത്യാക്കാർ കൊല്ലപ്പെട്ടതായി ഇറാഖ് സര്‍ക്കാര്‍ സ്ഥിരീകരിച്ചതെന്നും സുഷമ സ്വരാജ് വെളിപ്പെടുത്തി.

ഇറാഖിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതശരീരങ്ങൾ ഉടൻ തന്നെ നാട്ടിലെത്തിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തതായി കേന്ദ്രമന്ത്രി അറിയിച്ചു.

കാണാതായ ഇന്ത്യക്കാരെ പറ്റിയുള്ള വിവരങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ അധികൃതർ നേരത്തെ തന്നെ ഇവരുടെ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ച് ഇറാഖിലേക്ക് അയച്ചിരുന്നു.

ഇറാഖിലെ ബാദുഷ്, മൊസൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യക്കാരെ കാണാതായത്.

ഇതേ കാലയളവിലാണ് കേരളത്തില്‍ നിന്നുള്ള 46 നഴ്‌സുമാർ ഐഎസ് ഭീകരർ തടവിലാക്കിയത്. എന്നാൽ പിന്നീട് അധികൃതർ ഇവരെ രക്ഷപ്പെടുത്തിയിരുന്നു.

കാണാതായ 39 ഇന്ത്യക്കാരുടെ കാര്യത്തില്‍ നാല് വര്‍ഷമായി അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. ഇവർ ജീവനോടെയുണ്ടോ ഇല്ലയോ എന്നകാര്യത്തില്‍ സംശയം ഉന്നയിച്ച് പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ചിരുന്നു.

എന്നാൽ അപ്പോഴെല്ലാം ഇവര്‍ ജീവനോടെയുണ്ടെന്നും ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

കാണാതായ ഇന്ത്യക്കാര്‍ ഇറാഖിലെ ബാദുഷ് ജയിലില്‍ ഉണ്ടെന്ന് ഇവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ സുഷമാ സ്വരാജ് നേരത്തെ അറിയിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

mukundan , Keezhattoor , Pinarayi, G Sudhakaran, Vayalkkilikal, vulture, minister, strike, bypass, paddy field, opposition, walk out, Vayalkkili

കീഴാറ്റൂർ സമരം: രൂക്ഷ വിമർശനവുമായി മന്ത്രിയും മുഖ്യമന്ത്രിയും; പ്രതിപക്ഷം ഇറങ്ങിപ്പോയി

kochi, kaloor ,cricket,football, clash, ODI, IM Vijayan, Shashi Tharoor, CK Vineeth, Iain Edward Hume , NS Madhavan, Thiruvananthapuram, Greenfield stadium , Karyavattam

ക​ലൂരിൽ ക്രിക്കറ്റ്; എതിർപ്പുമായി ഐ.​എം.​വി​ജ​യൻ ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത്