in , ,

ഇരട്ടജീവിതം ഞാൻ അനുഭവിച്ച വിധം

കലാ സൃഷ്ടി നടത്തുന്നവന്റെ  ഹൃദയഭാരം, അതൊരു സൃഷ്ടിയാവുമ്പോൾ  ഒഴിയുന്നുണ്ടോ? പിന്നെ അയാളും നമ്മെപ്പോലെ കാഴ്ചക്കാരനും കേൾവിക്കാരനും ആവുകയാണോ? ആ കാഴ്ചയിൽ വീണ്ടും വീണ്ടും തിരുത്തപ്പെടാൻ അക്ഷമയോടെ ചെവി ചേർത്ത്, കണ്ണുകൾ തുറന്ന് അയാളിരുപ്പുണ്ടോ?

Rathy Columnഇരട്ട ജീവിതം എന്ന സുരേഷ്‌ നാരായണൻറെ സിനിമ അഭ്രപാളികളിലെ വിസ്മയം ആവുന്നില്ല എന്നത് ശരി തന്നെ. പക്ഷേ, അത്  ശരാശരി മനുഷ്യരെ,  അവരുടെ  ജീവിത പരിസരങ്ങളെ, സൗഹൃദങ്ങളെ ദയാവായ്‌പോടെ പ്രേക്ഷകന് മുന്നിലേയ്ക്ക് നീട്ടി വെയ്ക്കുന്നുണ്ട്.

ഒരു transgender വിഷയം എന്നതിലുപരി, രണ്ടു സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ ആ ബോണ്ടിങ് നമുക്ക് വളരേയേറെ അനുഭവവേദ്യമാക്കിത്തരുന്നുണ്ട് സിനിമ.

സാധാരണ ഒരു ജൻഡർ ട്രാൻസ്ഫോർമേഷൻ  അടയാളപ്പെടുന്നത്  അവരുടെ വസ്ത്രധാരണം കൊണ്ടോ  മറ്റു മാനറിസത്തിലൂടെയോ ആണ്. എന്നാൽ ഇരട്ട ജീവിതത്തിൽ, കാലങ്ങളായി കണ്ടു വരുന്ന ഗിമ്മിക്സ് ഒന്നുമില്ലാതെ

ആക്ടിവിറ്റീസിൽ ഉള്ള വ്യത്യാസം കൊണ്ട്  മാത്രമാണ് ആ മാറ്റം നമ്മിൽ പതിയുന്നത്.

ആത്മജ
ആത്മജ

കളിയിടങ്ങളിൽ എല്ലാ പെൺകുട്ടികളും കാഴ്ചക്കാരായി ഇരിയ്ക്കുമ്പോ ആമിന  ഫുട്ബോൾ കളിക്കുന്നു. ഏല്ലാവരും മൈലാഞ്ചി ഇട്ട് രസിക്കുമ്പോ

അവൾ സൈക്കിൾ ചവിട്ട് പരിശീലിക്കുന്നു, മരത്തേക്കേറുന്നു, ഞാവൽ  പഴം കുലുക്കിയിടുന്നു, കടലിൽ വഞ്ചി തുഴഞ്ഞ്  പോവുന്നു … ഇതൊക്കെ അവളിലെ സ്ത്രൈണതയിൽ  നിന്നും  പൗരുഷത്തിലേക്ക്  അവൾ ചായുന്നതായി  നമ്മെ  അറിയിക്കുന്നുണ്ട്.

ഒരുങ്ങാതെ, നമ്മുടെ അംഗലാവണ്യത്തോട് ഒട്ടും വിചാരമില്ലാതെ, ആകെ അൽകുൽത്തായി ഒട്ടി ചേരാൻ ശരീരത്തെ  വലിച്ചെറിഞ്ഞ് സ്നേഹമെന്ന ഒറ്റ മരത്തിൽ ചാരിയങ്ങനെ ഇരിയ്ക്കാൻ ഒരു പൂതിയൊക്കെ തോന്നും.

ദിവ്യ ഗോപിനാഥ്
ദിവ്യ ഗോപിനാഥ്

ജീവിതത്തിൽ നിന്നും അടർത്തിയെടുത്തപോലെയുള്ള കഥാപാത്രങ്ങളാണ് സിനിമയിൽ ഉള്ളത്. ആമിയുടെ ഉമ്മ, സൈനുന്റെ വാപ്പ, ഫൈസൽ, പുഷ്പ, കവടികളി സംഘം – എല്ലാവരും കഥാപാത്രങ്ങളോട്  അത്രമേൽ ഇഴുകി ചേർന്നിട്ടുണ്ട്.

ഒരു ലൈവ് ഷൂട്ട് നടത്തുംപോലെ അവിടെ വെച്ചു കണ്ടവരെ അവിടെ  വെച്ച് തന്നെ സിനിമയിൽ ആക്കിയ പോലെ.

സുർജിത്ത് എന്ന നടനെ  നമ്മൾ ഹാജ്യാർ ആയിട്ടല്ല, മറിച്ച് സുർജിത് ആയി തന്നെ കണ്ടു പോകുന്നു എന്നുള്ളത് ഒരു പോരായ്മയാകാം.

പുഷ്പയുടെ കറുപ്പിലൂടെ പെണ്ണഴകിന്‌ പുതിയ മാനം കൈ വരുന്നു. അവളുടെ നോട്ടവും എടുപ്പും നടപ്പുമെല്ലാം മൊത്തം സമൂഹത്തോടുള്ള  ഒരു പുച്ഛം സൂചിപ്പിക്കുന്നുണ്ട്.

Irattajeevitham1

“ഞാൻ  കാണാത്ത എന്ത് ശൂരതയാടാ  നിനക്കൊക്കെ ഉള്ളത്, ” എന്ന ചോദ്യത്തിലൂടെ അവൾ രാത്രിഞ്ചരന്മാരുടെ  എല്ലാ  ദുരഭിമാനവും കൊട്ടിക്കളയിക്കുന്നുണ്ട്.

നാട് വിട്ടു പോകും മുൻപ് വരെ  ആമിയിൽ ഇങ്ങനെ  ഒരു ചെക്കൻ  താമസിച്ചിരുന്നോ  എന്നുള്ളത്  വീട്ടുകാർക്കോ നാട്ടുകാർക്കോ ഫീൽ ചെയ്‌തിരുന്നില്ല എന്നതും ഈ സിനിമയുടെ ഒരു മികവ് തന്നെയാണ്.

കടൽ ചുറ്റുവട്ടത്തോട് പരിമിതപ്പെടുത്തിയ ലൊക്കേഷൻ. പക്ഷെ, കടലും തീരവും മനോഹരമായി സമന്വയിപ്പിച്ചിട്ടുണ്ട് ഇവരുടെ ജീവിതത്തിൽ.

സുരേഷ് നാരായണൻ
സുരേഷ് നാരായണൻ

ജൻഡർ ഫ്‌ളൂയിഡ് ആയ ഒരു ലോകത്തെ സംവിധായകനെപ്പോലെ നമ്മളും സ്വപ്നം കാണുന്നുണ്ട്. “അപ്പോഴേയ്ക്കും ആണും പെണ്ണുമായി മുറിഞ്ഞു പോയില്ലേ നമ്മൾ” എന്ന സൈനുവിന്റെ ഒറ്റ ഡയലോഗ്  മതി ഈ തീമിനെ വ്യാഖ്യാനിക്കുന്നതിൽ സംവിധായകൻ  വിജയിച്ചിരിക്കുന്നു എന്ന് പറയാൻ.

പക്ഷേ, ആമിന അദ്രമാനായി മാറിക്കഴിയുമ്പോൾ ആമിയിലെ ക്യാരക്ടറിനുണ്ടായിരുന്ന ആ പഞ്ച് അദ്രമാന്റെ കയ്യിൽ ഒതുങ്ങിയില്ല .

ചിലപ്പോ പുതിയ സാഹചര്യത്തോട് അവൻ ഒന്ന് പതിഞ്ഞതും ആവാം.

കാഴ്ചയുടെ പൂരങ്ങളോ ക്യാമറയുടെ ആവശ്യമില്ലാത്ത മെസ്മറിസങ്ങളോ ഒന്നും ഈ സിനിമയിൽ ഇല്ല. വിഷയത്തിൽ  നിന്ന് വഴിവിട്ട ഒരൊറ്റ സുഖ കാഴ്ചപോലും ഇല്ലെന്നത് ക്യാമറാമാന്റെ  മികവ് തന്നെയാണ്.ഷെഹനാദ്  ജലാലാണ് സിനിമാട്ടോഗ്രാഫി ചെയ്തിരിക്കുന്നത്.

ഷെഹ്നാദ് ജലാൽ
ഷെഹ്നാദ് ജലാൽ

സമകാലിക പ്രാധാന്യമേറിയ ഒരു വിഷയത്തെ അത്രയ്ക്കൊന്നും ബോറടിപ്പിക്കാതെ, ഒരു സൗഹൃദത്തിന്റെ ബോണ്ടിങ്ങിലൂടെ സിനിമയാക്കുമ്പോൾ  ഉണ്ടാവുന്ന സാധാരണ മേമ്പൊടികൾ ഒന്നും  ഇല്ലാതെ രണ്ടു മണിക്കൂർ സിനിമയിലേയ്ക്ക് ഇതിനെ എത്തിക്കാൻ കഴിഞ്ഞിടത്താണ് സംവിധായകന്റെ വിജയം.

കൈ വിയർക്കുമ്പോൾ അതി തീവ്രമായി കരം പിടിയ്ക്കാൻ ഒരു പെൺസുഹൃത്ത്  ഉണ്ടായിരുന്നെങ്കിൽ എന്ന്  ഈ സമയം ആഗ്രഹിച്ചു പോവുന്നു… അസാധ്യമായ ഒരു പ്രണയം ഈ സിനിമയിൽ ഉണ്ട്.

സിനിമ ഈസ് ദി മോസ്റ്റ് ബ്യൂട്ടിഫുൾ ഫ്രോഡ് ഇൻ ദിസ് വേൾഡ് എന്ന് ഗൊദാർഥ്.

Yesss…ഐ ലൈക് ദിസ് ഫ്രോഡ്  ആൻഡ്  ദി entire ഫ്രോഡ്സ്…

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Japanese railway , apology, 25 seconds early, departs, train, website, Indian railway, customers, operator, inconvenience, punctuality

തീവണ്ടിയുടെ സമയനിഷ്‌ഠയിൽ വീഴ്ച; മാപ്പു പറഞ്ഞ ജപ്പാന് വീണ്ടും കൈയ്യടി

അണ്ടര്‍ 17 യൂറോ കപ്പ്: ഇംഗ്ലണ്ടിന് പരാജയം; നെതര്‍ലാന്‍ഡ്‌സ് ഫൈനലില്‍