IRCTC, No restriction , any debit/credit card ,usage , site,
in , , ,

ഒാൺലൈൻ ട്രെയിൻ ടിക്കറ്റ്​: എല്ലാ ബാങ്ക് കാർഡും ഉപയോഗിക്കാം

ന്യൂഡൽഹി: ഓൺലൈനിലൂടെ ട്രെയിൻ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് എല്ലാ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷൻ (IRCTC) വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ ഏതാനും ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് വിലക്കേർപ്പെടുത്തി എന്ന വാർത്ത തെറ്റാണെന്ന് ഐആർസിടിസി അറിയിച്ചു.

ഒാൺലൈനിലൂടെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ പുതുതായി ഒരു നിയന്ത്രണവും കൊണ്ടുവന്നിട്ടില്ലെന്നും റയിൽവേ അധികൃതർ വ്യക്തമാക്കി. ഐ.ആർ.സി.ടി.സിയുടെ ഏഴ് പേയ്മെന്റ് മാർഗ്ഗങ്ങളിലൂടെ എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് റയിൽവേ അധികൃതർ വിശദീകരിച്ചു.

ടിക്കറ്റ് ബുക്കിങ്ങിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന കൺവീനിയൻസ് ചാർജ് ഐ.ആര്‍.സി.ടി.സി.യുമായി പങ്കുവെയ്ക്കാത്ത ബാങ്കുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്നായിരുന്നു നേരത്തെ വന്ന വാർത്ത.

ഐ.ആർ.സി.ടി.സിയുടെ വെബ് സൈറ്റിലൂടെ കാനറ ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ, ഇന്ത്യൻ ഒാവർസീസ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ ഏഴു ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് മാത്രമെ ടിക്കറ്റ് ബുക്കിങ് സാധിക്കൂ എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള 20 രൂപ സർവീസ് ചാർജ് ഐ.ആർ.സി.ടി.സി നേരത്ത ഒഴിവാക്കിയിരുന്നു. ആർ.ബി.ഐ നിർദ്ദേശ പ്രകാരം 1000 രൂപ വരെയുള്ള പണമിടപാടിന് അഞ്ച് രൂപയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. 1001 മുതൽ 2000 രൂപ വരെയുള്ള ഇടപാടിന് 10 രൂപയാണ് ഉപഭോക്താവ് നൽകേണ്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

CISSA, Ozone Day 2017,

സിസ്സ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു

Manju Warrier ,Ramaleela,supports ,facebook post,

രാമലീലയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍