ഇർഫാൻ തിരിച്ചെത്തുന്നു, അംഗ്രെസി മീഡിയവുമായി

ആരാധകർക്ക് സന്തോഷവാർത്തയുമായി വീണ്ടും ഇർഫാൻ ഖാൻ. രോഗബാധിതനായി വിദേശത്ത് ചികിത്സയിൽ ആയിരുന്ന ഇർഫാൻ സിനിമയിൽ വീണ്ടും സജീവമാകുന്ന വിവരം ട്വിറ്ററിലൂടെയാണ്  പുറത്തുവന്നത്. 

അംഗ്രെസി മീഡിയ മാണ് രണ്ടാം വരവിൽ ഇർഫാന്റെ ആദ്യ ചിത്രം. കരീന കപൂറാണ് ചിത്രത്തിലെ നായിക. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കരീനയെന്ന് അണിയറ വൃത്തങ്ങൾ പറയുന്നു. 

ദിനേശ് വിജൻ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ഹോമി അദജാനിയയാണ്‌. ഷൂട്ടിംഗ്  അടുത്ത മാസം ആദ്യം  ലണ്ടനിൽ ആരംഭിക്കും. 2017 ൽ പുറത്തിറങ്ങിയ ഹിന്ദി മീഡിയത്തിന്റെ രണ്ടാം ഭാഗമാണ് അംഗ്രെസി മീഡിയം. ഡൽഹിയിലെ ഒരു സമ്പന്ന ബിസിനസ്സുകാരന്റെ വേഷത്തിലായിരുന്നു ആദ്യഭാഗത്തിൽ  ഇർഫാൻ വേഷമിട്ടത്. 

പാകിസ്താനി നടി സാബ ക്വമർ ആയിരുന്നു നായികാ വേഷത്തിൽ. രണ്ടാം ഭാഗത്തിൽ കരീന കപൂർ നായികയാവുന്നതോടെ ചിത്രത്തിന്റെ ആകർഷണീയത വർധിക്കുന്നു. രാധിക മദൻ ഇർഫാന്റെ മകളായി വേഷമിടുന്നു. 

ദുൽക്കർ സൽമാനും മിഥില പാർക്കറും ജോഡികളായി വന്ന കാർവാ ആണ് ഇർഫാൻ ഖാൻ ഒടുവിൽ അഭിനയിച്ച ചിത്രം. കരീനയുടെ പുതിയ ചിത്രം  ഗുഡ് ന്യൂസ് സെപ്റ്റംബർ 6 ന് റിലീസ് ചെയ്യും. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അവഞ്ചേഴ്‌സ് എൻഡ് ഗെയിമും റാഞ്ചി തമിഴ് റോക്കേഴ്സ് ; ഞെട്ടലോടെ സിനിമാ ലോകം  

കടല്‍ക്ഷോഭം: തീരത്തു നിന്ന് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു