irma
in ,

ഇർമയുടെ താണ്ഡവം; നഗര വീഥിയിൽ ചീങ്കണ്ണികൾ

ഫ്ലോറിഡ: അമേരിക്കയെ വിറപ്പിച്ച ഇർമ (Irma) എന്ന ചുഴലിക്കാറ്റ് വൻ നാശനഷ്‌ടങ്ങളാണ് വരുത്തിവച്ചത്. ഞായറാഴ്ച്ച വീശിയടിച്ച ഇർമ ചുഴലിക്കാറ്റിന് ശേഷം നഗര വീഥിയിലൂടെ ചീങ്കണ്ണികൾ ഓടിപ്പോകുന്നത് കണ്ടതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെൽബണിലെ വിജനമായ ഒരു തെരുവിൽ വലിയൊരു ചീങ്കണ്ണിയെ കണ്ടതായി അഗ്നിശമന വിഭാഗത്തിലെ ജീവനക്കാരൻ അറിയിച്ചു.

Irma-alligator-storm-US-blivenews.comറോഡിൽ നിന്ന് നടപ്പാത മുറിച്ചു കടന്ന ചീങ്കണ്ണി പിന്നീട് ഒരു പുൽമേട്ടിലൂടെ അതിവേഗം പോകുന്നത് കണ്ടതായി ദൃക്‌സാക്ഷി അറിയിച്ചു. ഒർലാൻഡോയ്ക്കു തെക്കു കിഴക്കുള്ള ഫ്ളോറിഡ സ്റ്റേറ്റിന്റെ കിഴക്കൻ തീരത്താണ് മെൽബൺ നഗരം. ഇർമ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് സുരക്ഷിത കേന്ദ്രങ്ങൾ തേടി ജനങ്ങൾ നീങ്ങിയതോടെ മിയാമി, ഫോർട് ലോഡർഡെയ്‌ൽ, ടാംപ തുടങ്ങിയവ ആളൊഴിഞ്ഞ ‘പ്രേതനഗര’ങ്ങളായി.

Hurricane-Irma-alligator-storm-US-blivenews.comമണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ മുന്നേറിയ ഇർമയെ തുടർന്ന് ഫ്ലോറിഡയിൽ 40 ലക്ഷം ജനങ്ങൾ ദുരിതത്തിലായി. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. അതേസമയം ഇർമ ദുരിതത്തിന്റേതെന്ന പേരിൽ വൈറ്റ് ഹൗസ് സോഷ്യൽമീഡിയ ഡയറക്ടർ ഡാൻ സ്കാവിനോ ട്വീറ്റ് ചെയ്ത വിഡിയോ വിവാദമായി.

മിയാമി രാജ്യാന്തര വിമാനത്താവളം വെള്ളക്കെട്ടിൽ മുങ്ങിയ വീഡിയോ ആയിരുന്നു ഡാൻ പങ്കുവച്ചത്. എന്നാൽ വീഡിയോ വ്യാജമാണെന്ന പ്രതികരണങ്ങൾ വന്നു. മിയാമി വിമാനത്താവളവും തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം വിശദമാക്കി. നേരത്തേ പങ്കുവച്ച വീഡിയോ ഡിലീറ്റ് ചെയ്തെന്നും വിവരത്തിനു നന്ദിയുണ്ടെന്നും ഡാൻ സ്കാവിനോ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

cancer, e-pen, electronic pen

അർബുദം നേരത്തെ കണ്ടെത്താം ഇലക്ട്രോണിക് പേനയിലൂടെ

thai bride, dolly ki doli,

കെട്ട് കളിയാക്കിയ തായ് കുട്ടിക്ക് എട്ടിന്റെ പണി