ജലസേചന പദ്ധതികൾ വിപുലീകരിക്കും: മന്ത്രി 

തിരുവനന്തപുരം : സംസ്ഥാനത്ത് ജലവിഭവ വകുപ്പിന്റെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 40 ശതമാനമായിരുന്നത് ഇപ്പോൾ 55 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്.

അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇത് 80 ശതമാനമായി ഉയർത്താനാകുമെന്നും ജലസേചന പദ്ധതികൾ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുപുറം-കുമിളി ജലശുദ്ധീകരണ ശാലയുടെയും കാഞ്ഞിരംകുളം-തിരുപുറം-കരകുളം-പൂവാർ വില്ലേജുകൾക്കു വേണ്ടിയുള്ള സമഗ്ര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ സലൂജ, വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, മുൻ എം.എൽ.എ ജമീല പ്രകാശം, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കായിക രംഗത്തെ സുസ്ഥിരതയ്ക്ക് കോര്‍പ്പറേറ്റ് നിക്ഷേപം അനിവാര്യം

സംവിധായകന്‍ സോഹന്‍ റോയ് ക്യാമറയ്ക്കു മുന്നിൽ