പ്രവാസി ചിട്ടി: മാണിയുടെ ചോദ്യങ്ങള്‍ക്ക് തോമസ് ഐസക് മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:  പ്രവാസി ചിട്ടിയെക്കുറിച്ച് മുന്‍ ധനകാര്യമന്ത്രി കെ എം മാണി ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ധനകാര്യമന്ത്രി തോമസ് ഐസക് മറുപടി പറയണമെന്ന് പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  പ്രവാസി ചിട്ടി വഴി പതിനായിരം കോടി രൂപ സമാഹരിക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്.

ഇത്രയും തുക സലവരെയുള്ള ചിട്ടികള്‍ തുടങ്ങണമെങ്കില്‍ കെ എസ് എഫ് ഇ അത്രയും തുക  ഒരു അംഗീകൃത ബാങ്കില്‍  കേരള ചിട്ടി രജിസ്ട്രാറുടെ പേരില്‍ കെട്ടിവച്ച് ബാങ്കില്‍ നിന്ന് ഇതിലേക്കാവിശ്യമായ ഗാരന്റിയോ എഫ് ഡി രശീതോ, അല്ലങ്കില്‍ ചിട്ടി തുകയുടെ ഒന്നരമടങ്ങ് മൂല്യമുള്ള സര്‍ക്കാര്‍ സെക്യുരിറ്റി അസിസ്റ്റന്റ് രജിസ്ട്രാറുടെ  പേരില് ട്രാന്‍സ്ഫര്‍ ചെയ്യുകയോ ചെയ്ത് അതിനുള്ള  റിക്കാര്‍ഡുകള്‍  ഹാജരാക്കണം. എന്നാലേ  ചിട്ടി തുടങ്ങാന്‍ നിയമപരമായി അനുവാദം ലഭിക്കൂ.

കെ എം മാണി  ഉയര്‍ത്തിയ ഈ ചോദ്യത്തിന് ധനമന്ത്രി  നിയമസഭയില്‍ പറഞ്ഞത്  സെക്യുരിറ്റി തുക കെട്ടിവച്ചതിന്   ശേഷം മാത്രമെ ചിട്ടി  രജിസ്റ്റര്‍ ചെയ്യാനുള്ളു അനുവാദം  ലഭിക്കൂവെന്നും അതു കൊണ്ട് പ്രവാസികളില്‍ നിന്ന് ശേഖരിക്കുന്നത് മുന്‍പ് തന്നെ കെ എസ്  എഫ് ഇ  സെക്യുരിറ്റി തുക കിഫ്ബിയില്‍ നിക്ഷേപിക്കുമെന്നുമാണ്.

എന്നാല്‍  അംഗീകൃത ബാങ്ക് അല്ലാത്ത കിഫ്ബിക്ക് അതിന് അധികാരമില്ല.  ഇതിന് ചിട്ടി നിയമമോ, 15-03-2018 ല്‍ റിസര്‍വ്വ് ബാങ്ക് പ്രവാസി ചിട്ടിക്ക് അനുവദിച്ച കിഴിവുകളോ അനുവാദം നല്‍കുന്നില്ല. യാതൊരു സെക്യുരിറ്റിയും ഇല്ലാതെ പ്രാവസികളെ  ചിട്ടിയില്‍ ചേര്‍ക്കുന്നത് നിയമ വിരുദ്ധമാണ്.

കെ എം മാണി ഉന്നയിച്ച ഈ കാതലായ വിഷയങ്ങള്‍ക്ക്  മറുപടി നല്‍കാതെ  പ്രവാസി ചിട്ടിയുടെ പേരില്‍ പുകമറ സൃഷ്ടിക്കാനാണ് മന്ത്രി തോമസ് ഐസക്  ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല  പറഞ്ഞു.  കെ എസ് എഫ് ഇയില്‍ നിന്നുള്ള ചിട്ടി തുക  കിഫ്ബിയിലേക്ക് മാറ്റാന്‍  ആര്‍ ബി ഐ അനുമതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേരളാ സര്‍ക്കാര്‍ 6/2018   ലെ  ഉത്തരവ് പ്രകാരം അനുമതി നല്‍കിയിട്ടുണ്ടെന്നാണ് തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞത്. 

എന്നാല്‍ റിസര്‍വ്വ്  ബാങ്കിന് മാത്രമെ കേന്ദ്ര  ചിട്ടി നിയമത്തില്‍  ഇളവ് നല്‍കാന്‍ സാധിക്കുവെന്ന് മാത്രമല്ല കേന്ദ്ര നിയമത്തിലെ വ്യവസ്ഥ ഒരു എക്‌സിക്കുട്ടീവ് ഓര്‍ഡര്‍ വഴി  സംസ്ഥാന സര്‍ക്കാരിന് മാറ്റാനും കഴിയില്ല. ഇതെല്ലാം മുന്‍ നിര്‍ത്തി  നോക്കുമ്പോള്‍  കെ എം മാണി  ഉയര്‍ത്തിയ പ്രസക്തമായ ചോദ്യങ്ങളില്‍ നിന്ന് മന്ത്രി തോമസ് ഐസക്  ഒഴിഞ്ഞുമാറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 

വിദേശ വിനമയ  ചട്ടമനുസരിച്ച് പ്രവാസികള്‍ അടക്കുന്ന  ചിട്ടിപ്പണം അവരുടെ എന്‍  ആര്‍ ഐ അക്കൗണ്ട് വഴി കെ എസ് എഫ് ഇയുടെ അംഗീകൃത ബാങ്കില്‍ അടക്കാനല്ലാതെ  കിഫ്ബിയിലേക്ക് മാറ്റാന്‍ കഴിയില്ല. ഇത് സംബന്ധിച്ച് കിഫ്ബിക്ക് റിസര്‍വ്വ് ബാങ്ക് അംഗീകാരവും നല്‍കിയിട്ടില്ല.  മാത്രമല്ല ചിട്ടി നിയമത്തില്‍ പ്രവാസി   ചിട്ടിപ്പണം  യാതൊരു അംഗീകൃത  സെക്യുരിറ്റികളിലും നിക്ഷേപിക്കാനും കഴിയില്ല.

ഇക്കാര്യത്തില്‍  ധനകാര്യമന്ത്രി തോമസ് ഐസകിന്റെ  ജനങ്ങള തെറ്റിദ്ധരിപ്പിക്കുകയാണ്.    കേന്ദ്ര ചിട്ടി നിയമത്തിലെ  വ്യവസ്ഥകള്‍ പോലും വായിച്ച്  നോക്കാതെയുളള തോമസ് ഐസക് ഇത്തരം മറുപടികള്‍    കണ്ണില്‍ പൊടിയിടാനുള്ള   ശ്രമം മാത്രമാണ്.  കെ എം മാണി ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച്  ജനങ്ങള്‍ക്ക് മുമ്പില്‍ തോമസ് ഐസക് മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ടൂറിസം മേഖലയില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി 

ശശി തരൂരിനു പിന്തുണ: എം.എം.ഹസന്‍