ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ സഹ സ്‌പോണ്‍സറായി സ്റ്റാന്‍ഡേര്‍ഡ്

കൊച്ചി: ഹാവേല്‍സ് ഇന്ത്യ ലിമിറ്റഡിന്റെ പ്രമുഖ ബ്രാന്‍ഡായ സ്റ്റാന്‍ഡേര്‍ഡ് കേരള ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കുന്നു. കേരളത്തിന്റെ യുവത്വവും ആവേശവും നിറഞ്ഞ ഫുട്‌ബോള്‍ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ സ്‌പോണ്‍സറാകുകയാണ് സ്റ്റാന്‍ഡേര്‍ഡ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായുള്ള ബ്രാന്‍ഡിന്റെ ആദ്യ സഹകരണം കൂടിയാണിത്. 

ഇന്ത്യയുടെ യുവ ഊര്‍ജത്തെ പ്രതിനിധീകരിക്കുന്ന സ്റ്റാന്‍ഡേര്‍ഡിന് ഏറ്റവും അനുയോജ്യമായ ടീമാണ് ഓരോ സീസണിലും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആരാധകരുടെ എണ്ണത്തില്‍ റെക്കോഡ് കുറിക്കുന്ന കേരള ബ്ലാസ്റ്റേഴസ്. വ്യവസായി നിമ്മഗഡ പ്രസാദ്, സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നീ ടീം ഉടമകളുടെ ആവേശവും ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗത്ത് യുവ പ്രതിഭകളെ ഉള്‍ക്കൊള്ളിക്കാനുള്ള അവരുടെ കാഴ്ചപ്പാടും രാജ്യത്തെ യുവ തലമുറയുടെ അംഗീകാരം നേടിയ ബ്രാന്‍ഡായ സ്റ്റാന്‍ഡേര്‍ഡുമായി ചേര്‍ന്ന് പോകുന്നു.

‘ഇന്ത്യയുടെ യുവ ഊര്‍ജം’ എന്ന ബ്രാന്‍ഡിന്റെ സങ്കല്‍പ്പവുമായി യോജിച്ചു പോകുന്ന യുവ  ഊര്‍ജവും പ്രതിഭകളും ആരാധകരും നിറഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സുമായി സഹകരിക്കാനായതിന്റെ ആവേശത്തിലാണെന്നും കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്നതും ഐഎസ്എല്ലിന്റെ ഭാവിക്കു കരുത്തു പകരുന്നതുമാകും ഈ സഹകരണമെന്ന് പ്രതീക്ഷിക്കുന്നതായും സ്റ്റാന്‍ഡേര്‍ഡ് വിപിയും മേധാവിയുമായ അഭ്ര ബാനര്‍ജീ പറഞ്ഞു.

ബ്രാന്‍ഡ് എന്ന നിലയിലും കമ്പനിയായും കേരളത്തോട് വലിയ അടുപ്പമുണ്ടെന്നും ബ്ലാസ്റ്റേഴ്‌സുമായുള്ള സഹകരണം ഇതിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണെന്നും അദേഹം അഭിപ്രായപ്പെട്ടു. 

സ്റ്റാന്‍ഡേര്‍ഡിന്റെ പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്നും യുവത്വം അംഗീകരിക്കുന്ന വിശ്വസനീയമായ ബ്രാന്‍ഡാണ് സ്റ്റാന്‍ഡേര്‍ഡെന്നും ഇന്ത്യന്‍ ഫുട്‌ബോളിനെ മാറ്റിമറിക്കാന്‍ പോകുന്ന ഐഎസ്എല്ലിന് ഈ സഹകരണം ഏറെ ഗുണം ചെയ്യുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു. 

കേരളത്തിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ശക്തമായ സാന്നിദ്ധ്യമുള്ള സ്റ്റാന്‍ഡേര്‍ഡിന് 42 ബ്രാഞ്ച് ഓഫീസുകളുണ്ട്. അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ 1000 കോടി റെവന്യുവാണ് ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം കമ്പനിക്ക് മികച്ച മാര്‍ക്കറ്റിങ്-വിതരണ നെറ്റ്‌വര്‍ക്കുണ്ട്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജ്യോതിഷിന് ഇനി സ്വതന്ത്രമായി സഞ്ചരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ഇലക്‌ട്രോണിക് വീല്‍ ചെയര്‍

കാട്ടാക്കടയിൽ ഇനി ഹരിത വിദ്യാലയങ്ങൾ മാത്രം