സി-ഡിറ്റിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ     സി-ഡിറ്റിന് ഉല്പന്ന നിര്‍മ്മാണ, സേവന മേഖലകളിലെ ഗുണമേന്മയ്ക്കുള്ള രാജ്യാന്തര അംഗീകാരമായ ഐ.എസ്.ഒ 9001-2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

സി-ഡിറ്റിന്റെ മാനോജ്‌മെന്റ് സര്‍വ്വീസസ്, സോഫ്റ്റ്‌വെയര്‍ വികസനം, ഡിജിറ്റൈസേഷന്‍, അതീവ സുരക്ഷാ ഹോളോഗ്രാം ലേബലുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും നിര്‍മ്മാണം എന്നീ വിഭാഗങ്ങളില്‍ ഐ എസ് ഒ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അംഗീകൃത ഏജന്‍സിയായ യു ആര്‍ എസ് നടത്തിയ വിശദമായ വിലയിരുത്തലിനെ തുടര്‍ന്ന്  യു.കെ. ആസ്ഥാനമായുള്ള രാജ്യാന്തര സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനമായ യൂക്കാസ് ആണ്  ഗുണമേന്‍മ അംഗീകാരം നല്‍കിയത്.

മുഖ്യമന്ത്രി ചെയര്‍മാനായി 1988-ല്‍ സ്ഥാപിതമായ സി-ഡിറ്റ് സംസ്ഥാന ഐ ടി വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഐ. ടി. സെക്രട്ടറി എം. ശിവശങ്കര്‍ ആണ് സി-ഡിറ്റ് ഡയറക്ടര്‍.

ഗുണമേന്മയ്ക്കുള്ള ഐ. എസ്. ഒ അംഗീകാരം ലഭിച്ചതിലൂടെ ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സംതൃപ്തി ഉറപ്പാക്കി ഇന്‍ഫര്‍മേഷന്‍-കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യാ രംഗത്ത് പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനാണ് സിഡിറ്റ് ലക്ഷ്യമിടുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

environment , protection, women ,nature,  environmentalists,  Sugathakumari, Medha , Vandana Shiva, Silent Spring, Rachel Carson, DDT, Endosulfan, Dayabhai, Amrita Devi,Chipko movement , 

പരിസ്ഥിതി സംരക്ഷണയജ്ഞത്തിൽ കാവലാളായ പ്രകൃതിയുടെ സ്വന്തം സ്നേഹിതമാർ

ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ പ്രത്യേകപദ്ധതികള്‍