Isro ,IRNSS-1I , successfully , launched,navigation satellite  ,IRNSS-1A,
in , ,

ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐയുടെ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: രാജ്യാന്തര ഗതി നിർണ്ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന് ഐ ( IRNSS-1I ) ഇന്ന് പുലർച്ചെ 4.04-ന് ഐ എസ് ആർ ഒ വിജയകരമായി വിക്ഷേപിച്ചു.

36 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിന് ശേഷമാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഐആര്‍എന്‍എസ്എസ് ഒന്ന് ഐ കുതിച്ചുയർന്നത്.

ഐആര്‍എന്‍എസ്എസ് ഒന്ന് ഐയുടെ വിക്ഷേപണ വിജയത്തിൽ ഐ എസ് ആർ ഒ ചെയർമാൻ ഡോ. കെ ശിവൻ സന്തോഷം രേഖപ്പെടുത്തി.

ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ‘നാവിക്’ പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ.

പി.എസ്.എല്‍.വി. എക്സ്.എല്‍. റോക്കറ്റ് ഉപയോഗിച്ചാണ് 1,425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപിച്ചത്. പി.എസ്.എല്‍.വി. ഉപയോഗിച്ച്‌ നടത്തുന്ന 43-ാമത് വിക്ഷേപണമാണിത്.

വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ച് 19 മിനിറ്റ് 20 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി.

ആഗസ്റ്റില്‍ ഐ എസ് ആർ ഒ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-എച്ച്‌ പരാജയപ്പെട്ടതിന് പകരമാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ. വിക്ഷേപിച്ചത്.

കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് സഹായമേകുകയാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങളുടെ ദൗത്യം.

നിലവില്‍ അമേരിക്കയ്ക്കും റഷ്യക്കും യൂറോപ്പിനും ജപ്പാനുമുള്ള ഈ ഗതിനിര്‍ണയ സംവിധാനം നാവിക് പരമ്പരയിലൂടെ സ്വന്തമാക്കുവാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

 Commonwealth Games , Shreyasi , Ankur Mittal , India, medals , Varsha Varman, bronze medal , 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രേയസിയ്ക്ക് സ്വർണ്ണം; ഇന്ത്യ മെഡൽ വേട്ട തുടരുന്നു

Priyanka Chopra , skin colour,  project ,Hollywood , InStyle Magazine, actress,  American TV show, Quantico, brown,agent, rejection ,Priyanka ,wrong physicality, InStyle, ,studio,

നിറത്തിന്റെ പേരിൽ ഹോളിവുഡ് ചിത്രത്തിൽ നിന്ന് പുറത്തായി; വംശീയാധിക്ഷേപത്തിനെതിരെ പ്രിയങ്ക ചോപ്ര