ISRO ,100th Satellite, Launched, Successfully,,Cartosat , Lifts Off ,PSLV-C40 ,Sriharikota, PSLV,carries ,31 satellites , countries , India ,six other countrie,satellites ,ISRO's PSLV
in , ,

ഉപഗ്രഹ വിക്ഷേപണത്തില്‍ ഐഎസ്‌ആര്‍ഒയ്ക്ക് സെഞ്ച്വറിത്തിളക്കം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ കേന്ദ്രമായ ഐ.എസ്.ആര്‍.ഒ. ( ISRO ) കാര്‍ട്ടോസാറ്റ് ( Cartosat ) അടക്കം 31 ഉപഗ്രഹങ്ങളെ ( satellites ) വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 9.29-ന് വിക്ഷേപണം നടന്നു.

ഐഎസ്ആർഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റിനെ കൂടാതെ 29 നാനോ ഉപഗ്രഹങ്ങളും ഒരു മൈക്രോ ഉപഗ്രഹവുമാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. നേരത്തെ 9.28-നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്.

എന്നാൽ ബഹിരാകാശ മാലിന്യം വന്നിടിക്കാനുള്ള നേരിയ സാദ്ധ്യത കൂടി കണക്കിലെടുത്തതിനെ തുടർന്ന് വിക്ഷേപണം ഒരു മിനിട്ട് കൂടി നീട്ടിവച്ചു. പി.എസ്.എല്‍.വി റോക്കറ്റിന്റെ 42-മത്തെ വിക്ഷേപണമാണിത്.

കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ച കാര്‍ട്ടോസാറ്റ് 2 എ, 2 ബി ഉപഗ്രഹങ്ങളുടെ തുടര്‍ച്ചയാണ് കാര്‍ട്ടോസാറ്റ് 2 വിക്ഷേപണം. 710 കിലോഗ്രാം ഭാരമുള്ള വിദൂര നിയന്ത്രണ കാലാവസ്ഥാനിരീക്ഷണ ഉപഗ്രഹമാണിത്. തീരദേശം, ജലശേഖരം, നഗര, ഗ്രാമവികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചാര്‍ട്ടുകളും ഭൂരേഖകളും തയ്യാറാക്കാനുള്ള വിവരങ്ങള്‍ ഈ ഉപഗ്രഹം ലഭ്യമാക്കും.

റോക്കറ്റില്‍ ഉപഗ്രഹം ഘടിപ്പിച്ചിരുന്ന നാലാം ഘട്ടത്തിന്റെ താപകവചം വിടരാതിരുന്നതിനാൽ കഴിഞ്ഞ തവണ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. അതിനാല്‍ പി.എസ്.എല്‍.വിയുടെ ഇത്തവണത്തെ  വിക്ഷേപണത്തില്‍ ഐഎസ്‌ആര്‍ഒ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നു.

വിക്ഷേപണത്തെ സംബന്ധിച്ച കാര്യങ്ങൾ അതിസൂക്ഷ്മമായി വിലയിരുത്തിയാണ് ഇന്നത്തെ ചരിത്ര ദൗത്യം നിർവ്വഹിച്ചത്. മിഷന്‍ റെഡിനസ് റിവ്യൂ കമ്മിറ്റി, ലോഞ്ചിംഗ് ഓതറൈസേഷന്‍ ബോര്‍ഡ് എന്നിവയുടെ ഫുള്‍ കോറം വിക്ഷേപണ ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു.

രാജ്യത്തിനുള്ള പുതുവർഷ സമ്മാനമാണിതെന്ന് സ്ഥാനമൊഴിയുന്ന ഐഎസ്ആർഒ ചെയർമാൻ എ.എസ്. കിരൺ കുമാർ അഭിപ്രായപ്പെട്ടു. വിക്ഷേപണത്തിന്റെ കൗണ്ട് ഡൗൺ ഇന്നലെ പുലര്‍ച്ചെ 5.29-ന് ആരംഭിച്ചിരുന്നു.

ഇന്ത്യയുടെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലൻഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ ഉപഗഹങ്ങളുമായാണ് പിഎസ്എൽവി–സി40 കുതിച്ചുയർന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UST Global ,IIBA ,promote ,Digital Business Transformation, International Institute of Business Analysis , association ,business analysis ,professionals,content partnership ,ideas , digital transformation ,artificial intelligence ,AI,robotic process automation ,RPA,blockchain, UST Global , won,Top Employers United States of America 2018 , Certification ,Top Employers Institute,USA, California, employees, IT,  UST Global,OpsHub ,partnership,  promote ,digital transformation ,integration platform ,UST , integration , migration solutions , Application Lifecycle Management ,ALM, strategic agreement,enterprises ,promote,collaborative,  efficient digital transformation,ecosystem

മികച്ച ഡിജിറ്റൽ പരിവർത്തനത്തിന് യു എസ് ടി ഗ്ലോബൽ- ഓപ്സ്ഹബ് പങ്കാളിത്തം

India, tourists, US, travel advisory, reconsider travel, US state department, India, citizens, great caustion, reconsider, travel plans, level 2 , militants, rape, village, security, tourism, Pakistan, tour, US Citizens, 

ഇന്ത്യയിലേക്കുള്ള വിനോദ യാത്ര; മുന്നറിയിപ്പുമായി അമേരിക്ക