in ,

സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍: ചട്ടവിരുദ്ധമെന്ന് സമിതി

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന്റെ (Jacob Thomas) ആത്മകഥയായ (autobiography)  ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍‘ എന്ന പുസ്തകത്തിനെതിരെ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് (probe report).

ജേക്കബ് തോമസ് ഈ പുസ്തകം എഴുതിയത് ചട്ടവിരുദ്ധമായാണെന്ന് ഇതിനെ പറ്റി അന്വേഷിച്ച മൂന്നംഗസമിതി റിപ്പോര്‍ട്ട് നൽകി. പുസ്തകം എഴുതാന്‍ ജേക്കബ് തോമസ് അനുമതി വാങ്ങിയിട്ടുണ്ടെങ്കിലും പുസ്തകം എഴുതുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നാണ് മൂന്നംഗ സമിതി കണ്ടെത്തിയത്.

എന്നാൽ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് അവധിയെടുത്താണ് താൻ പുസ്തകം എഴുതിയതെന്നും അതിനാല്‍ അത് എങ്ങനെ സര്‍വ്വീസ് നിയമങ്ങളുടെ ലംഘനമാകുമെന്നും ജേക്കബ് തോമസ് വാദിക്കുന്നു.

അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ജേക്കബ് തോമസിന്റെ പുസ്തകത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും റിപ്പോര്‍ട്ട് കൈമാറി.

പുസ്തകത്തിലെ അന്‍പത് പേജുകളില്‍ ചട്ടവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയതായി സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍മന്ത്രി കെ ബാബു ഉൾപ്പെടെയുള്ളവര്‍ക്കെതിരെ പുസ്തകത്തില്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ അന്വേഷണം തുടരുകയും കോടതിയുടെ പരിഗണനയിലുള്ളതുമായ പാറ്റൂര്‍-ബാര്‍ കോഴക്കേസുകളെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നതായും ആരോപണമുണ്ട്. കേസുകളില്‍ കോടതിയുടെ അന്തിമവിധി വരാത്ത സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ അനുചിതമായെന്ന് റിപ്പോര്‍ട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Honda,2018 Gold Wing,Tokyo,motor show

ഹോണ്ടയുടെ ഗോള്‍ഡ് വിങ്ങ് മോട്ടോര്‍ ഷോയില്‍ അവതരിച്ചു

Padman,Rahul Gandhi, poster,Akshay Kumar,

പാഡ്മാൻ പിഡിമാനായി; അക്ഷയുടെ പോസ്റ്ററിൽ രാഹുൽ