in ,

ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: ചട്ടംലംഘിച്ച് സര്‍വീസ് സ്റ്റോറി എഴുതിയതായി കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് മുൻ ഡയറക്ടറും ഡിജിപിയുമായ ജേക്കബ് തോമസിനെതിരെ (Jacob Thomas) കേസെടുക്കാന്‍  മുഖ്യമന്ത്രി (CM) നിർദ്ദേശം നൽകി.

മുന്‍കൂര്‍ അനുമതി വാങ്ങാതെ ആത്മകഥ എഴുതിയ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ ഡിജിപിക്കും വകുപ്പ് തല നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രി ഉത്തരവ് നല്‍കി.

മുൻ‌കൂർ അനുമതിയില്ലാതെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥ എഴുതിയതായും അതിലെ പരാമര്‍ശങ്ങൾ ഗുരുതമായ അച്ചടക്ക ലംഘനമാണന്നും മൂന്നംഗ സമിതി കണ്ടെത്തിയിരുന്നു. സര്‍വീസ് ചട്ടങ്ങളുടെ ലംഘനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നടപടി നിര്‍ദ്ദേശിക്കുന്ന ഫയല്‍ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

സര്‍വീസ് സ്റ്റോറി എഴുതിയതില്‍ ഗുരുതരമായ ചട്ടലംഘനമുണ്ടെന്ന് നേരത്തെ നിയമ സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആത്മകഥയുടെ രചന ചട്ടപ്രകാരമല്ലെന്ന നിയമോപദേശത്തെത്തുടർന്ന് നേരത്തെ പുസ്തകം പ്രകാശിപ്പിക്കുന്നതിൽ നിന്നു മുഖ്യന്ത്രി പിണറായി വിജയൻ പിന്മാറിയതിനെ തുടര്‍ന്ന് പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് റദ്ദാക്കിയിരുന്നു.

എന്നാല്‍ കേസെടുക്കുന്നത് സംബന്ധിച്ച വിവരമൊന്നുമില്ലെന്ന് ജേക്കബ് തോമസ് അറിയിച്ചു. പുസ്തകത്തിലെ അന്‍പത് പേജുകളില്‍ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. സർക്കാർ സർവീസിൽനിന്നും അവധിയെടുത്താണ് താൻ പുസ്തകമെഴുതിയതെന്നുമാണ് ജേക്കബ് തോമസിന്റെ വിശദീകരണം.

സര്‍വീസിലിരിക്കെ സര്‍വീസ് സ്റ്റോറി എഴുതുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും മുന്‍കൂര്‍ വാങ്ങിയിരിക്കണം എന്നാണ് ചട്ടം. ഇത് ലംഘിക്കുന്നവർക്ക് രണ്ട് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ വരെ ശിക്ഷയായി ലഭിക്കാവുന്നതാണ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ജേക്കബ് തോമസിനെതിരെ അന്നത്തെ ചീഫ് സെക്രട്ടറി മൂന്നു തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല.

 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat

രഞ്ജി ട്രോഫി: കേരളം ക്വാര്‍ട്ടറിൽ പ്രവേശിച്ചു

S Durga , public screenings , eligible, censor board , film, IFFK, Kamal, Sanal Kumar Sasidharan,

എസ് ദുര്‍ഗ്ഗ ഐഎഫ്‌എഫ്കെയില്‍ പ്രദര്‍ശിപ്പിക്കും: കമല്‍