Former Vigilance Director ,Jacob Thomas , stay, supreme court, high court, petition, case, Vigilance and Anti Corruption Bureau , judges,
in ,

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ( Jacob Thomas ) ഹൈക്കോടതിയുടെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസിന്‍റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഹൈക്കോടതിക്ക് നോട്ടീസയച്ചു.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എ കെ സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് സ്‌റ്റേ അനുവദിച്ചത്. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്നും സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജഡ്ജിമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടർന്ന് കേരളാ ഹൈക്കോടതി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജേക്കബ് തോമസ് ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

താന്‍ ഹൈക്കോടതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നും ചില വസ്തുതകള്‍ വിജിലന്‍സ് കമ്മീഷനെ അറിയിക്കുകയാണ് ചെയ്തതെന്നും ജേക്കബ് തോമസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തന്റെ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമായി കാണാനാവില്ലെന്നും ഹൈക്കോടതി നടപടികള്‍ റദ്ദാക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ സുപ്രധാനമായ ചില അഴിമതി കേസുകള്‍ കേട്ട ന്യായാധിപന്‍മാര്‍ ആയതുകൊണ്ടാണ് പരാതിയില്‍ ഹൈക്കോടതി ജഡ്ജിമാരുടെ പേര് പരാമര്‍ശിക്കാന്‍ കാരണമെന്നും ജേക്കബ് തോമസ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ സുപ്രധാനമായ ചില അഴിമതി കേസുകള്‍ കേട്ട ന്യായാധിപന്‍മാര്‍ ആയതിനാലാണ് പരാതിയില്‍ ഹൈക്കോടതി ജഡ്ജിമാരുടെ പേര് പരാമര്‍ശിച്ചതെന്നും ജേക്കബ് തോമസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, അടുത്ത തിങ്കളാഴ്ച ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്ന് ആവശ്യപ്പെട്ടു.

സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനാല്‍ ജേക്കബ് തോമസ് ഡല്‍ഹിയിലാണെന്നും അതിനാലാണ് അദ്ദേഹം ഇന്ന് നേരിട്ട് ഹാജരാകാത്തതെന്നും ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് അടുത്ത തിങ്കളാഴ്ച ജേക്കബ് തോമസ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

നേരത്തെ, കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച പരാതിയിലാണ് ജേക്കബ് തോമസ് ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ പരാമര്‍ശം നടത്തിയത്.

മുൻപ് പാറ്റൂര്‍ കേസ് പരിഗണിച്ച വേളയിൽ ജസ്റ്റിസുമാരായ പി. ഉബൈദും, എബ്രഹാം മാത്യുവും വിജിലന്‍സ് ഡയറക്ടറും സംഘവും നടപടിക്രമങ്ങളില്‍ വരുത്തിയ പിഴവുകള്‍ ചൂണ്ടിക്കാണിക്കുകയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ ജഡ്ജിമാര്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചായിരുന്നു ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ നല്‍കാനായി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.

കേസിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചത് കോടതിയലക്ഷ്യമായി കാണണമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

 Madhu,Sehwag, mother, Malli, cheque, Attappadi, VIrender  Rahul Easwar, tribal vanvasi, letter, 

മധുവിന്റെ അമ്മ മല്ലിയ്ക്ക് വീരേന്ദര്‍ സെവാഗിന്റെ ധനസഹായം

Sudheer Karamana , Nokkukooli, CITU, members, suspension, actor,unloading , materials, Chakka, granite, marble, load, leadership, money, 25000 Rs, , 

സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി; സിഐടിയു പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍