Jacob Thomas, suspension, Pinarayi, IMG, LDF Govt, Ockhi, Press club, Former Vigilance director DGP Jacob Thomas, service, Director of Institute of Management in Government ,IMG,
in ,

വിവാദ പ്രസംഗം: ജേക്കബ് തോമസിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി (IMG) മേധാവിയുമായ ജേക്കബ് തോമസിനെ (Jacob Thomas) സസ്‌പെന്‍ഡ് ചെയ്തു. ജേക്കബ് തോമസ് നടത്തിയ വിവാദ പ്രസംഗത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. എന്നാൽ തനിയ്ക്ക് ഇതുവരെ സസ്പെന്‍ഷന്‍ (suspension) സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി.
എന്തിനാണ് തന്നെ സസ്പെന്റ് ചെയ്തതെന്ന് വ്യക്തമല്ലെന്നും ഉത്തരവ് കിട്ടിയതിന് ശേഷം പ്രതികരിക്കാമെന്നും ജേക്കബ് തോമസ് അറിയിച്ചു. സര്‍ക്കാരിനെതിരെ പരസ്യ നിലപാട് എടുത്തെന്ന ആരോപണത്തെ തുടർന്നാണ് സസ്പെന്‍ഷന്‍. സര്‍ക്കാരിനെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കാൻ നിര്‍ദ്ദേശിച്ചത്.

കഴിഞ്ഞ ഒന്‍പതിന് തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന പ്രസ് ക്ലബ്ബില്‍ അഴിമതി വിരുദ്ധ ദിനാചരണ പരിപാടിയില്‍ സംസാരിക്കവെ സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്ന് ജേക്കബ് തോമസ് പ്രസ്താവിച്ചിരുന്നു. തുടർന്നാണ് സര്‍ക്കാരിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചുവെന്ന് വിലയിരുത്തി നടപടി സ്വീകരിച്ചത്.

പ്രസ്താവന ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത രീതിയാണെന്നും വിവാദ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെക്കുറിച്ച്‌ തെറ്റായ കാഴ്ചപ്പാടുണ്ടാക്കാന്‍ കാരണമായെന്നും ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഡ് ചെയ്തത്. സംസ്ഥാനത്ത് നിയമവാഴ്ചയില്ലാത്തതിനാല്‍ അഴിമതിക്കെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയക്കുന്നുവെന്നും ജേക്കബ് തോമസ് പ്രസ്താവിച്ചിരുന്നു.

അഴിമതി വിരുദ്ധരെ ഇവിടെ ഒറ്റപ്പെടുത്തുകയാണെന്നും 51 വെട്ട് വെട്ടിയില്ലെങ്കിലും നിശ്ശബ്ദരാക്കുമെന്നത് ഭീകരരുടെ രീതിയാണെന്നും ജേക്കബ് തോമസ് അഭിപ്രായപ്പെട്ടിരുന്നു. ഭരണം എന്നത് ഗുണനിലവാരമില്ലാത്ത സേവനം നല്‍കുന്ന സംഭവമാണോ എന്നും ജേക്കബ് തോമസ് ആരാഞ്ഞിരുന്നു.

കൂടാതെ ഓഖി ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സംഭവിച്ച പാളിച്ചകളെയും ജേക്കബ് തോമസ് ശക്തമായി വിമര്‍ശിച്ചിരുന്നു. അപകടത്തില്‍ പെട്ടത് കാശുള്ളവരുടെ മക്കളായിരുന്നെങ്കില്‍ ഇങ്ങനെ അലംഭാവം കാണിക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

1400 കോടി രൂപയുടെ സുനാമി ഫണ്ട് വിനിയോഗിച്ചത് ശരിയായ രീതിയിലല്ലെന്നും ശരിയായ രീതിയില്‍ വിനിയോഗിച്ചിരുന്നെങ്കില്‍ ചെല്ലാനത്ത് ഇപ്പോള്‍ കാണുന്ന കാഴ്ച ഉണ്ടാകുമായിരുന്നില്ലെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തിയിരുന്നു.

നേരത്തേ സര്‍വീസ് ചട്ടം ലംഘിച്ച്‌ പുസ്തകമെഴുതിയതിന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ജേക്കബ് തോമസിന്റെ ആത്മകഥയായ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍‘ എന്ന പുസ്തകത്തിനെതിരെ മൂന്നംഗ സമിതി നേരത്തെ റിപ്പോര്‍ട്ട് നൽകിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

MP Veerendra Kumar, resigned, letter,  Kerala JD(U) President , resignation letter, Sharad yadav, decision, Rajya Sabha , seat, Janata Dal, Kerala unit President, political crisis,

ജനതാദള്‍ (യു) നേതാവ് എം പി വീരേന്ദ്ര കുമാർ രാജി സമർപ്പിച്ചു