Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
in ,

സഭയുടെ ഭൂമിക്കച്ചവടം; പരിഹാസവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: വിവാദത്തില്‍ കുടുങ്ങിയ സീറോ മലബാര്‍ സഭയുടെ ( Syro Malabar Church ) ഭൂമി കച്ചവടത്തെ പരിഹസിച്ച് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ( Jacob Thomas ) രംഗത്തെത്തി. സ്ഥലം വില്‍പ്പനയിലെ കള്ളക്കളികളും നികുതി വെട്ടിപ്പുമാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജേക്കബ് തോമസ് വ്യക്തമാക്കിയിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമി കച്ചവടത്തില്‍ കുറഞ്ഞ തുകയ്ക്ക് കോടികളുടെ ഭൂമി വിറ്റതിനെ ‘അരമനകണക്ക്’ എന്ന തലക്കെട്ടിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജേക്കബ് തോമസ് വിമർശിച്ചു. സഭയ്ക്ക് ആകെ ഉള്ളത് 3 ഏക്കറാണെന്നും അതില്‍ 2 ഏക്കര്‍ 46 സെന്റ് വിറ്റുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. 9 കോടി രൂപയാണ് വിൽപ്പനയുടെ ലഭിച്ചതെന്നും എന്നാൽ ലഭിക്കേണ്ട തുക 22 കോടി രൂപയാണെന്നും അദ്ദേഹം ആരോപിച്ചു.

ആകെയുള്ള മൂന്ന് ഏക്കര്‍ ഭൂമിയില്‍ രണ്ട് ഏക്കര്‍ 46 സെന്‍റ് വിറ്റപ്പോള്‍ ഒൻപത് കോടി രൂപയാണ് ലഭിച്ചതെന്നും എന്നാല്‍, 22 കോടി രൂപയാണ് ലഭിക്കേണ്ടതെന്നും ആധാരത്തില്‍ 13 കോടി രൂപ കാണിച്ച ഇടപാടില്‍ 22 കോടി രൂപ നഷ്ടമായതായും ജേക്കബ് തോമസ് ആരോപിച്ചു.

ഈ ഇടപാടിനെ സംബന്ധിച്ച സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കണമെന്നും തിരട്ട് അഥവാ നികുതി അഞ്ച് ശതമാനവും കടം വളര്‍ച്ചാനിരക്ക് 15 ശതമാനവും ആണെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അഴിമതി അര്‍ബുദമാണെന്നും വഴിയും സത്യവും എവിടേക്കാണെന്നും അദ്ദേഹം പോസ്റ്റിലൂടെ ആരാഞ്ഞു. നേരത്തെ സര്‍ക്കാറിന്റെ പരസ്യങ്ങൾ, ഓഖി ദുരന്തത്തെ തുടർന്നുള്ള സർക്കാരിന്റെ സമീപനങ്ങൾ എന്നിവയെ വിമര്‍ശിച്ചും ജേക്കബ് തോമസ് പോസ്റ്റുകള്‍ ഇട്ടിരുന്നു.

Jacob Thomas, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%