Jaguar , Land Rover , Tata, Britain,  cut ,U.K. workforce,Brexit , production, sale, diesel car, customers, company, temporary workers, Tata Motors, carmaker ,
in , ,

ബ്രിട്ടനില്‍ കടുത്ത നിയന്ത്രണങ്ങള്‍; ജാഗ്വര്‍ ഫാക്ടറികൾക്ക് വെല്ലുവിളി

ലണ്ടൻ: ബ്രിട്ടനിലെ കടുത്ത നിയന്ത്രണങ്ങളാൽ ഡീസല്‍ കാര്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ ഇടിവ് മൂലം ടാറ്റയുടെ രണ്ട് ജാഗ്വാര്‍ ( Jaguar ) ഫാക്ടറികളിലും ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതായി റിപ്പോർട്ട്. തന്മൂലം ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ആവശ്യക്കാർ കുറഞ്ഞതിനെ തുടർന്ന് ടാറ്റയുടെ കാസില്‍ ബ്രോംവിച്ചിലേയും സോളിഹള്ളിലേയും ഫാക്ടറികളിലാണ് ഉത്പാദനം വെട്ടിച്ചുരുക്കിയത്. ആയിരത്തോളം താത്ക്കാലിക ജീവനക്കാരുടെ കരാർ പുതുക്കിയില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി.

കാര്‍ വ്യവസായത്തിലെ പ്രത്യാഘാതങ്ങളാൽ ഉദ്പാദനത്തിലും സ്റ്റാഫുകളുടെ എണ്ണത്തിലും വെട്ടിക്കുറയ്ക്കലുകള്‍ നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കിയിരുന്നു. താത്ക്കാലിക ജീവനക്കാരുടെ എണ്ണം കുറച്ചെങ്കിലും കമ്പനിയുടെ പ്ലാന്റിന്റെ പ്രവർത്തനം തടസ്സപ്പെടില്ലെന്നും കമ്പനി അറിയിച്ചു.

നാലു ബില്യണ്‍ പൗണ്ടിലേറെ നിക്ഷേപമുള്ള ബ്രിട്ടനിലെ പ്ലാന്റില്‍ പുതിയ മോഡല്‍ കാറുകള്‍ ഇനിയും ഉത്പാദിപ്പിക്കുമെന്നാണ് വെളിപ്പെടുത്തൽ. പുതിയ ഉത്പന്നത്തിലും സാങ്കേതിക വിദ്യയിലും കൂടുതല്‍ നിക്ഷേപം നടത്താന്‍ ഹൈ സ്‌കില്‍ഡ് എന്‍ജിനീയര്‍മാരേയും ഗ്രജ്വേറ്റുകളേയും കൂടുതലായി നിയമിക്കുമെന്നും കമ്പനി വക്താക്കൾ അറിയിച്ചിട്ടുണ്ട്.

ഡീസല്‍ കാറുകള്‍ക്കുള്ള ഡിമാന്‍ഡില്‍ കഴിഞ്ഞ വര്‍ഷം വന്‍ ഇടിവാണ് നേരിട്ടത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഡീസല്‍ കാറുകള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് പുറമെ ബ്രക്‌സിറ്റിന്റെ പ്രത്യാഘാതങ്ങളും കാര്‍ കമ്പനിയ്ക്ക് ആഘാതമേൽപ്പിച്ചു.

ബ്രിട്ടനിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവളില്‍ നിലവിൽ 40,000-ലധികം തൊഴിലാളികളുണ്ട്. കഴിഞ്ഞ വര്‍ഷം കമ്പനി 532,107 വാഹനങ്ങൾ പുറത്തിറക്കിയിരുന്നു. 2017-നെ അപേക്ഷിച്ച്‌ ഇത് 2.3 ശതമാനം കുറവായിരുന്നു.

ഈ വര്‍ഷം മൂന്നു മാസത്തിലെ കണക്ക് അനുസരിച്ച്‌ ജാഗ്വാറിന്റെ വില്‍പന 26 ശതമാനം കുറവ് രേഖപ്പെടുത്തി. ജാഗ്വാറിന് പുറമെ ലാന്‍ഡ് റോവറിന്റെ വിപണനത്തിലും ഇടിവുണ്ടായി. 20 ശതമാനം കുറവാണ് ലാന്‍ഡ് റോവറിന്റെ വിപണനത്തിൽ രേഖപ്പെടുത്തിയത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Neeraj , Commonwealth Games 2018, Neeraj Chopra , wins ,  gold ,Javelin throw, India, medal tally,rises ,

കോമണ്‍വെല്‍ത്ത് ഗെയിംസ്: നീരജിലൂടെ ഇന്ത്യയ്ക്ക് ഇരുപത്തിയൊന്നാം സ്വര്‍ണ്ണം

കിള്ളിയാറൊരുമ: തെളിനീരൊഴുക്കിന് വഴിതെളിച്ച് ശുചീകരണ യജ്ഞം