Movie prime

ജയ് ശ്രീറാം ബംഗാളി സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് അമർത്യാസെൻ

ബംഗാളി സംസ്കാരത്തിൽ ഒരു കാലത്തും ജയ് ശ്രീറാം വിളി ഉണ്ടായിട്ടില്ലെന്നും ഇന്ന് മനുഷ്യരെ മർദിക്കാൻ അതും ഒരു ഉപാധിയാക്കുകയാണെന്നും ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമായ അമർത്യാസെൻ. സർവ്വവ്യാപിയായ ഏതെങ്കിലും ദേവതാ സങ്കൽപ്പം ബംഗാളികൾക്കുണ്ടെങ്കിൽ അത് ദുർഗാദേവി മാത്രമാണ്. പ്രിയപ്പെട്ട ദൈവം ആരാണെന്ന് നാലുവയസ്സുള്ള തന്റെ പേരക്കുട്ടിയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് മാ ദുർഗയെന്നാണ്. ദുർഗാദേവിക്ക് ഇവിടെയുള്ള സ്വാധീനം വളരെ വലുതാണ്. രാമനവമിയെ അതിനോട് താരതമ്യം ചെയ്യാൻപോലുമാവില്ല. ഇവയെല്ലാം അടുത്തകാലത്ത് ഇറക്കുമതി ചെയ്യപ്പെട്ടവയാണ്. സ്വാതന്ത്ര്യത്തിനു More
 
ജയ് ശ്രീറാം ബംഗാളി സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് അമർത്യാസെൻ

ബംഗാളി സംസ്കാരത്തിൽ ഒരു കാലത്തും ജയ് ശ്രീറാം വിളി ഉണ്ടായിട്ടില്ലെന്നും ഇന്ന് മനുഷ്യരെ മർദിക്കാൻ അതും ഒരു ഉപാധിയാക്കുകയാണെന്നും ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ പുരസ്‌കാര ജേതാവുമായ അമർത്യാസെൻ. സർവ്വവ്യാപിയായ ഏതെങ്കിലും ദേവതാ സങ്കൽപ്പം ബംഗാളികൾക്കുണ്ടെങ്കിൽ അത് ദുർഗാദേവി മാത്രമാണ്. പ്രിയപ്പെട്ട ദൈവം ആരാണെന്ന് നാലുവയസ്സുള്ള തന്റെ പേരക്കുട്ടിയോട് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് മാ ദുർഗയെന്നാണ്. ദുർഗാദേവിക്ക്‌ ഇവിടെയുള്ള സ്വാധീനം വളരെ വലുതാണ്. രാമനവമിയെ അതിനോട് താരതമ്യം ചെയ്യാൻപോലുമാവില്ല. ഇവയെല്ലാം അടുത്തകാലത്ത് ഇറക്കുമതി ചെയ്യപ്പെട്ടവയാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള കൊൽക്കത്ത: വ്യക്തിപരമായ ഓർമകൾ എന്ന വിഷയത്തിൽ ജാദവ്പുർ സർവ്വകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമനവമി ഇന്ന് പ്രചാരത്തിൽ ആയിട്ടുണ്ട്. ഇതൊന്നും മുൻപ് ഉണ്ടായിരുന്നതല്ല. ആളുകളെ തല്ലിച്ചതക്കാനുള്ള ഒഴികഴിവായി ജയ് ശ്രീറാം ഇന്ന് ഉപയോഗിക്കപ്പെടുകയാണ്. സംഘപരിവാറുകാർ മറ്റുമതസ്ഥരെ നിർബന്ധപൂർവം ജയ് ശ്രീറാം എന്ന് വിളിപ്പിക്കുന്നതായും അതിനു തയ്യാറാകാത്തവരെ തല്ലിയൊതുക്കുന്നതായും നിരവധി വാർത്തകൾ റിപ്പോർട് ചെയ്ത സാഹചര്യത്തിലാണ് സെന്നിന്റെ പ്രതികരണം വന്നിട്ടുള്ളത്. ജയ് ശ്രീറാം എന്ന് വിളിക്കാൻ വിസമ്മതിച്ചതിന് 24 കാരനായ ഒരു മദ്രസ അധ്യാപകനെ മർദിച്ച് ട്രെയിനിൽ നിന്ന് തള്ളിയിട്ടതായി വാർത്തകൾ വന്നിരുന്നു.

പാവപ്പെട്ടവരുടെ വരുമാനത്തിന്റെ നില ഉയർത്തിയതുകൊണ്ടുമാത്രം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവ ഉറപ്പാക്കുകയാണ് അവരുടെ ക്ഷേമത്തിന് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.