Jaipur,Gandhi Nagar railway station , women,   India, first all-women non-suburban railway station,  first non-suburban station, country , completely operated by women, selling,checking ,tickets , security, all the operations ,controlled , operated,e 40 women, train operations, ,bookings, reservations,  announcement,  RPF ,Neelam Jatav ,first woman station superintendent , Rajasthan,  
in , , ,

വനിതകൾ മാത്രം നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യ നോൺ-സബ്അർബൻ സ്റ്റേഷനുമായി ജയ്‌പൂർ

ജയ്‌പൂർ: വനിതാ ജീവനക്കാർ മാത്രം നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ നോൺ-സബ്അർബൻ സ്റ്റേഷൻ എന്ന പദവി ജയ്‌പൂരിലെ ( Jaipur ) ഗാന്ധി നഗർ റെയിൽവേ സ്റ്റേഷൻ കരസ്ഥമാക്കി. ടിക്കറ്റ് വിൽപ്പന മുതൽ പരിശോധന ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഇവിടെയുള്ള വനിതാ ജീവനക്കാരാണ്.

40 വനിതകളാണ് ഈ റെയിൽവേ സ്റ്റേഷനിൽ തങ്ങളുടെ കർത്തവ്യനിർവ്വഹണവുമായി മുന്നേറുന്നത്. നാൽപ്പതു പേരിൽ നാല് പേർ ട്രെയിൻ ഓപ്പറേഷൻസിൽ പ്രവർത്തിക്കുന്നു. എട്ടുപേർ ടിക്കറ്റ് ബുക്കിങ് സെക്ഷനിൽ പണിയെടുക്കുമ്പോൾ മറ്റ് ആറു പേർ റിസർവേഷൻ സംബന്ധമായ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്.

ആറു ജീവനക്കാരികൾ ടിക്കറ്റുകൾ പരിശോധിക്കുന്നതിന് പുറമെ അനൗൺസ്‌മെന്റും നടത്തുന്നു. പത്തു ജീവനക്കാരികൾ ആർ പി എഫിൽ പ്രവൃത്തിക്കുമ്പോൾ അവശേഷിക്കുന്ന ആറു പേർ മറ്റ് ചെറിയ അനുബന്ധ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മൂന്ന് ഷിഫ്റ്റുകളിലായാണ് ഇവരുടെ പ്രവർത്തനം. ഗാന്ധി നഗറിലെ ആദ്യ വനിതാ സ്റ്റേഷൻ സൂപ്രണ്ട് എന്ന സ്ഥാനത്തിന് നീലം ജാതവ് അർഹയായി. വനിതകളുടെ കൂട്ടായ പ്രവർത്തന മികവിലൂടെ ഗാന്ധി നഗർ റെയിൽവേ സ്റ്റേഷൻ വാർത്തകളിൽ ഇടം നേടുകയാണ്.

റെയില്‍വേ സ്റ്റേഷനുകളിലും, ട്രാഫിക് പോലീസിലും മറ്റും വനിതകളുടെ പ്രാതിനിധ്യവും സേവനവും ഉറപ്പുവരുത്തുക എന്ന രാജസ്ഥാന്‍ സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ഗാന്ധി നഗർ റെയിൽവേ സ്റ്റേഷനിൽ വനിതാ ജീവനക്കാരികൾ മാത്രം പ്രവർത്തിക്കുവാനുള്ള അവസരമൊരുക്കിയത്. ഇതിന്റെ ഭാഗമായി രാജസ്ഥാന്‍ സര്‍ക്കാർ ഈ സ്റ്റേഷനിൽ ട്രാഫിക് നിയന്ത്രണത്തിനായി വനിതകളെ നിയമിക്കുന്നതിനും മുൻകൈയ്യെടുത്തു.

    Jaipur,Gandhi Nagar railway station , women,   India, first all-women non-suburban railway station,  first non-suburban station, country , completely operated by women, selling,checking ,tickets , security, all the operations ,controlled , operated,e 40 women, train operations, ,bookings, reservations,  announcement,  RPF ,Neelam Jatav ,first woman station superintendent , Rajasthan,  

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

നിയമസഭയില്‍ രൂക്ഷ ബഹളം, മാധ്യമങ്ങളെ പുറത്താക്കി

Bhutia , Bhaichung Bhutia , TMC ,  resigned , tweet , membership , officially resigned , official and political posts , All India Trinamool Congress party , associated , political party ,India,

ടിഎംസിയ്ക്ക് വിട; ഇനി ഒരു പാർട്ടിയിലേക്കുമില്ലെന്ന് ബെച്ചൂങ്‌ ബൂട്ടിയ