ജെയിംസ് ബോണ്ട് ഇത്തവണ വൈകും: റിലീസ് 2020ൽ 

ട്രൂ ഡിറ്റക്റ്റീവ്, ബീസ്റ്റ്‌സ് ഓഫ് നോ നേഷൻ എന്നീ ചിത്രങ്ങളൊരുക്കിയ കാരി ഫുകുനഗയാണ് ഏറ്റവും പുതിയ ബോണ്ട് ചിത്രത്തിന്റെ സംവിധായകൻ.

ആരാധകരുടെ എണ്ണത്തിൽ സൂപ്പർഹീറോകൾക്കൊക്കെ ഒരു പടി മുന്നിലാകും ജെയിംസ് ബോണ്ട്. എത്ര ദുഷ്കരമായ സാഹചര്യങ്ങളെയും തന്റെ വിവേകത്താൽ വകഞ്ഞു മാറ്റി കൊടും കുറ്റവാളികൾക്ക് പിന്നാലെ ഏകനായി സഞ്ചരിക്കുന്ന ബോണ്ട് ഓരോ ചിത്രങ്ങളിലും ആരാധകരെ ത്രസിപ്പിക്കുകയാണ് പതിവ്.

ജെയിംസ് ബോണ്ട് ശ്രേണിയിലെ 25മത് ചിത്രത്തിനായി ആഗോളതലത്തിൽ  കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി. 2015ൽ പുറത്തിറങ്ങിയ സ്‌പെക്ടറിനു ശേഷം ഇഷ്ടനായകന്റെ മടങ്ങി വരവിനായി കാത്തിരുന്ന ആരാധകരെ നിരാശയിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

2019 അവസാനത്തോടെ പ്രദർശനത്തിനെത്തുമെന്ന് അറിയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് 2020 ഫെബ്രുവരി 14 ലേക്ക് മാറ്റിയെന്നാണ് ഏറ്റവുമൊടുവിലത്തെ വെളിപ്പെടുത്തൽ.

ട്രൂ ഡിറ്റക്റ്റീവ്, ബീസ്റ്റ്‌സ് ഓഫ് നോ നേഷൻ എന്നീ ചിത്രങ്ങളൊരുക്കിയ കാരി ഫുകുനഗയാണ് ഏറ്റവും പുതിയ ബോണ്ട് ചിത്രത്തിന്റെ സംവിധായകൻ. ഏറെ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രം വൈകുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും, സംവിധായകൻ ഡാനി ബോയ്ൽ പിന്മാറിയതിനെ തുടർന്നാണിതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. 2019 മാർച്ച് 4ന് പൈൻവുഡ് സ്റുഡിയോസിലാകും പുതിയ ബോണ്ട് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക.

അവസാന നാലു ചിത്രങ്ങളിലും നായകനായ ഡാനിയൽ ക്രെയ്ഗ് തന്നെയാകും ഈ ചിത്രത്തിലും ജെയിംസ് ബോണ്ടായി പ്രേക്ഷകർക്ക് മുന്നിലെത്തുക. ബോണ്ട് പരമ്പരയിലെ തൻറെ അവസാനത്തേതാകും ഈ പേരിട്ടിട്ടില്ലാത്ത ചിത്രമെന്നും താരം  വെളിപ്പെടുത്തിയിരുന്നു.

ജെയിംസ് ബോണ്ടായി അവതരിച്ചിട്ടുള്ളതിൽ ഏറെ ശ്രദ്ധേനായ നായകനാണ് ഡാനിയൽ ക്രെയ്ഗ്. ബോണ്ട് ചിത്രത്തിലെ അഭിനയം താൻ അവസാനിപ്പിക്കുകയാണെന്ന താരത്തിന്റെ പ്രസ്താവന ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. താരത്തിന്റെ അവസാന ബോണ്ട് ചിത്രത്തിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്നതിനിടയിലാണ് ചിത്രത്തിന്റെ റീലിസ് വൈകുമെന്ന വാർത്തയെത്തിയിരിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ആദ്യ അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനാചരണം നിഷില്‍  

ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാതിരിക്കുക