Movie prime

പ്രമേഹത്തെ ചെറുക്കാൻ ഞാവൽ പഴവും കുരുവും

ഞാവൽ പഴം ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. ഒട്ടേറെ ഔഷധ ഗുണങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്. ഞാവൽ പഴം പ്രമേഹ നിയന്ത്രണത്തിന് നല്ലതാണെന്ന വിവരം അറിയാമോ? പഴം മാത്രമല്ല, ജാമുൻ എന്ന് ഹിന്ദിയിലും ബ്ലാക് ബെറീസ് എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്ന പഴത്തിന്റെ കുരുവും വിശേഷപ്പെട്ടതാണ് എന്ന് ആയുർവേദം പറയുന്നു. പഴത്തിലും കുരുവിലും ഒട്ടേറെ പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഒപ്പം അപൂർവമായ നിരവധി ഫോട്ടോ കെമിക്കലുകളുടെ കലവറയാണ് പഴവും കുരുവും. അതിനാൽ പഴം കഴിച്ച് കുരു എങ്ങോട്ടെങ്കിലും എറിഞ്ഞുകളയുന്ന ഏർപ്പാട് ഇനിമുതൽ നിർത്തിക്കോളൂ. ആയുർവേദം More
 
പ്രമേഹത്തെ ചെറുക്കാൻ ഞാവൽ പഴവും കുരുവും

ഞാവൽ പഴം ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. ഒട്ടേറെ ഔഷധ ഗുണങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്. ഞാവൽ പഴം പ്രമേഹ നിയന്ത്രണത്തിന് നല്ലതാണെന്ന വിവരം അറിയാമോ? പഴം മാത്രമല്ല, ജാമുൻ എന്ന് ഹിന്ദിയിലും ബ്ലാക് ബെറീസ് എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്ന പഴത്തിന്റെ കുരുവും വിശേഷപ്പെട്ടതാണ് എന്ന് ആയുർവേദം പറയുന്നു. പഴത്തിലും കുരുവിലും ഒട്ടേറെ പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഒപ്പം അപൂർവമായ നിരവധി ഫോട്ടോ കെമിക്കലുകളുടെ കലവറയാണ് പഴവും കുരുവും. അതിനാൽ പഴം കഴിച്ച് കുരു എങ്ങോട്ടെങ്കിലും എറിഞ്ഞുകളയുന്ന ഏർപ്പാട് ഇനിമുതൽ നിർത്തിക്കോളൂ.

ആയുർവേദം പറയുന്നത് ജാംബോലിൻ എന്നും ജാംബോസിൻ എന്നും പേരുള്ള രണ്ടു ഘടകങ്ങൾ ഞാവൽ പഴത്തിൽ അടങ്ങിയിട്ടുണ്ട് എന്നാണ്. ഭക്ഷ്യ വസ്തുക്കളിലെ പഞ്ചസാരയെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്ന പ്രക്രിയ സാവധാനത്തിലാക്കാൻ രണ്ടിനും കഴിവുണ്ട്. കൂടാതെ ഇൻസുലിൻ ഉത് പ്പാദന പ്രക്രിയക്ക് സഹായിക്കുകയും ചെയ്യുന്നു.

പ്രമേഹ രോഗികളെ സംബന്ധിച്ച് ഇത് രണ്ടും പ്രധാനമാണ്. ഞാവൽ പഴത്തിന്റെ കുരുവിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അത് ദഹനപ്രക്രിയ സുഗമമാക്കുന്നു. ഒപ്പം ഹാനികരമായ നെഗറ്റീവ് റാഡിക്കലുകളെ പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കുന്നു. ഇതുമൂലം രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുന്നു.

ഞാവൽ പഴത്തിന്റെ കുരുവിൽ അടങ്ങിയിട്ടുള്ള ആൽക്കലോയിഡുകൾ അന്നജത്തെ പഞ്ചസാരയാക്കുന്ന പ്രക്രിയയെ മന്ദീഭവിപ്പിക്കുന്നു. അതിനാൽ പഴവും കുരുവും നിത്യ ജീവിതത്തിൽ ശീലമാക്കുന്നത് പ്രമേഹത്തെ ചെറുക്കാൻ സഹായകമാവും. കുരു ഉണക്കി പൊടിച്ച് വിവിധ ഭക്ഷണ പദാർഥങ്ങളിൽ ഉൾപ്പെടുത്താം. അതുവഴി നേരിട്ട് കഴിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാം.