Janhvi , Sridevi, Dhadak, back, sets, actress, shooting,   star kid J,anhvi Kapoor , Bandra , debut project , director ,Shashank Khaitan , actor ,Ishaan Khatter,sudden demise ,February 24, 
in ,

ധടക്: ശ്രീദേവിയുടെ ആഗ്രഹ പൂർത്തീകരണത്തിനായി ജാൻവി തിരിച്ചെത്തി

മുംബൈ: ‘ധടക്’ ( Dhadak ) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നടി ശ്രീദേവിയുടെ ( Sridevi ) ആദ്യ പുത്രി ജാൻവി ( Janhvi ) കപൂർ തിരിച്ചെത്തി. ശ്രീദേവിയുടെ ആകസ്മികമായ മരണത്തെ തുടർന്ന് മകൾ അൽപ കാലം സിനിമയിൽ നിന്ന് വിട്ടുനിന്നേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ജാൻവി ഷൂട്ടിംഗ് സെറ്റിൽ തിരിച്ചെത്തിയത്.

ഫെബ്രുവരി 24-നാണ് ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ നടി ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ വാർത്തയെ തുടർന്ന് ജാൻവിയുടെ കന്നിചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങുമെന്ന അഭ്യൂഹം സജീവമായി.

മകൾ ജാൻവിയുടെ സിനിമാപ്രവേശം കാണാനാകാതെയാണ് ശ്രീദേവി യാത്രയായത്. ശ്രീദേവിയുടെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായിരുന്നു മകൾ ജാൻവിയുടെ സിനിമാപ്രവേശനം.

കരൺ ജോഹർ നിർമിക്കുന്ന ‘ധടക്’ എന്ന സിനിമയിലൂടെ ജാൻവി കപൂർ അരങ്ങേറ്റം കുറിക്കുന്നതു കാണാൻ ശ്രീദേവി അതിയായി ആഗ്രഹിച്ചിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന ധടക്കിന്റെ ഷൂട്ടിങ്ങിൽ നിന്ന് കുറെ നാളത്തേക്കെങ്കിലും ജാൻവി വിട്ടുനിൽക്കാനാണ് സാധ്യതയെന്ന് പിന്നീട് വാർത്തകൾ വ്യാപകമായി പ്രചരിക്കവെയാണ് നടി ചിത്രീകരണ സ്ഥലത്തേയ്ക്ക് മടങ്ങിയെത്തിയത്.

jhanvi-sridevi-Dhadak-sets-actress-shooting-blivenews.com

എന്തായാലും രണ്ടു ദിവസമായി ധടകിന്റെ ഷൂട്ടിംഗ് ബാന്ദ്രയിൽ പുരോഗമിക്കുന്നുണ്ടെന്നും ജാൻവിയും സംഘത്തോടൊപ്പം ഉണ്ടെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ധടകിൽ സാരി ഉടുത്ത് നിൽക്കുന്ന ജാൻവിയുടെ ചിത്രം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

ശ്രീദേവിയുടെ പുത്രിയുടെ പുതിയ വാർത്തകൾ ഇരുകൈയ്യും നീട്ടിയാണ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാന്ദ്രയിലെ ഏതാനും ദിവസത്തെ ചിത്രീകരണത്തിന് ശേഷം സംഘം കൊൽക്കത്തയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

“പ്രണയ രംഗങ്ങളിൽ ചിലത് ബാന്ദ്രയിലാണ് ചിത്രീകരിക്കുന്നത്. അത് കഴിഞ്ഞാൽ ജാൻവിയും ഇഷാനും കൊൽക്കത്തയിലേക്ക് തിരിക്കും.ഡിസംബറിൽ തുടങ്ങിയ ആദ്യ പകുതിയുടെ ഷൂട്ടിംഗ് ഏതാണ്ട് പൂർണമായി.

രാജസ്ഥാനിലും മുംബൈയിലുമാണ് അതിൽ ഏറെ ഭാഗങ്ങളും ചിത്രീകരിച്ചത്. കമിതാക്കളുടെ ഒളിച്ചോട്ടത്തിനു ശേഷമുള്ള രണ്ടാം പകുതിയിയാണ് ഇനി ചിത്രീകരിക്കാനുള്ളത്.” ചിത്രത്തിന്റെ അണിയറ പ്രവർത്തകനെ ഉദ്ധരിച്ച് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.

2016-ൽ പുറത്തിറങ്ങിയ മറാത്തി ചിത്രം സൈരാത്തിന്റെ റീമേക്കാണ് ശശാങ്ക് ഖൈത്താൻ സംവിധാനം ചെയ്യുന്ന ധടക്ക്. മധുർ, പാരി എന്നീ പ്രണയ ജോഡികളുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത ജാതികളിൽപ്പെട്ട രണ്ടു പേർ വിവാഹിതരാകുന്നതും തുടർന്നുള്ള സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജാൻവിയെക്കൂടാതെ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇഷാൻ ഖട്ടാറും പുതുമുഖമാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kali, temple, human blood, minister, tantri abhisheka, Vidwari Vaidyanatha Temple , Theviyodu ,Vithura,Devaswom Minister Kadakampally Surendran, facebook post, Mahakhora Kali Yagnam , Bhadrakali temple,human and animal sacrifices, abolished, renaissance era, rituals, opposed,

കാളിക്ക് മനുഷ്യ രക്താഭിഷേകം: എതിർപ്പുമായി മന്ത്രി; വിവാദത്തിനില്ലെന്ന് തന്ത്രി

Supreme Court,  Living Will,Allowed ,passive euthanasia, strict Guidelines, , right to die, dignity,  persons , terminal illness , medical board, 

ദയാവധം: സുപ്രീംകോടതി ഉപാധികളോടെ അനുമതി നല്‍കി