Japanese railway , apology, 25 seconds early, departs, train, website, Indian railway, customers, operator, inconvenience, punctuality
in , ,

തീവണ്ടിയുടെ സമയനിഷ്‌ഠയിൽ വീഴ്ച; മാപ്പു പറഞ്ഞ ജപ്പാന് വീണ്ടും കൈയ്യടി

ടോക്കിയോ: തീവണ്ടികൾ മണിക്കൂറുകളോളം വൈകുന്നതും പലതും മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും ഇന്ത്യക്കാർക്ക് പുത്തരിയല്ല. കൃത്യവിലോപത്തെ തുടർന്ന് ഇന്ത്യൻ റെയില്‍വേ പലപ്പോഴും വിവാദങ്ങളിൽ ഉൾപ്പെടുമ്പോഴാണ് വ്യത്യസ്ത സമീപനവുമായി ജപ്പാന്‍ റെയില്‍വേ സര്‍വീസ് ( Japanese railway ) കൈയ്യടി നേടുന്നത്.

ലോകത്തിലെ തന്നെ കുറ്റമറ്റതും കൃത്യതയുള്ളതുമായ റെയില്‍വേ സര്‍വ്വീസായി അറിയപ്പെടുന്ന ജാപ്പനീസ് റെയില്‍വേ സര്‍വീസിനു പോലും തെറ്റ് പറ്റിയത് സ്വാഭാവികം. എന്നാൽ അതിന് നിരുപാധികം ക്ഷമ ചോദിച്ച് ജാപ്പനീസ് അധികൃതർ രംഗത്തെത്തിയത് ലോക ജനതയുടെ പ്രശംസ നേടാൻ സഹായകരമായി.

നിഷി ആകാഷി സ്റ്റേഷനില്‍ നിന്നും നോട്ടോഗോവാ സ്റ്റേഷനിലേക്ക് ഒരു തീവണ്ടി നേരത്തെ പുറപ്പെട്ടതിനെ തുടർന്നാണ് വെസ്റ്റ് ജപ്പാന്‍ റെയില്‍വേ തങ്ങളുടെ വെബ്സൈറ്റിലൂടെ യാത്രക്കാരോട് മാപ്പ് പറഞ്ഞത്.

സംഭവിച്ചു പോയ തെറ്റ് യാതൊരു തരത്തിലും ന്യായീകരിക്കാനാകാത്തതാണെന്നും അത്തരമൊരു തെറ്റ് സംഭവിച്ചതില്‍ ഖേദിക്കുന്നതായും അധികൃതർ അറിയിച്ചു. കൂടാതെ ഇത്തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന തെറ്റുകള്‍ ഭാവിയില്‍ ഉണ്ടാകില്ലെന്നും കമ്പനി ഉറപ്പ് നല്‍കി.

പകല്‍ 7.12-ന് പുറപ്പെടേണ്ട തീവണ്ടി 07:11:35-നാണ് പുറപ്പെട്ടത്. അതായത് വെറും 25 സെക്കന്റ് നേരത്തെയാണ് തീവണ്ടി പുറപ്പെട്ടതെന്ന് അറിയുമ്പോഴാണ് ജപ്പാൻകാരുടെ സമയനിഷ്‌ഠ എത്രത്തോളം വലുതാണെന്ന് മനസിലാക്കാനാകുന്നത്.

ഇന്ത്യാക്കാർ ഒരു പക്ഷേ തിരിച്ചറിയുക പോലും ചെയ്യാതെ അവഗണിക്കുമായിരുന്ന തെറ്റിനാണ് ജപ്പാൻ റെയില്‍വേ യാത്രക്കാരോട് മാപ്പ് പറഞ്ഞത്.

റെയില്‍വേ കണ്ടക്ടര്‍ തീവണ്ടി പുറപ്പെടേണ്ട സമയം തെറ്റായി മനസിലാക്കിയതാണ് പ്രശ്നത്തിന് കാരണമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അധികൃതർ വിശദീകരിച്ചു. ഈ സമയം തീവണ്ടിയില്‍ കയറാനായി കാത്തു നിന്നവരിലൊരാളാണ് സ്റ്റേഷന്‍ മാസ്റ്ററോട് പ്രശ്നം അവതരിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവം നടന്നതായും കൃത്യനിഷ്‌ഠ പാലിക്കാത്തതിൽ ത്സുക്കുബ റെയില്‍വേ മാനേജര്‍മാർ അന്നും ക്ഷമ ചോദിച്ചിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്ന് വെറും  20 സെക്കൻഡ് നേരത്തെയാണ് തീവണ്ടി പുറപ്പെട്ടത്.

എന്നാല്‍ യാത്രക്കാര്‍ പരാതി രേഖപ്പെടുത്തിയില്ലെങ്കിൽ പോലും അന്നും അധികൃതർ കുറ്റസമ്മതം നടത്തിയത് ജോലിയോടുള്ള അവരുടെ ആത്മാർത്ഥതയ്ക്ക് തെളിവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Japanese railway , apology, 25 seconds early, departs, train, website, Indian railway, customers, operator, inconvenience, punctuality

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

എന്‍ട്രന്‍സ് കോച്ചിങ് തട്ടിപ്പ്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കെതിരെ വിജിലസ് കേസെടുത്തു

ഇരട്ടജീവിതം ഞാൻ അനുഭവിച്ച വിധം