കാഞ്ചീപുരത്ത് കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതല്ലെന്ന് സഹോദരന്‍

jasna,missing, Kancheepuram, dead body, brother, police, student, woman,  Jasna , missing woman, High court, petition, DGP, case, father, study leave, social media, investigation , police, complaint, student, 

ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈക്ക് സമീപം കാഞ്ചീപുരത്ത് ( Kanchipuram ) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ കോട്ടയം മുക്കൂട്ടുതറ സ്വദേശിനി ജസ്‌ന മരിയയുടേതല്ലെന്ന് ജസ്‌നയുടെ സഹോദരന്‍ വ്യക്തമാക്കി.

കാഞ്ചീപുരം ചെങ്കല്‍പേട്ടിന് സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ റോഡിനോട് ചേര്‍ന്ന് കണ്ടെത്തിയ മൃതദേഹം
ജെസ്‌നയുടെതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് സംഘവും വ്യക്തമാക്കി.

കത്തിച്ച നിലയിൽ കാഞ്ചിപുരത്തെ കാണപ്പെട്ട മൃതദേഹത്തിൽ പല്ലില്‍ കെട്ടുന്ന കമ്പി ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് മൃതദേഹം ജസ്‌നയുടേതാണെന്ന സംശയം ഉടലെടുത്തത്.

കാണാതായ ജെസ്‌നയുടെ പല്ലിലും കമ്പി കെട്ടിയിരുന്നു. തുടർന്ന് ജസ്‌ന കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് കാഞ്ചിപുരത്തേക്ക് പോയിരുന്നു.

മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും മരിച്ചത് വെളുത്ത നിറമുള്ളയാളാണെന്നും വിലകൂടിയ ചുരിദാറാണ് മരിച്ച യുവതി ധരിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ കാഞ്ചീപുരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പ്രായം ജസ്‌നയുടേതിനേക്കാള്‍ കൂടുതലാണെന്ന് വ്യക്തമായി. എന്നാല്‍ ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി.

മരണപ്പെട്ട യുവതി മൂക്കുത്തി അണിഞ്ഞിട്ടുണ്ടെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ ജസ്‌ന മൂക്കുത്തി ധരിച്ചിരുന്നില്ല. ജസ്‌നയുടെ തിരോധാനക്കേസിന്റെ അന്വേഷണത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

ഇത് വിവാദമായ സാഹചര്യത്തിലാണ് കാഞ്ചിപുരത്ത് പെണ്‍കുട്ടിയുടെ മൃതേദഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ റിപ്പോര്‍ട്ട് വന്നയുടന്‍ അന്വേഷണസംഘം അന്വേഷണത്തിനായി പുറപ്പെട്ടത്.

മാര്‍ച്ച്‌ 22-നാണ് മുക്കൂട്ട്തറ സ്വദേശിനിയും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയുമായ ജസ്ന മരിയയെ കാണാതായത്.

ജസ്‌നയെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പോലീസ് പ്രഖ്യാപിച്ചിരുന്നു. കേരളത്തിന് പുറമെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും പോലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kareena , motherly dressing,  Kareena Kapoor ,dress-shaming,Veere Di Wedding ,film , theatres, social media, 

അമ്മമാർ ഇങ്ങനെയൊക്കെ വേഷം കെട്ടാമോ? വിമർശനത്തിന് മറുപടിയുമായി കരീന

Facebook, loses ,popularity, rival apps, America, teenagers,new favorites , dominant ,social media site ,U.S, teens, visited ,people,Pew Research Center

അമേരിക്കയിൽ ഫേസ് ബുക്കിന്റെ ജനപ്രീതി ഇടിയുന്നു; ആകാംക്ഷയോടെ ഡിജിറ്റൽ ലോകം