Jaya , Jaya Bachchan , Naresh Agarwal, Sushama Swaraj, Smriti Irani, BJP, Samajwadi Party,
in , , ,

ജയാ ബച്ചനെ അവഹേളിച്ച് അഗർവാൾ; രൂക്ഷ വിമർശനവുമായി സുഷമയും സ്‌മൃതിയും

ന്യൂഡൽഹി: രാജ്യസഭാ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേർന്ന നരേഷ് അഗർവാൾ പ്രശസ്ത നടി ജയാ ബച്ചനെ ( Jaya Bachchan ) അവഹേളിച്ചതിനെ തുടർന്ന് പ്രതിഷേധം അലയടിക്കുന്നു.

സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ജയാ ബച്ചനെ ‘ബോളിവുഡ് നൃത്തക്കാരി’യെന്നു പരാമർശിച്ച നരേഷ് അഗർവാളിനെതിരെ ബിജെപി നേതാക്കളായ സുഷമ സ്വരാജും സ്മൃതി ഇറാനിയും ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്തെത്തി.

അഗർവാൾ ബിജെപിയിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ജയ ബച്ചനെക്കുറിച്ചുള്ള പരാമർശം അനുചിതവും അംഗീകരിക്കാനാവാത്തതുമാണെന്നും കേന്ദ്രമന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചു.

സ്ത്രീയെ അപമാനിക്കുന്നതിന് യാതൊരു ഒഴിവു കഴിവുമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. വനിതകളിലൊരാൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ തങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും രാഷ്ട്രീയം പോലും കണക്കെടുക്കില്ലെന്നും മുൻ നടി കൂടിയായ സ്മൃതി ഇറാനി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

Jaya Bachchan, Naresh Agarwal, Sushama Swaraj, Smriti Irani, BJP, Samajwadi Party,

ബിജെപിയിൽ ചേർന്നു മണിക്കൂറുകള്‍ക്കുള്ളിലാണ് നരേഷ് അഗർവാൾ വിവാദത്തിൽ അകപ്പെട്ടത്. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബിജെപിയിൽ ചേർന്ന അഗർവാളിന്റെ പാർട്ടി പ്രവേശനം പ്രഖ്യാപിക്കുന്നതിനായി റെയിൽവേ മന്ത്രി പീയുഷ് ഗോയൽ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് വിവാദ പരാമർശമുണ്ടായത്.

തനിക്ക് രാജ്യസഭാ ടിക്കറ്റ് നിഷേധിക്കപ്പെട്ടെന്നും അത് ചലച്ചിത്രങ്ങളിൽ നൃത്തം ചെയ്തവൾക്ക് നൽകിയെന്നും അഗർവാൾ ആരോപിച്ചിരുന്നു. തുടർന്ന് നരേഷ് അഗർവാളിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ അലയടിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

ഉത്തർപ്രദേശ് നിയമസഭയിൽ ഏഴു പ്രാവശ്യം എംഎൽഎ ആയിരുന്ന അഗർവാൾ സമാജ്‌വാദി പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയും രാജ്യസഭാ എംപിയുമായിരുന്നു.

എന്നാൽ ഇത്തവണ സമാജ്‌വാദി പാർട്ടി അഗർവാളിനു വീണ്ടും സീറ്റ് നൽകാതെ ജയ ബച്ചനെ സ്ഥാനാർത്ഥിയാക്കിയതോടെയാണ് അഗർവാൾ എതിർ ചേരിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Xiaomi ,plans, launch, 6 new phones, India , Indian market, company,global vice-president and India head Manu Kumar Jain ,open ,100 exclusive stores, release ,new product categories, invest ,software, internet start-ups,

ആറു പുതിയ ഫോണുകൾ, 100 എക്സ്ക്ലൂസീവ് സ്റ്റോറുകൾ; പുതിയ പദ്ധതികളുമായി ഷവോമി

weekly-cartoon-manasa-vacha-march 13-2018-

ലൈറ്റ് മെട്രോ: ശ്രീധരന്റെ അത്ര ധൃതി സർക്കാരിനില്ലെന്ന് പിണറായി