aiadmk, sasikala, jayalalitha,
in ,

ശശികല പുറത്ത്; ജയലളിത സ്ഥിരം ജനറൽ സെക്രട്ടറി

ചെന്നൈ: എഐഎഡിഎംകെയുടെ (aiadmk) ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് വി.കെ ശശികലയെ (sasikala) പുറത്താക്കി. ജയലളിതയുടെ (jayalalitha) ഒാർമ്മക്കായി ജനറൽ സെക്രട്ടറി (general seretary) സ്ഥാനം ഒഴിച്ചിടാൻ ഇന്നു ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനമായി.

എതിര്‍ സ്വരമുയര്‍ത്തിയ ടി.ടി.വി. ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി പ്രമേയം പാസാക്കി. ശശികലയും ദിനകരനും നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കുന്നതായും ജയലളിത നിയമിച്ച ഭാരവാഹികൾ പാര്‍ട്ടിയില്‍ നിലനില്‍ക്കുമെന്നും അണ്ണാ ഡിഎംകെ പ്രമേയം വ്യക്തമാക്കി.

ദിനകരന്‍ നിയോഗിച്ച പാര്‍ട്ടി ഭാരവാഹികളെ നീക്കാനും ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. ചെന്നൈയ്ക്കടുത്ത വാനഗരം ശ്രീവാരി വെങ്കിടാചലപതി പാലസ് മഹളിലാണ് യോഗം. പാർട്ടിയുടെ രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുവാനും തീരുമാനമായി.

ഉപമുഖ്യമന്ത്രി ഒ. പന്നീർ സെൽവത്തിന്റെ നേതൃത്വത്തിലുള്ള 11 അംഗ പാനൽ ഇനി മുതൽ പാർട്ടിയെ നയിക്കും. മുഖ്യമന്ത്രി പളനി സാമി സഹ കോർഡിനേറ്ററാകും. ഇ.പി.എസ്- ഒ.പി.എസ് വിഭാഗങ്ങളുടെ ഒൗദ്യോഗിക ലയന പ്രഖ്യാപനം കൂടിയായിരുന്നു ജനറൽ കൗൺസിൽ.

എം.പിമാര്‍, എം.എൽ.എമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ ഉള്‍പ്പടെ രണ്ടായിരത്തി അഞ്ഞൂറിലധികം ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാൽ ശശികലയെ പിന്തുണയ്ക്കുന്ന 18 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ജനറല്‍ കൗണ്‍സിലിനെതിരെ ടി.ടി.വി ദിനകരന്‍ പക്ഷം കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ മദ്രാസ് ഹൈകോടതി യോഗത്തിന് അനുവാദം നല്‍കി. തിങ്കളാഴ്ച്ച രാവിലെ മുതല്‍ മദ്രാസ് ഹൈക്കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ രാത്രിയിലാണ് യോഗത്തിന് അനുമതി ലഭിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയാണെന്നും പളനിസ്വാമി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്ന എംഎ‍ല്‍എ.മാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ടി.ടി.വി. ദിനകരന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

australian ad

ആസ്ട്രേലിയ ഗണപതിയെ അവഹേളിച്ചെന്ന പരാതിയുമായി ഇന്ത്യ

amit shah

നരോദപാട്യ കൂട്ടക്കൊല: അമിത് ഷാ ഹാജരാകണമെന്ന് കോടതി