in ,

ഉപതിരഞ്ഞെടുപ്പ്: ജയലളിതയുടെ വീഡിയോയുമായി ദിനകരൻ പക്ഷം

ചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന് (RK Nagar bypolls) മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജയലളിത (Jayalalitha) അപ്പോളോ ആശുപത്രിയില്‍ ചികിത്സയിൽ തുടരുന്ന ദൃശ്യങ്ങള്‍ (video) പുറത്തുവന്നു. ടിടിവി ദിനകരന്‍ വിഭാഗമാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ജയലളിത പൂര്‍ണ്ണ ബോധത്തോടെ ആശുപത്രിയിൽ കഴിയുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ജയലളിതയുടെ അനുയായികളെ സ്വാധീനിക്കുവാനാണ് വീഡിയോ പുറത്തു വിട്ടതിലൂടെ ടിടിവി ദിനകരന്‍ പക്ഷം ശ്രമിക്കുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

ജയലളിത മരിച്ച ശേഷമല്ല ആശുപത്രിയില്‍ എത്തിച്ചതെന്ന് തെളിയിക്കാനാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്ന് ദിനകരന്‍ പക്ഷത്തെ മുന്‍ എം‌എല്‍‌എ വെട്രിവേല്‍ വ്യക്തമാക്കി. ഈ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്നും വെട്രിവേല്‍ അറിയിച്ചു.

Jayalalitha ,Video ,Apollo hopsital, TTV Dhinakaran, RK Nagar bypolls, recovering,  released, supports  ,AIADMK,Sasikala camp,late AIADMK leader Jayalalithaa , death ,last Decembe,bed , drinking,prior to her death,,Sasikala,വ്യക്തിയുടെ സ്വകാര്യത കണക്കിലെടുത്താണ് വീഡിയോ ഇതുവരെ പുറത്തു വിടാതിരുന്നതെന്നും എന്നാൽ ജയലളിതയുടെ ചികിത്സയെ സംബന്ധിച്ച ആരോപണം രൂക്ഷമായ സാഹചര്യത്തിലാണ് ഇപ്പോൾ വീഡിയോ പുറത്തു വിട്ടതെന്നും വെട്രിവേല്‍ വിശദീകരിച്ചു.

എന്നാൽ വ്യക്തിയുടെ സ്വകാര്യ വീഡിയോ പുറത്തു വിട്ടതിലെ നിയമസാധുത സംബന്ധിച്ച് വിവാദങ്ങൾ ഇതിനോടകം ഉടലെടുത്തു. കൂടാതെ ഈ വീഡിയോ സമ്മതിദായകരെ സ്വാധീനിക്കുമെന്നും ആരോപണമുണ്ട്. ജയലളിത തങ്ങളുടെ പക്ഷത്തായിരുന്നു എന്ന് വ്യക്തമാക്കുവാനാണ് ഈ വീഡിയോയിലൂടെ ദിവാകരൻ പക്ഷത്തിന്റെ ശ്രമമെന്നും ആരോപണമുയരുന്നുണ്ട്.

അപ്പോളോ ആശുപത്രിയില്‍ 75 ദിവസം ചികിത്സയില്‍ കഴിഞ്ഞ ജയലളിത 2016 ഡിസംബര്‍ ആറിനാണ് മരണമടഞ്ഞത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബന്ധുക്കളെ കാണാന്‍ അനുവദിച്ചില്ലെന്നുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ജയലളിതയുടെ മരണത്തെ സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരവെയാണ് മുൻ മുഖ്യമന്ത്രിയെ സംബന്ധിച്ച പുതിയ വിവാദങ്ങൾ ഉടലെടുത്തത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Thomas Isaac, Kerala, financial crisis, finance minister , GST, financial crisis,badget, tax, income, expenses, projects, govt, LDF, Kerala govt, Pinarayi, 

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: ധനമന്ത്രി

നടി ആക്രമിക്കപ്പെട്ട കേസ്; വ്യത്യസ്ത മൊഴിയുമായി താരങ്ങൾ