Movie prime

മൊട്ടയടിച്ച്, ശരീരഭാരം കുറച്ച്, കുചേലനായി ജയറാം

താരങ്ങളുടെ പുതിയ ഗെറ്റപ്പുകൾ ആരാധകർക്കിടയിൽ എപ്പോഴും ചർച്ചയാകാറുണ്ട്. നടൻ ജയറാമിന്റെ പുതിയ ലുക്കിനെ കുറിച്ചാണ് ഇപ്പോഴത്തെ ചർച്ച. മൊട്ടയടിച്ച്, ഇരുപതു കിലോയോളം ശരീരഭാരം കുറച്ച താരത്തിന്റെ പുതിയ വേഷപ്പകർച്ചയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നമോ എന്ന സംസ്കൃത ചിത്രത്തിന് വേണ്ടിയാണ് പുതിയ ഗെറ്റപ്പ്. ചിത്രത്തിൽ കുചേല വേഷത്തിലാണ് നടൻ എത്തുന്നത്. സംവിധാനം വിജീഷ് മണിയാണ്. കൃഷ്ണന്റെ ബാല്യകാല സുഹൃത്തും കൃഷ്ണ ഭക്തനുമായ സുധാമ എന്ന കുചേലന്റെ ജീവിത കഥയാണ് നൂറ്റിയൊന്നു മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നത്. സിനിമയിൽ ഉടനീളം സംസ്കൃത ഭാഷ മാത്രമാണ് ഉപയോഗിക്കുന്നത്. നമോയിലെ കുചേലനാകാൻ മാസങ്ങളോളമുള്ള നീണ്ട തയ്യാറെടുപ്പാണ് More
 
മൊട്ടയടിച്ച്, ശരീരഭാരം കുറച്ച്, കുചേലനായി ജയറാം

താരങ്ങളുടെ പുതിയ ഗെറ്റപ്പുകൾ ആരാധകർക്കിടയിൽ എപ്പോഴും ചർച്ചയാകാറുണ്ട്. നടൻ ജയറാമിന്റെ പുതിയ ലുക്കിനെ കുറിച്ചാണ് ഇപ്പോഴത്തെ ചർച്ച. മൊട്ടയടിച്ച്, ഇരുപതു കിലോയോളം ശരീരഭാരം കുറച്ച താരത്തിന്റെ പുതിയ വേഷപ്പകർച്ചയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നമോ എന്ന സംസ്‌കൃത ചിത്രത്തിന് വേണ്ടിയാണ് പുതിയ ഗെറ്റപ്പ്.

ചിത്രത്തിൽ കുചേല വേഷത്തിലാണ് നടൻ എത്തുന്നത്. സംവിധാനം വിജീഷ് മണിയാണ്. കൃഷ്ണന്റെ ബാല്യകാല സുഹൃത്തും കൃഷ്ണ ഭക്തനുമായ സുധാമ എന്ന കുചേലന്റെ ജീവിത കഥയാണ് നൂറ്റിയൊന്നു മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പറയുന്നത്. സിനിമയിൽ ഉടനീളം സംസ്‌കൃത ഭാഷ മാത്രമാണ് ഉപയോഗിക്കുന്നത്. നമോയിലെ കുചേലനാകാൻ മാസങ്ങളോളമുള്ള നീണ്ട തയ്യാറെടുപ്പാണ് താരം നടത്തിയത്.

രമേശ് പിഷാരടി സംവിധാനം ചെയ്ത് 2018 -ൽ പുറത്തിറങ്ങിയ പഞ്ചവർണ്ണതത്തയെന്ന ചിത്രത്തിലാണ് ഇതിന് മുൻപ് ജയറാം മൊട്ടയടിച്ച ഗെറ്റപ്പിൽ എത്തിയത്. നിരവധി ദേശീയ അവാർഡുകൾ നേടിയിട്ടുള്ള ബി ലെനിനാണ് നമോയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത്.

എസ് ലോകനാഥനാണ് ക്യാമറ. രാജ്യത്തിൻറെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കളെയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് അനൂപ് ജെലോട്ടയാണ്.

മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 51 മണിക്കൂർ കൊണ്ട് പൂർത്തീകരിച്ച വിശ്വഗുരു, ഇരുള ഭാഷയിൽ എടുത്ത നേതാജി തുടങ്ങിയ ചിത്രങ്ങളിലൂടെ ഗിന്നസ് റെക്കോർഡിൽ ഇടംനേടിയ സംവിധായകനാണ് വിജീഷ് മണി.