Jeep Compass Trailhawk SUV, India, launch ,this year,  Jeep,off-roader Jeep Compass Trailhawk , off-road capabilities , standard model, SUV ,, specifications ,units ,exported , FCA, Pune,markets,Price , existing model,
in , ,

ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് എസ്യുവി ഈ വർഷാവസാനത്തോടെ ഇന്ത്യയിലെത്തുന്നു

ഓഫ് റോഡ് യാത്രകൾക്ക് അനന്തമായ സാധ്യതകൾ മുന്നോട്ട് വയ്ക്കുന്ന ഇന്ത്യയിൽ ചുവടുറപ്പിക്കാൻ തയ്യാറെടുക്കുകയാണ് ജീപ്പ് ഇന്ത്യ. ഈ വർഷാവസാനത്തോടെ ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് എസ് യു വിയുടെ  ( Jeep Compass Trailhawk SUV ) അവതരണത്തിലൂടെ ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുക എന്നതാണ് കമ്പനിയുടെ മുഖ്യലക്ഷ്യം.

നിലവിൽ ലഭ്യമായിട്ടുള്ള ജീപ്പ് കോമ്പസ് എസ് യു വിയുടെ പരിഷ്‌കൃത മാതൃകയാണ് 2018 അവസാനത്തോടു കൂടി ഇന്ത്യയിൽ അവതരിപ്പിക്കുവാനായി പദ്ധതിയിട്ടിരിക്കുന്നത്. പുണെയിലെ ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽ പ്രാദേശികമായി നിർമ്മിച്ച് ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് എഫ് സി എ കയറ്റി അയക്കുന്ന ജീപ്പ് കോമ്പസ് എസ് യു വി യുടെ പരിഷ്‌കൃത മാതൃകയാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് നിർമ്മാതാക്കൾ സൂചിപ്പിക്കുന്നു.

ജീപ്പിന്റെ പഴയ എസ് യു വി യിൽ നിലനിൽക്കുന്ന സവിശേഷതകളെല്ലാം വരാനിരിക്കുന്ന മോഡലിലും ഉണ്ടാകാമെന്നും അതിന് അനുബന്ധമായി വിലയിലും വർദ്ധനവ് ഉണ്ടാകുമെന്നാണ് അനുമാനിക്കപ്പെടുന്നത് .

2018-ന്റെ അവസാനത്തോടെ പുറത്തിറക്കുമെന്ന് പറഞ്ഞിരിക്കുന്ന കോമ്പസ് ട്രെയിൽഹോക്കിൻറെ കൂടുതൽ സവിശേഷതകൾ കമ്പനി പുറത്ത് വിട്ടിട്ടില്ലെങ്കിലും എൻജിൻ സാങ്കേതികത നിലവിലുള്ള മാതൃകയുടേതിന് സമാനമാണെന്ന് കരുതപ്പെടുന്നു.

2 ലിറ്റർ പ്രാപ്തിയുള്ള ഡീസൽ എൻജിൻ അല്ലെങ്കിൽ 1.4 ലിറ്ററിന്റെ പെട്രോൾ എൻജിൻ എന്നിങ്ങനെയാണ് പുതിയ മോഡലിൽ പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ പുതിയ പതിപ്പിന്റെ രൂപാന്തരങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

ലോ റേഞ്ചിലുള്ള ഫോർ വീൽ ഡ്രൈവിംഗ് സിസ്റ്റമാണ് പുതിയ ജീപ്പ് കോമ്പസ് ട്രെയിൽഹോക്കിൻറെ പ്രധാന ആകർഷണമായി ഉയർത്തിക്കാട്ടപ്പെടുന്നത്. ഭൂപ്രദേശങ്ങൾ സുഗമമായി കീഴടക്കാൻ ഈ വാഹനത്തെ സഹായിക്കുന്നതാണ് ഈ സവിഷേശത.

വ്യതിരിക്തമായ അലോയ് വീലുകൾ, ബ്ലാക്ക് ബോണറ്റ് ഡെക്കൽ, സ്കിഡ് പ്ലേറ്റുകൾ എന്നിവ ട്രെയി ൽ ഹോക്കിനെ നിലവിലുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നു. കൂടാതെ അവയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ മോഡലിൽ 20 എംഎം മികവ് കൂടുതലായി ലഭ്യമാകുകയും ഇതിൽ സ്ഥാപിതമായിരിക്കുന്ന റിക്കവറി ഹുക്കുകൾ കൂടുതൽ അതുല്യമായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.

ഓഫ് റോഡ് സംവിധാനവും കായിക സവിശേഷതകളുമാണ് പുതിയ എസ് യു വി യുടെ സവിശേഷതകളായി വിലയിരുത്തപ്പെടുന്നത്. വരും വാരങ്ങളിൽ ജീപ്പ് കോമ്പസ് ട്രെയിൽ ഹോക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ വാഹന പ്രേമികൾ കാത്തിരിക്കുന്നു.

Jeep Compass Trailhawk SUV

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കെഎസ്ആര്‍ടിസിയെ വിഭജിക്കുന്നു; 1000 കോടി രൂപയുടെ പ്രത്യേക പാക്കേജ്

   hug ,left-sided, right, reveals,study,embrace,  hugging,  Scientists,found ,right-sided hugs , emotional, affection, love, sadness , afraid, positive, neutral contexts, influence, 

ആലിംഗനം ഒരു ചെറിയ കാര്യമല്ല; പുതിയ വിവരങ്ങളുമായി പഠനഫലം